ADVERTISEMENT

ആരോഗ്യത്തോടെ ഇരിക്കുക എന്നത് പോലെ തന്നെ മനുഷ്യര്‍ക്ക് പ്രധാനമാണ് അവരുടെ സൗന്ദര്യവും. അലഞ്ഞു തിരിഞ്ഞ് നടക്കുന്ന ജീവിതം അവസാനിപ്പിച്ച്  ഒരിടത്ത് സ്ഥിരവാസമുറപ്പിച്ചതു മുതലെങ്കിലും സൗന്ദര്യമെന്നത് മനുഷ്യന്റെ പ്രഥമ പരിഗണനകളില്‍ ഒന്നായിരുന്നു എന്ന് കരുതാം. പുരാണങ്ങളും ഐതീഹ്യ കഥകളുമെല്ലാം ഇത് ശരിവയ്ക്കുന്നു. സൗന്ദര്യത്തോടെ ഇരിക്കാന്‍ മുഖം മാത്രം സുന്ദരമായാല്‍ പോരാ; മുടിയും മനോഹരമായിരിക്കണം.

മുടിയുടെ പരിചരണത്തിന് നൂറ്റാണ്ടുകളായി മനുഷ്യര്‍ വലിയ പ്രാധാന്യം നല്‍കി വരുന്നു. ഇന്ത്യയ്ക്കാകട്ടെ ഇക്കാര്യത്തില്‍ തനതായ പാരമ്പര്യം തന്നെയുണ്ട്. ഇന്ത്യക്കാര്‍ നൂറ്റാണ്ടുകളായി മുടിയുടെ സംരക്ഷണത്തിനു വേണ്ടി ചെയ്ത കാര്യങ്ങളിലേക്കാണ് ഇന്ന് പാശ്ചാത്യ ലോകം പോലും ഉറ്റുനോക്കുന്നത്. മുടിയുടെ പരിചരണത്തിന് ഓരോ വ്യക്തിക്കും പ്രത്യേകമായ സമീപനം ആവശ്യമാണെന്ന് നമ്മുടെ പരമ്പരാഗത വിജ്ഞാനത്തിനറിയാം.

നേര്‍ത്തതോ, ചുരുണ്ടതോ, പരുക്കനായതോ, പരിചരിക്കപ്പെടാത്തതോ, കേടു വന്നതോ, വരണ്ടതോ, തിളക്കമില്ലാത്തതോ, എണ്ണമയമുള്ളതോ ആയ മുടി രൂപഭംഗി നല്‍കിയെന്ന് വരില്ല. എന്നാല്‍ അങ്ങനെയുള്ളവര്‍ക്ക് പോലും തികച്ചും പ്രകൃതിദത്തവും എളുപ്പം ലഭ്യമാകുന്നതുമായ വസ്തുക്കളിലൂടെ മുടിയെ സൗന്ദര്യമുള്ളതാക്കാം.

ഇതിന് ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം മുടിയുടെ പരിചരണം വേരുകളില്‍ നിന്ന് തുടങ്ങണം എന്നതാണ്.  മുടിയെ പോലെ തന്നെ പ്രധാനമാണ് ശിരോചര്‍മ്മത്തിന്റെ പരിചരണവും. മുടിയുടെ വേര്,  രോമകൂപം, ശിരോ കവചം,  സബേഷ്യസ് ഗ്രന്ഥികള്‍ എന്നിങ്ങനെ മുടിയുടെ ജീവനുള്ള ഭാഗങ്ങളെല്ലാം ഉള്ളത് ഈ ചര്‍മ്മത്തിന് അടിയിലാണ്. പുറത്ത് കാണുന്ന മുടിയിഴകള്‍ക്ക് വരുന്ന നാശത്തെ പരിഹരിക്കാന്‍ ജീവശാസ്ത്രപരമായ മാര്‍ഗ്ഗങ്ങളൊന്നും ഉണ്ടായെന്ന് വരില്ല. എന്നാല്‍ മുടിപൊഴിയാതെ നിലനിര്‍ത്താനും ശിരോചര്‍മ്മത്തെ സ്ഥിരമായി കരുത്തോടെ നിലനിര്‍ത്താനും നിരവധി കാര്യങ്ങള്‍ ചെയ്യാനാകും. ഇതിനായി ഇന്ത്യയില്‍ നൂറ്റാണ്ടുകളായി ഉപയോഗിക്കുന്ന ചില പ്രകൃതിദത്ത വസ്തുക്കളെ പരിചയപ്പെടാം. മുടിയെയും ശിരോചര്‍മ്മത്തെയും ആരോഗ്യത്തോടെയും അഴകോടെയും കാക്കാന്‍ ഇവയ്ക്ക് സാധിക്കും.

ജ്യോതിഷ്മതി

പൗരാണിക ആയുര്‍വേദ പാരമ്പര്യത്തില്‍ ഉപയോഗിക്കപ്പെടുന്ന പച്ചമരുന്നാണ് സെലസ്‌ട്രേസ്യ കുടുബത്തില്‍പ്പെടുന്ന ജ്യോതിഷ്മതി. മലയാളത്തില്‍ ഇതിന് ചെറുപുന്നരി എന്ന് പറയും. ചരകസംഹിതയനുസരിച്ച് ലോഹാദി രസായനമുണ്ടാക്കാനുള്ള പ്രധാന ചേരുവകളിലൊന്നാണ് ഈ ചെടി.ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാനും പേശീ വേദന അകറ്റാനുമെല്ലാം ജ്യോതിഷ്മതി ഉപയോഗിച്ച് വരുന്നു. മുടിപൊഴിച്ചിലിനും ചൊറിച്ചിലിനും കാരണമാകുന്ന തലയിലെ താരന്‍ അകറ്റാന്‍ ജ്യോതിഷ്മതി ഫലപ്രദമാണ്.

ചെമ്പരത്തി

ഇന്ത്യയില്‍ സര്‍വസാധാരണായി കാണുന്ന ചെടിയാണ് ചെമ്പരത്തി. ലോകത്താകമാനം 200ലധികം തരത്തില്‍പ്പെട്ട ചെമ്പരത്തിയുണ്ട്. നിരവധി ആയുര്‍വേദ മരുന്നുകളില്‍ ഉപയോഗിക്കുന്ന ചെമ്പരത്തി മുടിയുടെ പ്രശ്‌നങ്ങള്‍ക്കും അത്യുത്തമമാണ്. മുടിയുടെ കരുത്ത് വര്‍ദ്ധിപ്പിക്കാന്‍ ഇത് സഹായിക്കും. ചെമ്പരത്തി ഇലയും പൂവൂം അരച്ച് എള്ളെണ്ണയില്‍ സംസ്‌കരിച്ചെടുത്ത് പുറമേ തേക്കുന്നത് മുടി വേരില്‍ നിന്ന് ബലപ്പെടുത്തുകയും കഷണ്ടിയെ പ്രതിരോധിക്കുകയും ചെയ്യും.

കൊടകന്‍

മണ്ടൂകപര്‍ണ്ണി എന്ന് ഹിന്ദിയിലും കൊടകന്‍, മുത്തിള്‍ എന്നെല്ലാം മലയാളത്തിലും അറിയപ്പെടുന്ന ചെടി തെളിഞ്ഞ ബുദ്ധിശക്തിക്കായി ആയുര്‍വേദത്തില്‍ ഉപയോഗിക്കുന്ന സിദ്ധൗഷധമാണ്. ഇതിനു പുറമേ, മുടികൊഴിച്ചിലും അകാലനരയും ചികിത്സിക്കാനും മുടിയുടെ ആരോഗ്യത്തിനും കൊടകന്‍ ഉപയോഗിക്കുന്നു.  കൊടകന്‍ ഇല പിഴിഞ്ഞ ചാറും വെളിച്ചെണ്ണയും സമാസമം ചേര്‍ത്ത് വെള്ളം വറ്റും വരെ തിളപ്പിച്ച് അരിച്ചെടുക്കുന്ന എണ്ണ ഉപയോഗിച്ച് തല ഉഴിഞ്ഞാല്‍ ഉറക്കക്കുറവും, സമ്മര്‍ദ്ധവും, തലവേദനയും മാറുമെന്ന് പരമ്പരാഗത വൈദ്യന്മാര്‍ സാക്ഷ്യപ്പെടുത്തുന്നു.

കറിവേപ്പില

ഇന്ത്യക്കാരുടെ, പ്രത്യേകിച്ച് ദക്ഷിണേന്ത്യക്കാരുടെ ഭക്ഷണത്തിലെ ഒഴിച്ചു കൂടാനാകാത്ത സാന്നിധ്യമാണ് കറിവേപ്പില. മുടിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കും കറിവേപ്പില മറുമരുന്നാണ്.  മുടിവളര്‍ച്ചയെ സഹായിക്കുന്ന കറിവേപ്പില, വെളുത്ത മുടി കറുപ്പിക്കാനും ഉപയോഗിക്കുന്നു. മുടികൊഴിച്ചില്‍ നിയന്ത്രിക്കാനുള്ള പൊടിക്കൈയായും കറിവേപ്പില ഉപയോഗിച്ച് വരുന്നു.

നമ്മുടെ തൊടിയിലും പറമ്പിലുമുള്ള ഈ ചെടികളൊക്കെ മുടിയുടെയും ശിരോചര്‍മ്മത്തിന്റെയും ആരോഗ്യത്തിന് അത്യുത്തമമാണ്. എന്നാല്‍ ഇവയുടെ ഗുണങ്ങള്‍ ലഭിക്കുന്ന വിധത്തില്‍ അവ തയ്യാറാക്കാന്‍ അറിയുന്നവര്‍ കുറവാണ്. ഇവിടെയാണ് നമ്മുടെ രാജ്യത്തെ സാധാരണക്കാരായ ജനങ്ങള്‍ പാരച്യൂട്ട് പോലുള്ള കമ്പനികളില്‍ വിശ്വാസമര്‍പ്പിക്കുന്നത്. വെളിച്ചെണ്ണയുടെയും മേല്‍പറഞ്ഞ ആയുര്‍വേദ ഔഷധങ്ങളുടെയും ഗുണങ്ങള്‍ ഉപയോഗപ്പെടുത്തി മുടിയെ പരിചരിക്കുന്ന ഏറ്റവും മികച്ച എണ്ണയാണ് Parachute Advansed Ayurvedic Hair Oil. ആയുര്‍വേദ ആചാര്യന്മാര്‍ തിരഞ്ഞെടുത്ത 25 ഔഷധച്ചെടികളാണ് വെളിച്ചെണ്ണയ്‌ക്കൊപ്പം ഈ എണ്ണയില്‍ അടങ്ങിയിരിക്കുന്നത്. അകാലനര, മുടികൊഴിച്ചില്‍, താരന്‍ എന്നിങ്ങനെ മുടിയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമാണ് Parachute Advansed Ayurvedic Hair Oil.  ആയുര്‍വേദ ചേരുവകളെല്ലാം കൃത്യമായ അളവില്‍ എണ്ണയിലിട്ട് ചൂടാക്കിയെടുക്കുന്ന പരമ്പരാഗത തൈല പാക വിധി അനുസരിച്ചാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ആയുര്‍വേദ ഔഷധങ്ങളുടെ സത്ത് വിധി പ്രകാരം ഉള്‍ചേര്‍ന്നിരിക്കുന്നത് ഇതിന്റെ ഗുണമേന്മ വര്‍ദ്ധിപ്പിക്കുന്നു.

ഈ എണ്ണയിലെ ചേരുവകള്‍ ശിരോചര്‍മ്മത്തിലെ ചൊറിച്ചില്‍ മാറ്റി അവയെ ആരോഗ്യ പ്രദമാക്കി വയ്ക്കുമെന്നും തലയിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിച്ച് തലവേദനയ്ക്ക് ആശ്വാസമേകുമെന്നും ആയുര്‍വേദ ഗ്രന്ഥങ്ങളും ഭാവപ്രകാശ നിഘണ്ടുവും അടിവരയിടുന്നു. ഇന്ത്യയിലെമ്പാടുമുള്ള ലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ മുടിയുടെ പരിചരണം വിശ്വസിച്ചേല്‍പ്പിച്ചിരിക്കുന്ന  അദ്ഭുത ചേരുവയാണ് Parachute Advansed Ayurvedic Hair Oil. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com