ഹെയർ ട്രാൻസ്‌പ്ലാന്റ് ക്ലിനിക് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

HIGHLIGHTS
  • ഫലം ഉറപ്പ് നൽകാൻ സെന്ററിന് സാധിക്കണം
  • ഗുണനിലവാരമുള്ള ഉപകരണങ്ങളാണ് ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കേണ്ടത്
SHARE

ലോകത്തെ 100 പേരിൽ 40 പേർ മുടികൊഴിച്ചിൽ എന്ന പ്രശ്നം നേരിടുണ്ടെന്നാണ് കണക്കുകൾ. ഈ പുരുഷന്മാരിലെ 15 മുതൽ 20 ശതമാനം പേർ കഷണ്ടിയാകുന്നു. ഈ അവസ്ഥയിൽ ഹെയർ ട്രാൻസ്പ്ലാന്റ് മാത്രമാണ് പരിഹാരമായുള്ളത്. ഇങ്ങനെ ഹെയർട്രാൻസ്പ്ലാന്റിന് തയാറെടുക്കുന്നവർ ഏറ്റവും അധികം ശ്രദ്ധ നൽകേണ്ടത് ഹെയർ ട്രാൻസ്പ്ലാന്റ് സെന്ററിന്റെ കാര്യത്തിലാണ്. വളരെയേറെ അന്വേഷിച്ചു വേണം ഹെയർ ട്രാൻസ്പ്ലാന്റ് സെന്റർ തിരഞ്ഞെടുക്കേണ്ടത്.

ഹെയർ ട്രാൻസ്പ്ലാന്റിന് വലിയ ജനപ്രീതി ലഭിച്ചതോടെ ലോകമാകെ ഇത്തരം സെന്ററുകളുടെ എണ്ണം അതിവേഗമാണ് വർധിക്കാൻ തുടങ്ങിയത്. കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. മൈനർ ആയ ഒരു ശസ്ത്രക്രിയ ആണിത്. തലയുടെ ഒരു ഭാഗത്തു നിന്ന് മുടിയിഴകളെടുത്ത് കഷണ്ടിയുള്ള ഭാഗത്ത് വെച്ചുപിടിപ്പിക്കുകയാണ് ചെയ്യുന്നത്. നാലോ അഞ്ചോ മണിക്കൂറിൽ പൂർത്തിയാകുന്ന, ഏതാനും ദിവസത്തെ പരിചരണം ആവശ്യമുള്ള ശസ്ത്രക്രിയ. എന്നാൽ ഇതൊന്നും ഹെയർ ട്രാൻസ്പ്ലാന്റേഷനെ ആർക്കും എവിടെയും ചെയ്യാവുന്ന ഒന്നാക്കി മാറ്റുന്നില്ല. വളരെ സുരക്ഷിതമായ സാഹചര്യത്തിൽ, വിദഗ്ധരായ ഡോക്ടർമാരുടെ നേതൃത്വത്തിൽ ആയിരിക്കണം ഹെയർ ട്രാൻസ്പ്ലാന്റേഷൻ നടക്കേണ്ടത്. 

ശസ്ത്രക്രിയ നടത്തിയാൽ അതിന് ഫലം ഉറപ്പ് നൽകാൻ സെന്ററിന് സാധിക്കണം. ആവശ്യത്തിനുള്ള മുടിയിഴകൾ മാത്രമേ ശസ്ത്രക്രിയയ്ക്ക് എടുക്കാവൂ. അതിൽ ഡെഡ് ഫോളിക്കിളുകൾ ഉണ്ടാകാന്‍ പാടില്ല. അങ്ങനെ സംഭവിച്ചാൽ ഉദ്ദേശിച്ച ഫലം കിട്ടില്ല. മാത്രമല്ല മുടിയിഴകൾ വേർപ്പെടുത്തുമ്പോൾ ഡോണർ ഏരിയ്ക്ക് ക്ഷതമൊന്നും സംഭവിക്കാതെ ശ്രദ്ധിക്കണം. മുടിയിഴകൾ വെച്ചു പിടിപ്പിക്കുന്നതിൽ വരുന്ന തെറ്റുകൾ  അഭംഗിക്ക് കാരണമാകും. ഇതെല്ലാം ഹെയർ ട്രാൻസ്പ്ലാന്റേഷനെ വളരെ ശ്രദ്ധയും വൈദഗ്ധ്യവും വേണ്ട ശസ്ത്രക്രിയ ആക്കുന്നു. 

അതിനാൽ അംഗീകൃതവും പ്രസിദ്ധവുമായ ഹെയർ ട്രാൻസ്പ്ലാന്റ് സെന്ററുകളിലെ വിദഗ്ധരായ ഡോക്ടർമാരായിരിക്കണം സർജറി ചെയ്യേണ്ടത്. ഒരു കലാകാരന്റെ മികവ് ഡോക്ടർ പ്രകടിപ്പിച്ചാലേ മനോഹരമായ സ്റ്റൈലിൽ മുടിയിരിക്കൂ. ഡോക്ടർമാർ മികച്ച പരിശീലനം ലഭിച്ചവരും സർട്ടിഫിക്കേഷന്‍ നേടിയവരുമായിരിക്കണം. മറ്റൊരു പ്രധാനപ്പെട്ട കാര്യം ഉപകരണങ്ങളുടെ ഗുണമേന്മയാണ്. ഉയർന്ന ഗുണനിലവാരമുള്ള ഉപകരണങ്ങളാണ് ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കേണ്ടത്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുകയും സർജറിക്കുശേഷം ഉപയോഗിച്ച ഉപകരണങ്ങൾ വ്യക്തമായ തെളിവോടു കൂടി നശിപ്പിച്ചു കളയുകയും വേണം. ഇതിലൂടെ മികച്ച ഫലവും സുരക്ഷയും ഉറപ്പു നൽകാൻ സാധിക്കും. 

‌ഡിഎച്ച്ഐയിൽ മികച്ച പരിശീലനവും സർട്ടിഫിക്കേഷനും ലഭിച്ച ‍ഡോക്ടർമാരാണ് ഹെയർട്രാൻസ്പ്ലാന്റേഷൻ സർജറി ചെയ്യുന്നത്. പേറ്റന്റഡ് ഉള്ള ഉപകരണങ്ങൾ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്താണ് ഇതിനായി ഉപയോഗിക്കുന്നത്. അതിനാൽ ഫലവും സുരക്ഷയും ഉറപ്പു നൽകാൻ ഡിഎച്ച്ഐയ്ക്ക് സാധിക്കുന്നു.

ഡി‌എച്ച്‌ഐ ഡോക്ടറുമായി ഓൺ‌ലൈൻ കൺസൾട്ടേഷൻ ബുക്ക് ചെയ്യുന്നതിന് www.dhiindia.com സന്ദർശിക്കുക. അല്ലെങ്കിൽ ടോൾ ഫ്രീ നമ്പർ 1800 103 9300 ൽ വിളിക്കൂ, ഓൺലൈൻ കൺസൾട്ടേഷൻ ബുക്കിങ്ങിൽ 50% കിഴിവ് നേടൂ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA