എണ്ണ തേയ്ക്കൽ, സോപ്പിന്റെ ഉപയോഗം ; മുടി സംരക്ഷണത്തിലെ തെറ്റുകൾ സെലിബ്രിറ്റി ഹെയർ സ്റ്റൈലിസ്റ്റുകൾ പറയുന്നു

HIGHLIGHTS
  • സംരക്ഷണത്തിനെന്നു കരുതി ചെയ്യുന്ന കാര്യങ്ങൾ തന്നെ മുടിയുടെ നാശത്തിന് കാരണമാകാം
  • അത്തരം തെറ്റുകളെ ചൂണ്ടികാണിക്കുകയാണ് സെലിബ്രിറ്റി ഹെയർ സ്റ്റൈലിസ്റ്റുമാരായ സജിത്&സുജിത്
mistakes-in-hair-care-revealed-by-celebrity-hair-stylist-sajith-and-sujith
Image Credits : BLACKDAY / Shutterstock.com
SHARE

മുടിയുടെ സംരക്ഷണത്തിനെന്നു കരുതി ചെയ്യുന്ന കാര്യങ്ങൾ തന്നെ മുടിയുടെ നാശത്തിന് കാരണമായാലോ ? അങ്ങനെയുള്ള ചില തെറ്റുകൾ നിത്യജീവിതത്തിൽ സംഭവിക്കുന്നുണ്ട്. ഇത് മുടി കൊഴിച്ചിലിനും പൊട്ടലിനുമുൾപ്പെടെ നിരവധി പ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു. പാരമ്പര്യമായി കിട്ടയതു മുതൽ ആരോ പറഞ്ഞു കേട്ട അറിവുകൾ വരെ ഇക്കൂട്ടത്തിലുണ്ട്. അത്തരം തെറ്റുകളെ ചൂണ്ടികാണിക്കുകയും തിരുത്തുകയുമാണ് സെലിബ്രിറ്റി ഹെയർ സ്റ്റൈലിസ്റ്റുകളായ സജിത്&സുജിത്. മുടിയുടെ സംരക്ഷണത്തിന് സ്വീകരിക്കേണ്ട ഏതാനും ടിപ്സുകൾ അവർ പങ്കുവയ്ക്കുന്നു.

മുടി ചീകുമ്പോൾ

നനഞ്ഞ മുടി ചീകരുത് എന്നു കരുതുന്നവർ ഇന്നും ധാരാളമാണ്. എന്നാൽ കുളി കഴിഞ്ഞ് തോർത്തിയശേഷം നനവോടു കൂടിയ മുടി ചീകുന്നതാണ് ഉചിതം. നന്നായി ഉണങ്ങിയ, വരണ്ടിരിക്കുന്ന മുടി ചീകുമ്പോൾ പൊട്ടി പോകാനുള്ള സാധ്യത കൂടുതലാണ്. നനവുള്ള മുടി ചീകുന്നതിലൂടെ കെട്ടുകളെല്ലാം എളുപ്പം അഴിയുകയും മുടി എളുപ്പം ചീകിയൊതുക്കാൻ സാധിക്കുകയും ചെയ്യുന്നു.

sajith-sujith-11
സജിത് & സുജിത്

തലമുടിയിൽ സോപ്പ് വേണ്ട

കുളിക്കാനുപയോഗിക്കുന്ന സോപ്പ് തന്നെ തലമുടിയിൽ ഉപയോഗിക്കുന്നവർ നിരവധിയാണ്. എന്നാൽ ഇത് അനാരോഗ്യകരമായ പ്രവണതയാണ്. ചർമത്തിന്റെ സ്വഭാവത്തിന് അനുസരിച്ച് തയാറാക്കുന്ന വസ്തുവാണ് സോപ്പ്. അത് തലയിൽ ഉപയോഗിക്കുന്നത് മുടിയിഴകളെ ദുർബലപ്പെടുത്തും. അതിനാൽ ഷാപൂ ഉപയോഗിക്കുന്നതാണ് ഉചിതം. കാരണം മുടിക്ക് വേണ്ടി പ്രത്യേകം തയാറാക്കുന്ന വസ്തുവാണ് ഷാംപൂ. മുടിയുടെ സ്വഭാവം അനുസരിച്ച് ഉചിതമായ ഷാപൂ വാങ്ങി ഉപയോഗിക്കാം.

എന്നും തല കുളിക്കല്ലേ

ഒരാഴ്ചയിൽ പരമാവധി 3 തവണയിൽ കൂടുതൽ തല കുളിക്കുന്നത് നല്ലതല്ല. ദിവസവും തലകുളിക്കുന്നതാണ് മലയാളികളുടെ പൊതുവായ ശീലം. ശരീരത്തിന്റെ കാര്യത്തിൽ ഇത് നല്ലതാണെങ്കിലും മുടിയുടെ കാര്യത്തില്‍ വിപരീത ഫലം ചെയ്യുന്നു. കൂടുതൽ തവണ കുളിക്കുമ്പോൾ മുടി വരളുകയാണ് ചെയ്യുന്നത്. ഇത് കൊഴിച്ചിലിനും പൊട്ടലിനും കാരണമാകും. ശരിക്കും ആഴ്ചയിൽ ഒരു തവണ ആവശ്യമുള്ള വസ്തുക്കള്‍ ഉപയോഗിച്ച് വൃത്തിയാക്കി മുടി കഴുകിയെടുക്കുന്നതാണ് ഏറ്റവും നല്ലത്.

എണ്ണ ഓവറായാൽ

തലയിൽ വെളിച്ചെണ്ണ തേച്ചു പിടിപ്പിച്ച് ഒരുപാട് സമയം കാത്തിരിക്കുന്ന ശീലം പലർക്കുമുണ്ട്. കൂടുതൽ സമയം എണ്ണ തലയിൽ ഇരുന്നാൽ കൂടുതൽ ഫലം ചെയ്യും എന്നാണ് പലരും കരുതുന്നത്. എന്നാൽ അത് തെറ്റാണ് എന്നു മാത്രമല്ല മുടിക്ക് നാശം സംഭവിക്കാനുള്ള സാധ്യതയും ഉണ്ടാകുന്നു. എണ്ണ ഉപയോഗത്തിന്റെ പ്രധാന ഗുണം ശിരോചർമം വൃത്തിയാകുന്നു എന്നതാണ്. എന്നാൽ അതിന് ഒരു 15–30 മിനിറ്റ് വരെ മാത്രമേ എണ്ണ തലയിൽ സൂക്ഷിക്കേണ്ട ആവശ്യമുള്ളൂ. അതിനുശേഷം ഷാംപൂ ഉപയോഗിച്ച് തല വൃത്തിയായി കഴുകുക.

English Summary : Hair care tips from celebrity hair stylist Sajith and Sujith

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA