എന്നെന്നും ചെറുപ്പമായിരിക്കാം ; അറിയാം കൊറിയൻ സൗന്ദര്യ സൂത്രങ്ങള്‍

HIGHLIGHTS
  • ക്ലെൻസിങ് ആണ് അതിൽ ഏറ്റവും പ്രധാനം
  • അവസാന പടിയെന്നോണം മോയ്സചറൈസർ പുരട്ടാം
the-korean-skincare-routine-helps-to-looking-younger-everyday
Image Credits : metamorworks / Shutterstock.com
SHARE

പ്രായം എത്രയാണെങ്കിലും ആയിക്കൊള്ളട്ടെ എന്നെന്നും ചെറുപ്പമായിരിക്കാനാണ് എല്ലാവരും ഇഷ്ടപ്പെടുന്നത്. ചർമം ആരോഗ്യത്തോടെയിരിക്കാനും പ്രകൃതിദത്തമായ തിളക്കം നിലനിർത്താനും കൊറിയക്കാർ പിന്തുടരുന്ന അഞ്ച് കാര്യങ്ങൾ ഇവയൊക്കെയാണ്.

ക്ലെൻസിങ്

ക്ലെൻസിങ് ആണ് അതിൽ ഏറ്റവും പ്രധാനം. ചർമം വൃത്തിയായി സൂക്ഷിക്കുക എന്നതാണ് തിളക്കമുള്ള ചർമം പ്രകൃതിദത്തമായി സ്വന്തമാക്കാനുള്ള ആദ്യത്തെ വഴി. മേക്കപ് ധരിച്ചാൽ, ഉറങ്ങാൻ പോകുന്നതിനു മുൻപ് അത് വൃത്തിയാക്കണം. നല്ലൊരു ക്ലെൻസർ അതിനുവേണ്ടി ഉപയോഗിക്കാം. ചർമത്തിലെ മാലിന്യങ്ങളകറ്റി ചർമം സുന്ദരമാക്കാൻ മസ്‌ലിൻ തുണി ഉപയോഗിക്കാം.

ടോൺ ചെയ്യാം

അടുത്തപടി ചർമത്തെ ടോൺ ചെയ്യുകയാണ്. പല ആളുകളും മനഃപൂർവമോ അല്ലാതെയോ അവഗണിക്കുന്ന ഒരു കാര്യമാണിത്. കൊറിയൻ സൗന്ദര്യ സംരക്ഷണ മാർഗങ്ങൾ പിന്തുടരാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ തീർച്ചയായും ചർമം ടോൺ ചെയ്യാനും ശ്രദ്ധിക്കണം. ക്ലെൻസിങ്ങിനു ശേഷം ചർമത്തിലെ പിഎച്ച് ലെവലിൽ വ്യതിയാനം വരാൻ സാധ്യതയുണ്ട്. പിഎച്ച് ലെവലിന്റെ സന്തുലിതാവസ്ഥ നിലനിർത്താനാണ് ടോൺ ചെയ്യണമെന്നു പറയുന്നത്.

ലോഷനുകളും ക്രീമുകളും ഉപയോഗിക്കാം

ചർമത്തിന്റെ ആഴങ്ങളിലേക്കിറങ്ങിച്ചെന്ന് ചർമത്തിൽ ജലാംശം നിലനിർത്താൻ ഔഷധക്കൂട്ടുകളോ ലോഷനുകളോ ഉപയോഗിക്കാം. ചർമത്തിലെ കൊഴുപ്പിനെയും എണ്ണമയത്തെയും അകറ്റി ചർമം തിളങ്ങാൻ ഈ രീതി സഹായിക്കും.

സിറം ഉപയോഗിക്കാം

ചർമത്തിന്റെ സ്വഭാവമനുസരിച്ചു വേണം ചർമത്തിൽ പുരട്ടാനുള്ള സിറങ്ങൾ തിരഞ്ഞെടുക്കാൻ. ചർമത്തിന് നല്ല തിളക്കം തോന്നിക്കാൻ ഈ വിദ്യ സഹായിക്കും.

മുഖത്തു പുരട്ടാം ഐ ക്രീംസ്

കണ്ണുകൾക്ക് വേണ്ടിയുള്ള ക്രീമുകൾ മുഖത്തു പുരട്ടാമോ?. തീർച്ചയായും എന്ന ഉത്തരം നൽകും കൊറിയക്കാർ. കാരണം അവർക്കറിയാം ഐ ക്രീമുകളിലടങ്ങിയിരിക്കുന്ന പല ഘടകങ്ങളും ചർമത്തിലെ ചുളിവുകളും പാടുകളും അകറ്റി ചർമത്തിലെ യുവത്വം നിലനിർത്താൻ സഹായിക്കുമെന്ന്. 

മോയിസ്ചറൈസർ പുരട്ടാം

കൊറിയൻ സൗന്ദര്യ സംരക്ഷണ രീതിയുടെ അവസാന പടിയെന്നോണം മോയ്സചറൈസർ പുരട്ടാം. കൈകളിൽ കുറച്ചു മോയ്സ്ചറൈസറെടുത്ത് മുഖത്ത് പുരട്ടാം. മുഖം മുഴുവൻ മോയ്സചറൈസർ കൊണ്ട് മസാജ് ചെയ്യാം. താടി മുതൽ നെറ്റി വരെ ഇപ്രകാരം മസാജ് ചെയ്യണം. ചർമത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്താനാണ് ഇങ്ങനെ ചെയ്യുന്നത്.

English Summary : Korean skincare routine to ensure good skin

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA