ADVERTISEMENT

ഇന്ന് സ്ത്രീകളെയും പുരുഷന്മാരെയും ഒരു പോലെ അലട്ടുന്ന പ്രശ്നമാണ് മുടി കൊഴിച്ചിൽ. സ്ത്രീകളിലും പുരുഷന്മാരിലും മുടി കൊഴിച്ചിലിന്റെ കാരണങ്ങൾ വ്യത്യസ്തമാണ്. പുരുഷന്മാരിൽ സാധാരണയായി കണ്ടു വരുന്നത് ആൻഡ്രോജെനിക് അലോപേഷ്യ അഥവാ കഷണ്ടിയാണ്. വിറ്റാമിൻ D3 യുടെ അഭാവം, അയണിന്റെ കുറവ്, തൈറോയിഡ് ഹോർമോണുകളുടെ അളവിലെ വ്യത്യാസങ്ങൾ എന്നിവ കാരണം സ്ത്രീകളിൽ മുടി കൊഴിച്ചിൽ സംഭവിക്കാം. ജനിതകവും ജീവിതരീതികളിലെ ക്രമമില്ലായ്മയും മുടി കൊഴിച്ചിലിന് കാരണമാകാറുണ്ട്. അതിനാൽ ശരിയായ കാരണം മനസ്സിലാക്കിയാകണം മുടികൊഴിച്ചിലിന് ചികിത്സിക്കേണ്ടത്.

എന്താണ് മുടി കൊഴിച്ചിലിനുള്ള ചികിത്സ

മുടി കൊഴിച്ചിലിന് വിവിധ തരം ചികിത്സകൾ ലഭ്യമാണ്. സ്ത്രീകളിലും പുരുഷന്മാരിലും മുടി കൊഴിച്ചിൽ വിവിധ ഗ്രേഡുകളായി തരംതിരിച്ചിട്ടുണ്ട്. ആദ്യ ഗ്രേഡിലുള്ള മുടി കൊഴിച്ചിലിന് മരുന്നുകൾ ലഭ്യമാണ്. ഒരു ട്രൈകോളജിസ്റ്റിന്റെയോ ഡെർമറ്റോളജിസ്റ്റിന്റെയോ സേവനം തേടാം. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) അംഗീകരിച്ച മരുന്നുകളായിരിക്കും പരിശോധനയ്ക്കുശേഷം നിർദേശിക്കുക.

മറ്റൊരു പ്രധാന ചികിത്സാ രീതിയാണ് പ്ലേറ്റ്ലറ്റ് റിച്ച് പ്ലാസ്മ (പിആർപി). നമ്മുടെ തന്നെ ശരീരത്തിൽ നിന്നുള്ള 20 മില്ലിലിറ്റർ രക്തമാണ് ഇതിനായി ഉപയോഗിക്കുന്നത്. രക്തം സെൻട്രിഫ്യൂജ് ചെയ്ത് വേര്‍തിരിച്ചെടുക്കുന്ന പ്ലാസ്മയാണ് ചികിത്സയ്ക്കു വേണ്ടത്. ഈ പ്ലാസ്മ മുടിയിഴകളിൽ കുത്തിവെയ്ക്കുന്നു. ഇതോടെ ആ ഭാഗത്ത് പ്ലേറ്റ്ലറ്റുകള്‍ വർധിക്കുകയും അവയിലുള്ള ആൽഫാ ഗ്രാന്യൂൾസിൽ നിന്ന് ഗ്രോത് ഫാക്ടേഴ്സ് പുറത്തുവരികയും ചെയ്യുന്നു. ഇവയുടെ പ്രവർത്തനഫലമായി ഫോളിക്കിളുകൾ കരുത്തു നേടുകയും മുടിയുടെ വളർച്ച ത്വരിതപ്പെടുകയും ചെയ്യുന്നു. നമ്മുടെ ശരീരത്തിൽ നിന്നുള്ള പ്ലാസ്മ ഉപയോഗിക്കുന്നു എന്നതിനാൽ ഇത് വളരെ സുരക്ഷിതമായ മാർഗമാണ്. 

ലേസർ തെറാപ്പിയാണ് മറ്റൊരു പ്രധാന ചികിത്സാ രീതി. നിയന്ത്രിത അളവിലുള്ള ലോ ലെവൽ ലേസറുകൾ മുടി കുറവുള്ള ഭാഗത്ത് അടിപ്പിച്ച് ഹെയർ ഫോളിക്കിളുകളെ പുനരുജ്ജീവിപ്പിക്കുകയാണ് ചെയ്യുക. ഇതുവഴി മുടിയുടെ വളർച്ചാ വേഗം വർധിപ്പിക്കാനാകും.

ഡിഎച്ച്ഐ ഡോക്ടറുമായി ഓൺലൈൻ കൺസൾട്ടേഷൻ ബുക്ക് ചെയ്യുന്നതിന് www.dhiindia.com സന്ദർശിക്കുക. അല്ലെങ്കിൽ ടോൾ ഫ്രീ നമ്പർ 1800 103 9300 ൽ വിളിക്കൂ, ഓൺലൈൻ കണ്‍സൾട്ടേഷൻ ബുക്കിങ്ങിൽ 50% കിഴിവ് നേടൂ

English Summary : Various solutions to alopecia and their efficacy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com