ചർമകാന്തി വീണ്ടെടുക്കാൻ ഒരാഴ്ച മതി; ഇത് കറ്റാർവാഴ മാജിക്

HIGHLIGHTS
  • കറ്റാർവാഴയുടെ ഔഷധഗുണങ്ങൾ പ്രശസ്തമാണ്
  • വളരെ പെട്ടെന്ന് ഫലം ലഭിക്കുകയും ചെയ്യുന്നു.
aloe-vera-gel-for-skin-care
image Credits : Monstar Studio / Shutterstock.com
SHARE

‘സൗന്ദര്യം സംരക്ഷിക്കണം. എന്നാൽ പ്രകൃതിദത്ത മാർഗങ്ങളേ താൽപര്യമുള്ളൂ. ഒരുപാട് സമയം ചെലവഴിക്കാനും പറ്റില്ല. എന്തെങ്കിലും വഴിയുണ്ടോ ?’– ഇങ്ങനെ ചോദിക്കുകയും ചിന്തിക്കുകയും ചെയ്യുന്നവർ ധാരാളമുണ്ട്. തിരക്കുപിടിച്ച ജീവിതത്തിനിടയിലും കുറച്ച് സമയം സൗന്ദര്യസംരക്ഷണത്തിനു വേണ്ടി ചെലവഴിക്കാൻ ആഗ്രഹിക്കുന്നവർ. മുഖകാന്തിയും ചർമത്തിന്റെ മൃദുത്വവും വീണ്ടെടുക്കാൻ കൊതിക്കുന്നവർ. അവരോട് പറയാനുള്ള മറുപടി കറ്റാർവാഴ എന്നാണ്. 

കറ്റാർവാഴയുടെ ഔഷധഗുണങ്ങൾ പ്രശസ്തമാണ്. നിരവധി സൗന്ദര്യവർധക വസ്തുക്കളിലെ പ്രധാന ചേരുവയുമാണ് കറ്റാർവാഴ. ഈ സസ്യത്തെ ശരിയായി വിനിയോഗിച്ചാൽ ആരോഗ്യവും തിളക്കവുമുള്ള ചർമം സ്വന്തമാക്കാം.

കറ്റാര്‍ വാഴ ഉപയോഗിക്കുന്നതിലൂടെ നിങ്ങളുടെ ചര്‍മ്മത്തിന് മികവുറ്റ മാറ്റങ്ങള്‍ ഉണ്ടാകുമെന്നതില്‍ സംശയിക്കേണ്ട. വളരെ ലളിതവും എളുപ്പവുമുള്ള ഉപയോഗരീതിയാണിത്. കറ്റാര്‍വാഴ നമ്മുടെ വീട്ടില്‍ തന്നെ നട്ടുവളര്‍ത്താനും സാധിക്കും. വളരെ പെട്ടെന്നു തന്നെ ഫലം ലഭിക്കുകയും ചെയ്യുന്നു.

ഇനി കറ്റാര്‍ വാഴ എങ്ങനെ ചര്‍മ്മ സംരക്ഷണത്തിന് ഉപയോഗിക്കാം എന്നു നോക്കാം

കറ്റാർവാഴയുടെ ഇല നന്നായി കഴുകി എടുക്കുക. എന്നിട്ട് ഈ ഇലകൾ അമർത്തി അതിനെ മൃദുവാക്കണം. ശേഷം കഷ്ണങ്ങളാക്കി മുറിച്ച് ഇലയുടെ തേൽ പൊളിച്ച് മാറ്റണം. ഒരു സ്പൂൺ ഉപയോഗിച്ച് ഇതിന്റെ ജെൽ പുറത്തെടുക്കാം. എന്നിട്ട് മുഖത്ത് നന്നായി തേച്ചു പിടിപ്പിക്കുക. ഇലയുടെ ഉൾഭാഗം ഉപയോഗിച്ച് തന്നെ മുഖം മസാജ് ചെയ്യാം. ഒരു 20 മിനിറ്റിന്ശേഷം മുഖം കഴുകാം. ഒരാഴ്ച്ച ഇതു തുടര്‍ച്ചയായി ചെയ്താല്‍ നല്ല തിളക്കമാര്‍ന്ന ചര്‍മം ലഭിക്കും. 

വരൾച്ച, കരുവാളിപ്പ്, പാടുകൾ എന്നിവ മാറ്റാനും ചര്‍മത്തെ ഹൈഡ്രേറ്റ് ചെയ്യാനും കറ്റാർവാഴയ്ക്ക് കഴിയും. ചർമത്തിന്റെ സ്വാഭാവിക തിളക്കം ഇതിലൂടെ വീണ്ടെടുക്കാം.

English Summary : Aloe Vera for skin care

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA