ADVERTISEMENT

കോവിഡ് വ്യാപനം എല്ലാവരുടെയും ജീവിതം മാറ്റിമറിച്ചു. വീടിനകത്ത് കൂടുതൽ സമയം ചെലവഴിക്കാനും പൊതു ഇടങ്ങള്‍ അന്യമാകാനും കാരണമായി. ഇതോടെ ജീവിതശൈലിയിൽ വലിയ മാറ്റങ്ങൾ വന്നു. സൗന്ദര്യസംരക്ഷണത്തിലും വലിയ മാറ്റങ്ങളാണ് ഉണ്ടായത്. വീടിനകത്തു തന്നെയിരുന്ന് ചെയ്യാവുന്ന സൗന്ദര്യസംരക്ഷണ മാർഗങ്ങൾക്ക് സ്വീകര്യത കൂടി. 

പ്രകൃതിദത്ത മാർഗത്തിലൂടെ ചര്‍മകാന്തി വർധിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ വസ്തുവാണ് മഞ്ഞൾ. വിവിധ സൗന്ദര്യ പ്രശ്നങ്ങൾക്ക് പരിഹാരമായി പരമ്പരാഗതമായി ഭാരതീയർ മഞ്ഞൾ ഉപയോഗിച്ച് വരുന്നു. അരമണിക്കൂർ മഞ്ഞളിന്റെ ഉപയോഗത്തിനായി മാറ്റിവെച്ചാൽ ചർമത്തിന്റെ പല പ്രശ്നങ്ങളും പരിഹരിക്കാം.

1. കുളിക്കുന്നതിന് അരമണിക്കൂർ മുൻപ് മഞ്ഞൾപൊടിയും ചെറുപയർ പൊടിയും തുല്യ അളവിലെടുത്ത്, അരച്ചെടുത്ത ആര്യവേപ്പിലയും പാലും ചേർത്ത് മുഖത്തു നല്ല രീതിയിൽ പുരട്ടുക. കുളിക്കുന്നതിനു മുൻപ് ചെറുപയർ പൊടിയും ചെറു ചൂടുവെള്ളം ഉപയോഗിച്ച് കഴുകികളയുക.

2. പച്ചമഞ്ഞൾ, കാട്ടുമഞ്ഞൾ, കസ്തൂരിമഞ്ഞൾ ഇവയിലേതെങ്കിലും വേപ്പില, രക്ത ചന്ദനം എന്നിവയുമായി സമാസമം കലർത്തി മുഖത്തു പുരട്ടുക. അരമണിക്കൂറിനുശേഷം കഴുകികളയാം.

3. കോഴിമുട്ടയുടെ വെള്ളക്കരുവിൽ മഞ്ഞൾപ്പൊടി ചേർത്ത് മുഖത്തു പുരട്ടുക. മുഖത്തെ ചുളിവുകൾ മാറികിട്ടും.

4. മഞ്ഞളും പാലിന്റെ പാടയും ചേർത്ത് മുഖത്ത് പുരട്ടിയശേഷം ചെറിയ ചൂടുവെള്ളത്തിൽ അരമണിക്കൂറിനുശേഷം കഴുകി കളയുക

5. മഞ്ഞളും, ചെറുപയർ പൊടിച്ചതും തെച്ചിപ്പൂവും പാലിൽ ചേർത്ത് മുഖത്ത് പുരട്ടുക.

English Summary : Turmeric for health skin

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com