വീട്ടിൽത്തന്നെ ഫേഷ്യൽ ചെയ്യാം, പ്രായത്തെ ചെറുക്കാം ; സെലിബ്രിറ്റി ഫേഷ്യലിസ്റ്റുകൾ പറയുന്നു

HIGHLIGHTS
  • വീട്ടിൽത്തന്നെ ചെയ്യാവുന്ന ഫേഷ്യലിലൂടെ ചർമത്തെ പുനരുജ്ജീവിപ്പിക്കാം
rules-for-home-facial-by-celebrity-facialist
Image Credits : PH888 / Shutterstock.com
SHARE

ചർമത്തെ ഉണർവുള്ളതാക്കാൻ ഫേഷ്യൽ നല്ലതാണെന്ന് എല്ലാവർക്കുമറിയാം. അന്തരീക്ഷ മലിനീകരണവും ദീർഘനേരം ഓൺലൈനിൽ ചെലവഴിക്കേണ്ടി വരുന്നതും ദിവസം മുഴുവനുമുള്ള മാസ്കിന്റെ ഉപയോഗവും ചർമത്തെ വല്ലാതെ ക്ഷീണിപ്പിക്കാറുണ്ട്. വീട്ടിൽത്തന്നെ ചെയ്യാവുന്ന ഫേഷ്യലിലൂടെ ചർമത്തെ പുനരുജ്ജീവിപ്പിക്കാമെന്ന് പറയുകയാണ് പ്രശസ്തരായ നാല് ഫേഷ്യലിസ്റ്റുകൾ.

പ്രായത്തെ തടയുന്ന ഹോം ഫേഷ്യൽ

ലൊസാഞ്ചലസിൽ ജോലി ചെയ്യുന്ന ഷാനി ഡാർഡൻ എന്ന ഫേഷ്യലിസ്റ്റ് മുൻഗണന നൽകുന്നത് പ്രായത്തെ തടയുന്ന ഹോം ഫേഷ്യലിനാണ്. ജെസിക ആൽബ, ക്രിസ് ടെയ്ഗൻ എന്നീ സെലിബ്രിറ്റികളുടെ ഫേഷ്യലിസ്റ്റാണ് ഷാനി.

ഫേഷ്യലിന്റെ ആദ്യപടിയായി ആവി കൊള്ളണമെന്നാണ് ഷാനിയുടെ നിർദേശം. ചർമസുഷിരങ്ങൾ തുറന്നു വരാനും ചർമത്തിലെ രക്തയോട്ടം വർധിക്കാനും ഇതു സഹായിക്കും. പിന്നെ ചെയ്യേണ്ടത് ക്ലെൻസിങ് ആണ്. ചർമത്തിൽ അടിഞ്ഞു കൂടിയ മാലിന്യങ്ങളെ പുറന്തള്ളാൻ ക്ലെൻസിങ് സഹായിക്കും. ചർമത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാൻ സ്ക്രബ് പോലെയുള്ള മാർഗങ്ങളേക്കാൾ കെമിക്കലുകളടങ്ങിയ പീൽപാഡുകൾ ഉപയോഗിക്കാനാണ് ഷാനി നിർദേശിക്കുന്നത്. കൂടുതൽ മികച്ച ഫലത്തിനു അതാണ് ഉത്തമമെന്നാണ് ഷാനിയുടെ പക്ഷം.

ടോണിങ്ങിനായി മൈക്രോകറന്റ് സാധ്യതകളെ ഉപയോഗിക്കാനാണ് ഷാനിക്കിഷ്ടം. മുഖത്തെ മസിലിന് വലിവു നൽകാൻ കുറഞ്ഞ അളവിലുള്ള കറന്റ് ഉപയോഗിക്കുന്ന രീതിയാണിത്. ചർമം ഇടിഞ്ഞു തൂങ്ങുന്നതിന് ഏറെ മുൻപേ ഇത് ഉപയോഗിച്ചാൽ നല്ല സ്കിൻടോണിനൊപ്പം മുഖത്തെ മസിലും ലിഫ്റ്റ് ചെയ്തു നിൽക്കുമെന്നാണ് ഷാനി പറയുന്നത്. ഈ രീതി ഉപയോഗിക്കാൻ താൽപര്യമില്ലാത്തവർ ജെയ്ഡ് റോളർ സ്റ്റോണുകൾ ഉപയോഗിച്ച് മുഖത്ത് മസാജ് ചെയ്താൽ മതിയെന്നും അവർ ഓർമിപ്പിക്കുന്നു.

മുഖത്തെ മൃതചർമങ്ങളെ അകറ്റിയ ശേഷം ഹൈലുറോണിക് ആസിഡ് പുരട്ടിയാൽ ചർമത്തിലെ ജലാംശം നിലനിർത്താമെന്നും സ്ക്രബിങ് മൂലവും മറ്റും ചർമത്തിലുണ്ടായ ചുവന്ന പാടുകളെ അകറ്റാമെന്നും അവർ പറയുന്നു. ഇത്രയും ചെയ്തതിനു ശേഷം എൽഇഡി ലൈറ്റ് തെറാപ്പി ചെയ്യുന്നതു നന്നായിരിക്കും. കൊളാജിന്റെ ഉൽപാദനത്തെ ബൂസ്റ്റ് ചെയ്ത് ചർമത്തിലെ ചുളിവുകളെയും പാടുകളെയും  അകറ്റാനും ചർമത്തിലെ രക്തയോട്ടം വർധിപ്പിക്കാനും അതു സഹായിക്കുമെന്നും അവർ ഉറപ്പു നൽകുന്നു.

ഇത്രയും ചെയ്തുകഴിഞ്ഞാൽ, എണ്ണമയമുള്ള ചർമമുള്ളവർ ഏതെങ്കിലും ഓയിൽ ഫ്രീ മോയ്സചറൈസർ ഉപയോഗിക്കണമെന്നും വരണ്ട ചർമമുള്ളവർ ഡീപ് ഹൈഡ്രേഷനു സഹായിക്കുന്നതും ചർമത്തെ ചുവപ്പുപാടുകൾ അകറ്റുന്നതുമായ മോയ്സചറൈസിങ് ക്രീം ഉപയോഗിക്കണമെന്നുമാണ് ഷാനി പറയുന്നത്.

ഡോ. കിരൺ സേതിയുടെ ഡീറ്റോകേസിഫൈയിങ് ഫേഷ്യൽ

ഡൽഹിയിൽ ജോലിചെയ്യുന്ന ചർമരോഗവിദഗ്ധൻ ഡോ. സേതി മുഖക്കുരുവിനും ചർമത്തിലെ കറുത്ത പാടുകൾക്കും ഡൾനസ്സിനുമുള്ള പരിഹാരമായി നിർദേശിക്കുന്നത് ഡീറ്റോകേസിഫൈയിങ് ഫേഷ്യലാണ്. ബയോഡെർമ സെൻസിബോ എച്ച്ടുഒ ഉപയോഗിച്ച് മുഖം വൃത്തിയാക്കിയ ശേഷം നല്ലൊരു ക്ലെൻസിങ് മിൽക്ക് ഉപയോഗിക്കണം. രണ്ടു തവണ ക്ലെൻസിങ് ചെയ്ത ശേഷം മുഖം നന്നായി മസാജ് ചെയ്യണം. ക്ലെൻസിങ്ങിനു ശേഷം ആസിഡ് ബേസിഡ് ആയ സ്ക്രബർ ഉപയോഗിച്ച് സ്ക്രബ് ചെയ്യണം. മുഖക്കുരു, കറുത്ത പാടുകൾ, ബ്ലാക്ക്ഹെഡ്സ് ഇവയെ നീക്കം ചെയ്യാനാണ് സ്ക്രബ് ചെയ്യുന്നത്. ശേഷം വൃത്താകൃതിയിൽ മുഖം മസാജ് ചെയ്യണം. ക്ലീനപ്പിനു ശേഷം ചർമത്തിലെ താഴത്തെ പാളിയിൽ വരെ സ്ക്രബിങ് ഇഫക്റ്റ് കിട്ടാനായാണ് ആസിഡ് ബേസ്ഡായ സ്ക്രബർ ഉപയോഗിക്കാൻ പറയുന്നത്.

വെള്ളരിക്ക, കറ്റാർവാഴ, റോസാദലങ്ങൾ എന്നിവയിട്ട് ചൂടാക്കിയ വെള്ളംകൊണ്ട്  അഞ്ച് മിനിറ്റ് മുഖത്ത് ആവികൊള്ളിക്കണം. ശേഷം മോയ്സചറൈസറോ ഫേഷ്യൽ മസാജിങ് ക്രീമോ ഉപയോഗിച്ച് അഞ്ചു മുതൽ പത്തു മിനിറ്റുവരെ മുഖത്ത് മസാജ് ചെയ്യാം. മുഖത്തെ വൈറ്റ്ഹെഡ്സും ബ്ലാക്ക്ഹെഡ്സും നീക്കം ചെയ്യാനാണ് ഇത്. ഇനി നല്ലൊരു ഫെയ്സ്മാസ്ക് അണിയാം. മാസ്ക് നന്നായി ഉണങ്ങിയ ശേഷം അത് നീക്കം ചെയ്ത് ചർമത്തിൽ ജലാംശം നിലനിർത്തുന്നതിനായുള്ള മോയ്സചറൈസർ പുരട്ടി അഞ്ചു മിനിറ്റ് മസാജ് ചെയ്യാം. ഫേഷ്യൽ ചെയ്തു കഴിഞ്ഞ്  പുറത്തു പോകുന്നതിനു മുൻപ് സൺസ്ക്രീൻ ലോഷൻ പുരട്ടാൻ മറക്കരുത്.

ജോന ചെക്കിന്റെ ലിഫ്റ്റിങ് മസാജ് ടെക്നിക്

കിം കർദാഷിയാൻ, ബെല്ല ഹഡിഡ് എന്നിവരാണ് ന്യൂയോർക്ക് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ജോന ചെക്കിന്റെ സെലിബ്രിറ്റി ക്ലയന്റ്സ്. ലിഫ്റ്റിങ് മസാജ് ടെക്നിക്കിലാണ് അവർ കൂടുതൽ ഫോക്കസ് നൽകുന്നത്. സ്ഥിരം ഉപയോഗിക്കുന്ന ഒരു ക്ലെൻസർകൊണ്ട് ആദ്യം മുഖം ക്ലെൻസ് ചെയ്യാം. പിന്നെ ഓയിൽ ബേസ്ഡായ ഒരു ക്ലെൻസർ ഉപയോഗിച്ച് ഒന്നു കൂടി ക്ലെൻസിങ് ചെയ്യാം. ശേഷം ഫേഷ്യൽ മസാജർ കൊണ്ടോ കൈകൊണ്ടോ നന്നായി മസാജ് ചെയ്യാം. ചർമത്തിലെ രക്തയോട്ടം വർധിക്കാനും അതുവഴി ചർമത്തിന് നന്നായി ശ്വസിക്കാൻ അവസരം ലഭിക്കാനുമാണ് ഇങ്ങനെ മസാജ് ചെയ്യുന്നത്. ശേഷം വൃത്തിയുള്ള ഒരു ലിനൻ തുണിയുപയോഗിച്ച് മുഖം വൃത്തിയാക്കാം.

ചർമത്തിന്റ പിഎച്ച് ലെവൽ ബാലൻസ് ചെയ്തു നിർത്തുന്ന, എന്നാൽ ചർമത്തിൽ ഒരു മൈക്രോ എക്സ്ഫ്ലോയിറ്ററായി പ്രവർത്തിക്കുന്ന ഒരു ടോണർ ഉപയോഗിക്കാം. അതിനുശേഷം ഒരു ഫേമിങ് ഷീറ്റ് മാസ്കോ ക്രീം മാസ്കോ 20 മിനിറ്റ് അപ്ലൈ ചെയ്യണം. ഫേമിങ് മാസ്ക് മാറ്റിയ ശേഷം  20 മിനിറ്റ് എൽഇഡി റെഡ്‌ലൈറ്റ് കൊള്ളിക്കാം. ചർമത്തിന്റെ ഇലാസ്തികതയും  കൊളാജിൻ ഉൽപാദനവും വർധിപ്പിക്കാനാണ് ഇത്. അതിനുശേഷം ചർമത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്ന സിറം അപ്ലൈ ചെയ്യാം. മുഖത്തിലും കഴുത്തിലും ഒരുപോലെ അപ്ലൈ ചെയ്യാൻ ശ്രദ്ധിക്കണം. സിറം ചർമത്തിൽ നന്നായി അലിഞ്ഞാൽ ഇഷ്ടമുള്ള മോയ്സചറൈസിങ് ക്രീം പുരട്ടാം.

ചർമം തിളങ്ങാൻ ജോവന്ന വർഗസിന്റെ ഹോം ഫേഷ്യൽ

പാർട്ടികളിലോ ആഘോഷങ്ങളിലോ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണോ നിങ്ങൾ? എങ്കിൽ ഏറ്റവും ഉചിതമായ ഹോം ഫേഷ്യലാണിത്. ന്യൂയോർക്ക്, ലൊസാഞ്ചലസ് എന്നിവിടങ്ങൾ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ജൊവാന്നയുടെ സെലിബ്രിറ്റി ക്ലയന്റ്സാണ് ജൂലിയാന മൂറും നവോമി വാട്സും.

മുഖം നന്നായി ക്ലെൻസ് ചെയ്തില്ലെങ്കിൽ ഒരു ഫേഷ്യൽകൊണ്ടും കാര്യമില്ലെന്നാണ് ജൊവാന്നയുടെ പക്ഷം. മുഖം ഒന്നുരണ്ടാവൃത്തി വൃത്തിയായി കഴുകി വിറ്റാമിൻ സി അടങ്ങിയ ഫെയ്സ്‌വാഷ് കൊണ്ട് കഴുകിയ ശേഷം ക്ലെൻസർ ഉപയോഗിക്കാം. ശേഷം കൊളാജിൻ ഉൽപാദനത്തെ ത്വരിതപ്പെടുത്താനും, മൃതചർമത്തെയും ബ്ലാക്ക്ഹെഡ്സിനെയും നീക്കം ചെയ്യാനും മുഖം നന്നായി സ്ക്രബ് ചെയ്യുക. ചർമത്തിലെ ടി സോണിൽ സ്ക്രബ് ചെയ്യുമ്പോൾ കരുതൽ വേണം. ആ ഭാഗത്ത് എണ്ണമയവും ബ്ലാക്ക്ഹെഡ്സും കൂടുതലായതിനാലാണ് കരുതൽ വേണമെന്ന് പറയുന്നത്. ശേഷം വിറ്റാമിൻ സി സെറം ഉപയോഗിച്ച് ചർമം മസാജ് ചെയ്യാം.

English Summary : Home Facial Rules , beauty Tips

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA