ADVERTISEMENT

സുരക്ഷിതമായ ഒരു ചികിത്സാ രീതിയാണോ എന്ന സംശയമാണ് മുടികൊഴിച്ചിലും കഷണ്ടിയും മൂലം ബുദ്ധിമുട്ടുന്ന പലരും ഹെയർ ട്രാൻസ്‌പ്ലാന്റിന് വിധേയരാകാന്‍ മടിക്കുന്നതിന്റെ ഒരു പ്രധാന കാരണം. സുരക്ഷിതത്വവും പാർശ്വഫലങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ഹെയർ ട്രാൻസ്പ്ലാന്റ് ചെയ്യുന്നതിൽ നിന്നും അവരെ തടഞ്ഞു നിർത്തുന്നു. 

 

എന്നാൽ ആശങ്കകൾ ആവശ്യമില്ലാത്ത, വളരെ നൂതനമായ രീതികളാണ് ഇന്ന് ഹെയർ ട്രാൻസ്പ്ലാന്റിന് ഉപയോഗിക്കുന്നത്. ഹെയർ ട്രാൻസ്പ്ലാന്റ് എന്നു കേൾക്കുമ്പോൾ ഹൃദയവും തലച്ചോറുമൊക്കെയുമായി ബന്ധപ്പെട്ട വലിയ ശസ്ത്രക്രിയകളാണ് പലരുടെയും മനസ്സിൽ വരുന്നത്. ഇത്തരം  ശസ്ത്രക്രിയകൾ ചെയ്യുമ്പോൾ സ്‌പൈനൽ അനസ്തേഷ്യ, ജനറൽ അനസ്തേഷ്യ എന്നിവ കൊടുക്കാറുണ്ട്. എന്നാൽ ഹെയർ ട്രാൻസ്‌പ്ലാന്റിൽ ഇതിന്റെയൊന്നും ആവശ്യമില്ല. ഡിഎച്ച്ഐ പോലുളള നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഹെയർ ട്രാൻസ്പ്ലാന്റ് സര്‍ജറിക്ക് വളരെ കുറഞ്ഞ് അളവിലുള്ള ലോക്കൽ അനസ്തേഷ്യ മാത്രമേ ആവശ്യമുള്ളൂ.

 

ഓരോ പേഷ്യന്റിനേയും വിദഗ്ധമായി പരിശോധിച്ച് ശരീരഭാരം, വയസ്സ്, മെഡിക്കൽ ഹിസ്റ്ററി, ഹെയർ ട്രാൻസ്‌പ്ലാന്റ് ചെയ്യാൻ ആവശ്യമായ സമയം എന്നീ ഘടകങ്ങൾ പരിഗണിച്ച് സുരക്ഷിതമായ അളവിലാണ് ലോക്കൽ അനസ്തേഷ്യ നൽകുന്നത്.

 

മുടിയിഴകൾ എടുക്കുകയും വെയ്ക്കുകയും ചെയ്യുന്ന ഭാഗങ്ങളിൽ മാത്രം വളരെ കുറഞ്ഞ അളവിൽ ഇൻസുലിൻ സിറിഞ്ച് ഉപയോഗിച്ച് മരവിപ്പിക്കാനുള്ള ഇൻജെക്ഷൻ കൊടുക്കുന്നു. അതുകൊണ്ടു തന്നെ പേഷ്യന്റിന്റെ ബോധം മറയുകയോ, ഉറങ്ങിപ്പോവുകയോ ചെയ്യുന്നില്ല. ഈ സമയത്ത് ടിവി കാണാനും മൊബൈൽ ഉപയോഗിക്കാനുമുള്ള സൗകര്യം ഡിഎച്ച്ഐയിൽ ഏർപ്പെടുത്തിയിട്ടുണ്ട്.

 

ഹെയർ ട്രാൻസ്‌പ്ലാന്റിനുശേഷം സംഭവിക്കാവുന്ന അണുബാധയും സങ്കീർണതകളുമാണ് മറ്റൊരു അപകടസാധ്യത. ട്രാൻസ്‌പ്ലാന്റ് സമയത്ത് മുടിയിഴകൾ എടുക്കുകയും വയ്ക്കുകയും ചെയ്യുന്ന ഇടങ്ങൾ എത്ര വേഗത്തിൽ ഉണങ്ങുന്നോ അണുബാധയുണ്ടാകാനുള്ള സാധ്യത അത്രയും കുറയുന്നു. അതായത് മുറിവുകൾ ഉണങ്ങാൻ വൈകുമ്പോൾ ഇൻഫക്ഷനുള്ള സാധ്യത കൂടുന്നു. എന്നാൽ ഡിഎച്ച്ഐ ടെക്നിക്കിൽ രണ്ടോ മൂന്നോ ദിവസങ്ങൾ മാത്രമേ  ഹെയർട്രാൻസ്പ്ലാന്റ് ചെയ്ത ഇടങ്ങൾ ഉണങ്ങാനായി ആവശ്യമുള്ളൂ. അതായത് അണുബാധയ്ക്കുള്ള സാധ്യത വളരെ കുറവാണ് എന്നർഥം.

 

പാർശ്വഫലങ്ങളും അപകടസാധ്യതകളും ഇല്ലാതെ ഹെയർട്രാൻസ്പ്ലാന്റ് ചെയ്യാൻ സഹായകമാകുന്ന വേറെയും ഘടങ്ങൾ ഡിഎച്ച്ഐയിൽ ഉണ്ട്. മികച്ച പരിശീലനം നേടിയ സർജൻമാരും അത്യാധുനിക ഉപകരണങ്ങളുമാണ് ഇത്. സർട്ടിഫൈഡ് ആയ, മികച്ച പരിശീലനം ലഭിച്ച സർജന്‍മാരാണ് ശസ്ത്രക്രിയ ചെയ്യുന്നത്. പേറ്റന്റ് ഉള്ളതും ഉയർന്ന ഗുണമേന്മയുള്ളതുമായ ഉപകരണങ്ങളാണ് സർജറിയുടെ ഓരോ ഘട്ടത്തിലും ഉപയോഗിക്കുന്നത്. ഇന്റർനാഷനൽ സേഫ്റ്റി പ്രോട്ടോകൾ പാലിച്ചാണ് ഓരോ സർജറിയും നടക്കുന്നത്. ഇതെല്ലാം ചേരുമ്പോൾ പൂർണ സുരക്ഷിതത്വം ഡിഎച്ച്ഐ ഹെയർ ട്രാൻസ്പ്ലാന്റ്  ഉറപ്പ് നൽകുന്നു.

 

ഡി‌എച്ച്‌ഐ ഡോക്ടറുമായി ഓൺ‌ലൈൻ കൺസൾട്ടേഷൻ ബുക്ക് ചെയ്യുന്നതിന് www.dhiindia.com സന്ദർശിക്കുക. അല്ലെങ്കിൽ ടോൾ ഫ്രീ നമ്പർ 1800 103 9300 ൽ വിളിക്കൂ, ഓൺലൈൻ കൺസൾട്ടേഷൻ ബുക്കിങ്ങിൽ 50% കിഴിവ് നേടൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com