ADVERTISEMENT

ഇടതൂർന്ന മുടിയിഴകൾ നമ്മുടെ സൗന്ദര്യ സങ്കൽപ്പങ്ങളുടെ പ്രധാന ഘടകമാണ്. എല്ലാവരുടെയും ശ്രദ്ധ പെട്ടെന്ന് എത്തുന്ന ഒരു കാര്യം കൂടി ആയതിനാൽ ഒരുപാട് ചോദ്യങ്ങളെ നേരിടേണ്ടിയും വന്നേക്കാം.  മുടി കൊഴിഞ്ഞു തുടങ്ങുന്നത്, അത് എന്തൊക്കെ കാരണങ്ങൾ കൊണ്ട് ആയാലും ഒഴിവാക്കുവാൻ സാധ്യമെങ്കിൽ തീർത്തും അഭികാമ്യവുമാണ്.  മുൻകാലങ്ങളിൽ മുടി കൊഴിച്ചിലിന്‌ ഒരു സ്ഥിരം പ്രതിവിധി തീർത്തും അസംഭവ്യമായിരുന്നു.

എന്നാൽ ഇന്ന് ഒരു ചെറിയ മെഡിക്കൽ പ്രൊസീജർ കൊണ്ട് നിഷ്പ്രയാസം ഈ പ്രശ്‍നം മാറ്റിയെടുക്കാം.  രൂപഭംഗി വീണ്ടെടുക്കാൻ ഒരു കാലത്തു വിഗ്ഗുകൾ മാത്രമായിരുന്നു ആശ്രയം. ഇന്നത് മാറി. രാഷ്ട്രീയക്കാർ ഉദ്യോഗസ്ഥർ, സിനിമ ടെലിവിഷൻ കലാകാരന്മാർ എന്ന് വേണ്ട സമൂഹത്തിന്റെ എല്ലാ തുറയിൽ പെട്ട ആളുകൾ ഇന്ന് ഹെയർ റെസ്റ്റോറേഷൻ അല്ലെങ്കിൽ ഹെയർ ട്രാൻസ്‌പ്ലാന്റ് ചെയ്തു തങ്ങളുടെ സൗന്ദര്യവും ആത്മവിശ്വാസവും വീണ്ടെടുക്കുന്നു. 

ഈ ചികിത്സയിലേക്കും പലരും കടന്നു വരാത്തത് തികഞ്ഞ അജ്ഞതയും അത് മൂലം ഉണ്ടാകുന്ന ഭയവും കാരണമാണ്. നല്ലൊരു ഹെയർ ട്രാൻസ്പ്ലാന്റേഷൻ സെന്ററിൽ എത്തിയാൽ പകുതി പ്രശ്നത്തിന് പരിഹാരമായി. 

നല്ല ഹെയർ ട്രാൻസ്‌പ്ലാന്റേഷനു വേണ്ട പ്രത്യേകതകൾ എന്തൊക്കെയാണ് എന്ന് നോക്കാം 

ഒന്നാമതായി, എല്ലാ ഹെയർ റെസ്റ്റോറേഷൻ സർജറികളും വിദഗ്ദ്ധരായ ഡോക്റ്റർമാരുടെ മേൽനോട്ടത്തിൽ വേണം ചെയ്യേണ്ടത്. അത് ഡെർമിറ്റോളജിസ്റ്റുമാരോ പ്ലാസ്റ്റിക് സർജന്മാരോ ആയിരിക്കുന്നത് ആണ് പ്രധാനമായ കാര്യം.  നല്ലൊരു മെഡിക്കൽ ചെക്കപ്പിലൂടെ വേണം ഹെയർ ട്രാൻസ്‌പ്ലാന്റഷൻ പ്രൊസീജിയറിനായി ഉപഭോക്താവിനെ ഒരുക്കേണ്ടത്   ഇത് സർജറിയുടെ യഥാർത്ഥ ഫലപ്രാപ്തിക്കും മറ്റു അസുഖങ്ങൾ ഒന്നും ഇല്ല എന്ന് ഉറപ്പു വരുന്നതിനും സഹായിക്കുന്നു.

ഉദാഹരണമായി, അലർജി കൂടുതൽ ഉള്ള ആളുകൾക്ക് ഹെയർ ട്രാൻസ്‌പ്ലാന്റഷൻ ചെയ്‌താൽ കുരുക്കൾ പ്രത്യക്ഷപ്പെടാനും തന്മൂലം ട്രാൻസ്‌പ്ലാന്റ് ചെയ്ത ഗ്രാഫ്റ്റുകൾ നഷ്ടപ്പെടാനും സാധ്യതയുണ്ട്.  അത് പോലെ തന്നെ ഡയബറ്റിക് രോഗികളിൽ, ഡയബറ്റിക് പൂർണ്ണമായും കൺട്രോൾ ചെയ്തു വേണം ഹെയർ റെസ്റ്റോറേഷൻ പ്രൊസീജ്യർ ചെയ്യാൻ.  മറ്റൊരു  പ്രധാനപ്പെട്ട പ്രത്യേകത ഈ പ്രൊസീജ്യർ വിദഗ്ദ്ധരായ ഫിസിഷ്യന്റെയോ അനസ്തേഷ്യസ്റ്റിന്റെയും പരിചരണത്തിൽ വേണം എന്നുള്ളതാണ് 

ഏറ്റവും നൂതനമായ സാങ്കേതിക വിദ്യ അവലംബിച്ചാണോ ഈ ഹെയർ ട്രാൻസ്‌പ്ലാന്റഷന് പ്രൊസീജ്യർ ചെയ്യുന്നത് എന്നതാണ് അന്വേഷിക്കേണ്ട മറ്റൊരു പ്രധാന വശം.  ഏറ്റവും അവസാനത്തേതും എന്നാൽ ഏറ്റവും പ്രധാനപ്പെട്ടതും ആയ മറ്റൊരു കാര്യം ഒരു നല്ല മെഡിക്കൽ മെഡിക്കൽ പ്രോട്ടോകോൾ അവലംബിച്ചാണ് ഈ പ്രൊസീജ്യർ ചെയ്യുന്നത് എന്ന് ഉറപ്പു വരുത്തുക എന്നതാണ്.  ഇവയൊക്കെ ഒത്തു ചേർന്ന ഒരു സ്ഥാപനത്തിൽ നിങ്ങൾ എത്തുകയാണെങ്കിൽ തീർച്ചയായും ഹെയർ ട്രാൻസ്‌പ്ലാന്റ് എന്നത് വെറും 2 ദിവസം കൊണ്ട് അവസാനിപ്പിക്കാവുന്ന ഒരു സിംപിൾ പ്രൊസീജ്യർ മാത്രമാണ് 

ഹെയർ ട്രാൻസ്പ്ലാന്റിന്റെ ഏറ്റവും പ്രധാനപ്പെട്ട ഗുണം അതിനു തുടർ പരിചരണം ഒട്ടും ആവശ്യമില്ല എന്നത് തന്നെ ആണ്.  ഒന്നോ രണ്ടോ നിർദ്ദേശാനുസരണം ചെയ്യേണ്ട PRPയും വൈറ്റമിൻ ഗുളികകളും ബയോട്ടിൻ ഗുളികകളുമാണ് ആവശ്യമായി വരുന്നത് .  ഓർക്കുക, ഇത് നിങ്ങളുടെ തലയിലെയോ ശരീരത്തിലെയോ മുടി തന്നെയാണ്. അത് കൊണ്ട് തന്നെ സ്വാഭാവിക വളർച്ച അതിന്റെ പ്രത്യേകതയാണ്.   

അവസാനമായി ഇതിനും എന്തെങ്കിലും ന്യൂനതകൾ ഉണ്ടാകുമല്ലോ, അത് കൂടി നോക്കാം.  ഏറ്റവും പ്രധാനം 7th ഗ്രേഡിന് അപ്പുറം കഷണ്ടിയുണ്ടെങ്കിൽ 2  പ്രാവശ്യം എങ്കിലും ചെയ്താലേ കഷണ്ടി പൂർണ്ണമായും കവർ ആകൂ എന്നതാണ്.  അതിനെക്കുറിച്ചു ഉപഭോക്താവുമായി സംസാരിച്ചു പൂർണ്ണ ബോധ്യം വരുത്തി കൊടുക്കേണ്ടതാണ്   

മറ്റൊന്നു തുടർ ചികിത്സയിൽ വരുന്ന പോരായ്‌മയാണ്. പലപ്പോഴും സർജറി കഴിഞ്ഞു ഏറ്റവും അടുത്ത ദിവസം തന്നെ ഡിസ്ചാർജ് ചെയ്യപ്പെടുന്നതിനാൽ പിന്നീടുള്ളത് സ്വയം പരിചരണം ആണ്.  അവിടെ തെറ്റുകൾ സംഭവിച്ചാൽ ചെയ്തത് മുഴുവൻ പാഴായി പോകും എന്നത് ഓരോ ഹെയർ ട്രാൻസ്‌പ്ലാന്റ് ഉപഭോക്താവും മനസ്സിലാക്കണം   നൽകുന്ന നിർദ്ദേശങ്ങൾ ശ്രദ്ധിച്ചു മനസ്സിലാക്കി, എഴുതിയോ മൊബൈൽ ഫോണിൽ ഓഡിയോ ആയോ സൂക്ഷിക്കുക. അണുബാധ വരാതിരിക്കാനും മുടിയുടെ സ്വാഭാവിക വളർച്ചക്കും ഈ നിർദ്ദേശങ്ങൾ വ്യക്തമായി പാലിക്കപ്പെടണം എന്ന് ഉറപ്പു വരുത്തേണ്ടതാണ്. 

ഹെയർ ട്രാൻസ്‌പ്ലാന്റ് സാങ്കേതിക വിദ്യ അടുത്ത അഞ്ചു വർഷത്തിനിടയിൽ വിപ്ലവകരമായ മുന്നേറ്റത്തിലേക്കു കടക്കുകയാണ്. റോബോട്ടിക് സർജറി അധിഷ്ഠിതമായ ഹെയർ ട്രാൻസ്‌പ്ലാന്റ് ആണ് അത്. ​തുടക്ക കാലങ്ങളിൽ റോബോട്ടിക് ചികിത്സ ചിലവേറിയതു ആയിരിക്കും എന്നതാണ് അതിന്റെ ഇപ്പോഴുള്ള പ്രധാന ന്യൂനത.

ഇന്ത്യയിൽ തന്നെ ഏറ്റവും മികച്ച ഹെയർ ട്രാൻസ്‌പ്ലാന്റ് സൗകര്യം ആണ് HPC ഒരുക്കുന്നത്. തുടക്കം മുതൽ തന്നെ ഹെയർ ട്രാൻസ്‌പ്ലാന്റ് സർജറിക്ക്‌ വേണ്ടി വരുന്ന ഭീമമായ ചെലവ് നിയന്ത്രിച്ചു, സാധാരണക്കാർക്ക് പ്രാപ്തമാക്കുന്ന തരത്തിൽ ചികിത്സയെ ക്രമീകരിക്കുക എന്നതിലേക്ക് ആണ് HPC മെഡിക്കൽ സെന്റർ ആദ്യം ശ്രദ്ധ തിരിച്ചത്.

അതിനായി കേരളത്തിൽ തന്നെ ആദ്യമായി ഹെയർ ട്രാൻസ്‌പ്ലാന്റ് സർജറിക്ക്‌ 0% നിരക്കിൽ ഇൻസ്റ്റാൾമെന്റ് സ്‌കീം ആവിഷ്ക്കരിച്ചു. ഗ്രാഫ്റ്റിന് 30 രൂപയ്ക്കു അടുത്ത് ചെലവ് വന്നിരുന്ന സമയത്തു ഇത്തരമൊരു സ്കീമിലേക്ക് നൂറുകണക്കിന് ആളുകളാണ് ആകൃഷ്ടരായത്.   

ചെലവ് കുറഞ്ഞ ഹെയർ ട്രാൻസ്‌പ്ലാന്റ് എന്നതായിരുന്നു പിന്നീട് ആവിഷ്കരിച്ച  ആശയം. കോവിഡ് മഹാമാരി സർവ്വതും തകർത്തെറിഞ്ഞിരിക്കുന്ന ഈ സമയത്തു ഗ്രാഫ്റ്റിന് വെറും 15 രൂപക്ക് പെൻ ഇമ്പ്ലാന്റർ ഉപയോഗിച്ച് ഏറ്റവും നൂതനവും ഫലപ്രദവുമായ ഇൻസ്റ്റന്റ് FUE രീതിയിൽ ആണ് HPC ട്രാൻസ്‌പ്ലാന്റ് ചെയ്യുന്നത്. 

HPC യിൽ ഹെയർ ട്രാൻസ്പ്ലാന്റിനു വിധേയമാകുന്ന ഓരോ ഉപഭോക്താവിനേയും ചികിത്സ കഴിഞ്ഞ ഉടനെ തന്നെ ഒഴിവാക്കുകയല്ല,  മറിച്ചു അടുത്ത 10 - 12 മാസം നിരന്തരമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയുമാണ്. 

സൗജന്യ ഡോക്ടർ കൺസൾറ്റേഷൻ, ഏറ്റവും കുറഞ്ഞ ചിലവിൽ PRP, എപ്പോഴും ബന്ധപ്പെടാവുന്ന കർമ്മനിരതരായ സ്റ്റാഫ്.  കൂടാതെ സംതൃപ്തരായ ഉപഭോക്താക്കൾ റെഫർ ചെയ്യുന്ന പുതിയ ഉപഭോക്താക്കൾക്കു പ്രത്യേക ചികിത്സാ സഹായങ്ങൾ എന്നിങ്ങനെ ഒട്ടേറെ ഉപകാരപ്രദമായ കാര്യങ്ങൾ HPC ആവിഷ്കരിച്ചിട്ടുണ്ട് 

ഹെയർ ട്രാൻസ്‌പ്ലാന്റ് ചികിത്സ തേടുന്ന ഓരോരുത്തർക്കും HPC ഒരു പുതിയ അനുഭവം തന്നെ ആയിരിക്കും എന്ന് തീർച്ച. അത് ഒന്ന് കൂടി ഉറപ്പിക്കാനും സുരക്ഷിതമാക്കാനുമാണ് HPC ഹെയർ ട്രാൻസ്‌പ്ലാന്റ് സെന്റർ ഒരു മെഡിക്കൽ സെന്ററിന് കീഴിൽ തന്നെ സജ്ജമാക്കിയിരിക്കുന്നത്.

​കൂടുതൽ വിവരങ്ങൾക്കും സൗജന്യ കൗൺസിലിംഗിനും കൺസൾട്ടേഷനും ബന്ധപ്പെടുക 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com