ഒക്ടോബറിലെ കാലാവസ്ഥാ വ്യതിയാനത്തിൽ ചര്‍മം വാടില്ല; 3 ഉഗ്രൻ വഴികൾ

HIGHLIGHTS
  • സൺസ്ക്രീൻ ലോഷനുകൾ ഉപയോഗിക്കാൻ മറക്കരുത്
skincare-tips-to-deal-with-the-weather-change
Image Credits : Yuganov Konstantin / Shutterstock.com
SHARE

മാറിമാറി വരുന്ന കാലാവസ്ഥ ചർമത്തിന് ഉയർത്തുന്ന വെല്ലുവിളികൾ നിരവധിയാണ്. എണ്ണമയമുള്ള ചർമക്കാരെയും വരണ്ട ചർമക്കാരെയുമാണ് കാലാവസ്ഥാ വ്യതിയാനങ്ങൾ വല്ലാതെ ബാധിക്കുന്നത്. ഓരോ കാലവസ്ഥയ്ക്കും ഇണങ്ങുന്ന വിധത്തിൽ എങ്ങനെ ചർമ സംരക്ഷണം നടത്താമെന്നു നോക്കാം.

ചർമത്തിൽ ജലാംശം നിലനിർത്താൻ ശ്രദ്ധിക്കണം

ചർമത്തിന് വേണ്ട പോഷകങ്ങൾ നൽകി ചർമത്തിലെ ജലാംശം നിലനിർത്താൻ ശ്രദ്ധിക്കണം. വാട്ടർ ബേസ്ഡ് മോയ്സചറൈസിങ് ക്രീം ചർമത്തിലെ എണ്ണമയത്തെ നീക്കുകയും ജലാംശം നിലനിർത്താൻ സഹായിക്കുകയും ചെയ്യും. പുറമേ ക്രീമുകൾ പുരട്ടിയതുകൊണ്ടു മാത്രമായില്ല ധാരാളം വെള്ളം കുടിക്കാനും ശ്രദ്ധിക്കണം.

സൺസ്ക്രീൻ ലോഷനുകൾ ഉപയോഗിക്കാൻ മറക്കരുത്

കാലാവസ്ഥ ചൂടോ തണുപ്പോ എന്തും ആകട്ടെ. പക്ഷേ സൺസ്ക്രീൻ ലോഷനുകൾ ഉപയോഗിക്കുന്നതിൽ ഉപേക്ഷ വരുത്തരുത്. അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് ചർമത്തെ സംരക്ഷിക്കുക മാത്രമല്ല സൺസ്ക്രീൻ ചെയ്യുന്നത്. വ്യത്യസ്ത കാലാവസ്ഥകളിൽ നിന്ന് ചർമത്തെ സംരക്ഷിക്കുക കൂടി ചെയ്യുന്നു. പുറത്തു പോകുമ്പോൾ മാത്രമല്ല വീട്ടിലിരിക്കുമ്പോഴും സൺസ്ക്രീൻ ലോഷനുകൾ തീർച്ചയായും ഉപയോഗിക്കണം.

ചർമം വൃത്തിയായി സൂക്ഷിക്കാം

ചർമ സംരക്ഷണത്തിനായി ക്രീമുകൾ ഉപയോഗിക്കുന്നത് നല്ലതാണ്. പക്ഷേ ഉറങ്ങും മുൻപ് ചർമം വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ്. ചില ഉൽപന്നങ്ങളുടെ അമിത ഉപയോഗം ചർമത്തിൽ കുരുക്കളും അലർജികളും ഉണ്ടാകാൻ കാരണമാകും. അവ ചർമത്തിൽ അടിഞ്ഞുകൂടി ചർമത്തിലെ സുഷിരങ്ങൾ അടയുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ദിവസം രണ്ട് പ്രാവശ്യമെങ്കിലും മുഖം വൃത്തിയാക്കാൻ ശ്രദ്ധിക്കണം.

English Summary : 3 EASY skincare tips to deal with the constant weather change in October

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA