എണ്ണമയമുള്ള ചർമം കൊണ്ട് ബുദ്ധിമുട്ടുന്നോ? മേക്കപ്പിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

HIGHLIGHTS
  • ദീർഘനേരം നീണ്ടുനിൽക്കുന്ന ഉൽപന്നങ്ങൾ ഉപയോഗിക്കാം
  • എണ്ണമയമില്ലാത്ത ഉൽപന്നങ്ങൾ ഉപയോഗിക്കാം
makeup-tips-for-oily-skin
Image Credits : Tinatin / Shutterstock.com
SHARE

ഒരുപാടുപേരുടെ ഉറക്കം കെടുത്തുന്ന സൗന്ദര്യ പ്രശ്നമാണ് എണ്ണമയമുള്ള ചർമം. മുഖത്തെ എണ്ണമയം തുടച്ചു മിനക്കെടുന്നവർ മേക്കപ് തിരഞ്ഞെടുക്കുമ്പോഴും ഒരുപാടു കാര്യങ്ങളിൽ ശ്രദ്ധിക്കണം. തെറ്റായി ഉപയോഗിക്കുന്ന ഒരു ഉൽപന്നം മതി മുഖ സൗന്ദര്യത്തെ മോശമായി ബാധിക്കാൻ. എണ്ണമയമുള്ള ചർമക്കാർക്ക് പെർഫെക്ട് ലുക്ക് നൽകുന്ന മേക്കപ് തിരഞ്ഞെടുക്കാൻ അൽപം ബുദ്ധിമുട്ടാണ്. പരീക്ഷണങ്ങൾ ചെയ്തു മടുത്തുവെങ്കിൽ തീർച്ചയായും താഴെപ്പറയുന്ന ടിപ്സ് ധൈര്യമായി പിന്തുടരാം.

ദീർഘനേരം നീണ്ടുനിൽക്കുന്ന ഉൽപന്നങ്ങൾ ഉപയോഗിക്കാം

മേക്കപ്പിനുപയോഗിക്കുന്ന ഫൗണ്ടേഷനടക്കമുള്ള ഉൽപന്നങ്ങൾ ഏറെ നേരം നീണ്ടു നിൽക്കുന്ന തരത്തിലുള്ളതായിരിക്കാൻ ശ്രദ്ധിക്കാം. ചർമത്തിലെ സുഷിരങ്ങളെ മൂടുന്ന തരത്തിലുള്ള ഉൽപന്നങ്ങൾ വേണം തിരഞ്ഞെടുക്കാൻ. 

പൗഡർ രൂപത്തിലുള്ള മേക്കപ് വസ്തുക്കളുടെ ഉപയോഗം കുറയ്ക്കാം

കോംപാക്ട് പൗഡർ പോലെയുള്ളവ മിതമായ രീതിയിൽ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം മുഖത്തെ എണ്ണമയവും പൗഡറും കൂടിക്കുഴഞ്ഞ് മുഖത്തിന് വല്ലാത്ത അഭംഗി തോന്നും.

വളരെ മിതമായ മേക്കപ് ഉൽപന്നങ്ങൾ മാത്രം ഉപയോഗിക്കാം

ചർമത്തിന് ശ്വസിക്കാനുള്ള അവസരം കൊടുത്തുകൊണ്ടാവണം മേക്കപ് ചെയ്യേണ്ടത്. അതുകൊണ്ട് വളരെ മിതമായി സൗന്ദര്യവർധക വസ്തുക്കൾ ഉപയോഗിക്കാൻ ശ്രദ്ധിക്കണം.

എണ്ണമയമില്ലാത്ത ഉൽപന്നങ്ങൾ ഉപയോഗിക്കാം

ചർമത്തിലെ സുഷിരങ്ങൾ അടയാതിരിക്കാനാണ് എണ്ണമയമില്ലാത്ത സൗന്ദര്യവർധക വസ്തുക്കൾ ഉപയോഗിക്കണമെന്നു പറയുന്നത്. ഇതിന് മറ്റൊരു ലക്ഷ്യം കൂടിയുണ്ട്. ഇങ്ങനെയുള്ള ഉൽപന്നങ്ങൾ ഉപയോഗിച്ചാൽ ചർമകോശങ്ങൾക്ക് സ്വതന്ത്രമായി ശ്വസിക്കാൻ സാധിക്കും.

English Summary : Beauty Tips for oily skin 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA