പുരുഷന്മാർക്ക് പ്രായക്കൂടുതല്‍ തോന്നിക്കാന്‍ കാരണം ഈ 5 തെറ്റുകൾ

HIGHLIGHTS
  • സൺപ്രൊട്ടക്‌ഷൻ ക്രീം ഒഴിവാക്കരുത്
  • ഹെയർസ്റ്റൈലിങ്ങിൽ ശ്രദ്ധ വേണം
grooming-mistakes-of-men-which-leads-to-ageing
Image Credit : goodluz / Shutterstock.com
SHARE

പ്രായം കൂടുന്നത് വളരെ മനോഹരമായ ഒരു പ്രക്രിയയാണ്. ഒരുപാട് അനുഭവങ്ങളിലൂടെ ജീവിതത്തിൽ പക്വതയാർജിക്കാൻ കഴിയുമെന്നതു തന്നെയാണ് പ്രായം കൂടുന്നതുകൊണ്ടുള്ള ഗുണം. പക്ഷേ മുപ്പതുകളിൽത്തന്നെ, നാൽപതു വയസ്സുള്ള ആളെപ്പോലെ തോന്നിച്ചാലോ. അത് ആർക്കായാലും അലോസരമുണ്ടാക്കും. ചർമത്തിനും മുടിക്കും ആവശ്യമായ ശ്രദ്ധകൊടുക്കാത്തതുകൊണ്ടാണ് പലയാളുകൾക്കും ഉള്ളതിൽക്കൂടുതൽ പ്രായം തോന്നിക്കുന്നത്. പുരുഷന്മാരുടെ കാര്യം പറയുകയാണെങ്കിൽ അവർ ജീവിതത്തിൽ പിന്തുടരുന്ന അഞ്ച് അബദ്ധങ്ങളാണ് പ്രായക്കൂടുതൽ തോന്നാനുള്ള കാരണം.

സൺപ്രൊട്ടക്‌ഷൻ ക്രീം സ്കിപ് ചെയ്യല്ലേ

അൾട്രാവയലറ്റ് രശ്മികൾ ചർമത്തിന് എത്രത്തോളം ബുദ്ധിമുട്ടുണ്ടാക്കുമെന്ന് പലർക്കും അറിയാം. അത് ചർമകോശങ്ങൾക്ക് നാശം വരുത്തുകയും ചർമത്തിന് പ്രായക്കൂടുതൽ തോന്നിക്കുകയും ചെയ്യും. അൾട്രാവയലറ്റ് രശ്മികൾ കൊളാജിനെ നശിപ്പിക്കുകയും ചർമത്തിൽ ചുളിവുകളും പാടുകളുമുണ്ടാകാൻ കാരണമാവുകയും ചെയ്യും. സൂര്യപ്രകാശം നേരിട്ട് ചർമത്തിൽ പതിക്കുന്നതിനാൽ ചർമത്തിൽ കറുത്ത കുത്തുകൾ വീഴാനും ഇടയാക്കും. അതുകൊണ്ടാണ് എസ്പിഎഫ് 30 നു മുകളിലുള്ള സൺസ്ക്രീൻ ലോഷനുകൾ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് പറയുന്നത്. വീട്ടിലും ഓഫിസിനുള്ളിലും ആയിരിക്കുമ്പോഴും പുറത്തു പോകുമ്പോഴുമെല്ലാം സൺസ്ക്രീൻ ലോഷനുകൾ പുരട്ടേണ്ടത് അത്യാവശ്യമാണ്. പക്ഷേ മോയ്സ്ചറൈസിങ് അമിതമാകാതിരിക്കാനും ശ്രദ്ധിക്കണം. വളരെ കുറഞ്ഞ അളവിൽ ക്രീം ഉപയോഗിച്ചാൽ ചർമത്തിന് എണ്ണമയം തോന്നില്ല. എസ്പിഎഫ് 30 നു മുകളിലുള്ള ക്രീമുകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.

ശരീരത്തിന്റെ മറ്റു ഭാഗങ്ങളെ ഒഴിവാക്കല്ലേ

മുഖത്ത് ഒരു ക്രീം അപ്ലൈ ചെയ്യുന്നതോടെ കഴിയും പല പുരുഷന്മാരുടെയും മേക്കപ്. അത് വലിയൊരു അബദ്ധം തന്നെയാണ്. മുഖം പോലെ തന്നെ പ്രധാനമാണ് മറ്റു ശരീരഭാഗങ്ങളും. പ്രത്യേകിച്ച് കൈകൾ. അന്തരീക്ഷ മലിനീകരണവും മറ്റുള്ളവരുമായുള്ള ഇടപെടലുകളും കെമിക്കലുകളുടെയും ലോഷന്റെയും ഉപയോഗവും കൈകളുടെ ഭംഗിയെയും ആരോഗ്യത്തെയും മോശമായി ബാധിക്കും. അതുകൊണ്ടുതന്നെ മറ്റു ശരീരഭാഗങ്ങളേക്കാൾ വേഗത്തിൽ കൈകളുടെ ചർമത്തിന് പ്രായക്കൂടുതൽ തോന്നാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് മുഖചർമത്തിന് നൽകുന്ന അതേ പ്രാധാന്യം കൈകൾക്കും നൽകണം. കൈകൾക്കും നല്ല മോയ്സചറൈസിങ് നൽകണം. അതിനായി മികച്ച നിലവാരമുള്ള മോയ്സചറൈസിങ് ക്രീമുകൾ തിരഞ്ഞെടുക്കണം.

ഹെയർസ്റ്റൈലിങ്ങിലും ശ്രദ്ധ വേണം

ഇരുപതുകളിൽ കഷണ്ടി വരുന്നതാണ് മിക്ക ചെറുപ്പക്കാരും നേരിടുന്ന മറ്റൊരു സൗന്ദര്യ പ്രശ്നം. പാരമ്പര്യം എന്നതിലുപരി മാനസിക സമ്മർദ്ദമാണ് പലരിലും മുടികൊഴിച്ചിലിന് കാരണം. പുകവലി, മുടിക്കു ശരിയായ രീതിയിൽ മസാജ് ചെയ്യാതിരിക്കൽ, അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ, മുടിക്ക് ആവശ്യമായ പോഷകങ്ങൾ ലഭിക്കാതിരിക്കൽ എന്നിവയും മുടികൊഴിച്ചിലിന് കാരണമാകും. മുടി വല്ലാതെ കൊഴിയാൻ തുടങ്ങുമ്പോഴാണ് പലരും ഹെയർസ്റ്റൈലിങ്ങിൽ അഭയം പ്രാപിക്കുന്നത്. മുടിയുടെ പ്രശ്നങ്ങൾ മറയ്ക്കാൻ സ്റ്റൈൽ ചെയ്യുന്നത് നല്ലതാണെങ്കിലും അതും അമിതമാകാതിരിക്കാൻ ശ്രദ്ധിക്കണം. വിറ്റാമിൻ ബി3, ബി5, ബി9, വിറ്റാമിൻ ഇ എന്നിവയടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിലുൾപ്പെടുത്തണം. ഓറഞ്ച്, ചീര, ചിക്കൻ, മത്സ്യം, ബ്രൊക്കോളി, സോയാബീൻ എന്നിവ ആഹാരത്തിലുൾപ്പെടുത്തണം. സിങ്ക് അടങ്ങിയ ധാന്യങ്ങൾ, പാലുൽപന്നങ്ങൾ, ഓട്ട്സ്, മുട്ട എന്നിവയും നന്നായി കഴിക്കണം. പാൽ, ഏത്തപ്പഴം, ട്യൂണ മത്സ്യം, കാഷ്യൂനട്സ് എന്നിവയും ഇരുമ്പടങ്ങിയ മത്സ്യം, പച്ചിലക്കറികൾ, പയർ വർഗങ്ങൾ എന്നിവയും ധാരാളം കഴിക്കുകയും വേണം.

മേക്കപ് ഉൽപന്നങ്ങൾ മാറിമാറി ഉപയോഗിക്കരുത്

പ്രായം കുറയ്ക്കാനുള്ള തത്രപ്പാടിൽ കണ്ണിൽ കാണുന്നതും കൈയിൽ കിട്ടുന്നതുമായ ക്രീമുകളെല്ലാം വാരി പുരട്ടരുത്. നല്ല ആഹാരശീലത്തിലൂടെയും കൃത്യമായ വർക്കൗട്ടിലൂടെയും ചർമത്തിലെ സ്വാഭാവിക സൗന്ദര്യം തിരിച്ചു പിടിക്കാം. വിപണിയിൽ കാണുന്ന മേക്കപ് ഉൽപന്നങ്ങൾ മാറിമാറി ഉപയോഗിക്കുന്ന പ്രവണതയുണ്ടെങ്കിൽ അതും ഉപേക്ഷിക്കണം. ആവശ്യമെങ്കിൽ ഒരു ഡയറ്റീഷ്യനെക്കണ്ട് ഭക്ഷണശീലങ്ങളിൽ ചില ക്രമീകരണങ്ങൾ വരുത്താം.

രാത്രികാലത്തും വേണം ചർമ സംരക്ഷണം

രാത്രിയിൽ ഉറങ്ങാൻ പോകുന്നതിന് മുൻപ് മുഖം പോലും കഴുകുന്ന ശീലം പലർക്കുമുണ്ടാവില്ല. എന്നാൽ ഇക്കാര്യത്തിൽ പ്രധാന ശ്രദ്ധ വേണം. ചർമവും ശരീരവും വിശ്രമിക്കുന്ന സമയത്താണ് സ്വയം  സംരക്ഷണത്തിനുള്ള ചില കാര്യങ്ങൾ ചെയ്യുന്നത്. ആ സമയത്താണ് ശരീരത്തിനാവശ്യമായ ചില ഹോർമോണുകളെ തലച്ചോർ ഉൽപാദിപ്പിക്കുന്നത്. കോശങ്ങളുടെ പുനരുൽപാദനം നടക്കുന്നതും കൊളാജിൻ ഉൽപാദനം നടക്കുന്നതും മുറിവുകൾ ഉണങ്ങുന്നതുമൊക്കെ രാത്രിയിലാണ്. അതുകൊണ്ട് ഉറങ്ങാൻ പോകുന്നതിനു മുൻപ് മുഖം വൃത്തിയായി കഴുകണം. ശേഷം മോയ്സചറൈസറോ നൈറ്റ് സിറമോ പുരട്ടണം. അങ്ങനെ ചെയ്താൽ പെട്ടെന്ന് പ്രായമാകുമെന്ന പേടിയേ വേണ്ട.

English Summary : 5 Anti-Ageing Grooming Mistakes

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA