മുടിയുടെ പരിചരണം എളുപ്പമാണ് പാരച്യൂട്ട് അഡ്വാൻസ്ഡ് ആയുർവേദിക് ഹെയർ ഓയിൽ കൂടെയുണ്ടെങ്കില്‍

HIGHLIGHTS
  • കാസിയ തോറ അഥവാ തകരയ്ക്ക് നിരവധി ഔഷധ ഗുണങ്ങളുണ്ട്
  • മുടിയുടെ പരിചരണം ഉള്‍പ്പെടെ നിരവധി ഗുണങ്ങളുള്ള മരമാണ് മുരിങ്ങ
hair-care-is-easy-with-parachute-advased-ayurvedic-hair-oil
SHARE

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ചര്‍മ്മത്തിന്റെയും മുടിയുടെയും സംരക്ഷണത്തിന് നമ്മുടെ സമൂഹത്തിലും സംസ്‌കാരത്തിലും പ്രാധാന്യമേറിയിട്ടുണ്ട്. പലരും കരുതും പോലെ മുടിയുടെ പരിചരണം അത്ര ബുദ്ധിമുട്ടേറിയ സംഗതയിയൊന്നുമല്ല. നല്ല മുടിക്ക് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം നിങ്ങളുടെ ആഹാരമാണ്. ഇരുമ്പും പ്രോട്ടീനും നിങ്ങളുടെ നിത്യവുമുള്ള ആഹാരത്തില്‍ ഉണ്ടാകേണ്ടത് മുടി ആരോഗ്യത്തോടെ ഇരിക്കാന്‍ അത്യാവശ്യമാണ്. ശരീരത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്നത് മുടിയുടെ കോശങ്ങളാണ്. അതേ സമയം നിങ്ങള്‍ ശരിയായി ആഹാരം കഴിക്കാതിരുന്നാല്‍ ആദ്യം ബാധിക്കപ്പെടുന്നതും ഇതേ കോശങ്ങളെയാണ്.

നിങ്ങളുടെ മുടി എത്ര മനോഹരമോ കരുത്തുറ്റതോ ആകട്ടെ, ശ്രദ്ധയേറിയ പരിചരണമില്ലെങ്കില്‍ അവ അതേ പോലെ നിലനിര്‍ത്താനാകില്ല. ഇനി ഉള്ള് കുറഞ്ഞതോ, കട്ടി കുറഞ്ഞതോ, കേട് വന്നതോ, വരണ്ടതോ, നിറം മങ്ങിയതോ, എണ്ണമയമേറിയതോ ആണ് മുടിയെങ്കിലും വിഷമിക്കേണ്ട; നല്ല പരിചരണത്തിലൂടെ അതിനെ മെച്ചപ്പെടുത്താന്‍ സാധിക്കും. ഇതിന് പക്ഷേ, രാസവസ്തുക്കള്‍  അടങ്ങിയ പരിഹാരങ്ങള്‍ മതിയാകില്ല. രാസവസ്തുക്കള്‍  നിങ്ങളുടെ ശിരോചര്‍മ്മത്തെ ഒരു പഴത്തൊലി കണക്കെ ഉരിഞ്ഞു കളഞ്ഞെന്നിരിക്കും.  മുടിയുടെ ആരോഗ്യത്തിനും പരിചരണത്തിനും പ്രകൃതിദത്തമായ നിരവധി മാര്‍ഗ്ഗങ്ങളുള്ളപ്പോള്‍ എന്തിന് രാസവസ്തുക്കളുടെ പിന്നാലെ പോകണം? അത്തരത്തില്‍ ചില പ്രകൃതി വിഭവങ്ങളെ പരിചയപ്പെടാം:

കടുക്ക

പ്രാചീന കാലം മുതല്‍ തന്നെ ഉപയോഗത്തിലുള്ള കടുക്ക സാധാരണ പൊടിയാക്കിയാണ് ഉപയോഗിക്കുന്നത്. ടെര്‍മിനാലിയ ചെബുള എന്നാണ് ഇതിന്റെ ശാസ്ത്ര നാമം. വൈറ്റമിന്‍ സി ധാരാളമടങ്ങിയ കടുക്ക പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുന്നു. ആന്റി ഇന്‍ഫ്‌ളമേറ്ററി, ആന്റി ഓക്‌സിഡന്റ് ഗുണങ്ങളുള്ള കടുക്കയുടെ പ്രയോജനങ്ങളെ  പറ്റി ലോകം ഇനിയും കാര്യമായി തിരിച്ചറിഞ്ഞിട്ടില്ല.  മുടി കൊഴിച്ചില്‍ തടയാനും താരന്‍ അകറ്റാനും കടുക്കയെണ്ണ ഫലപ്രദമാണ്. ഒരു പാനില്‍ വെളിച്ചെണ്ണയെടുത്ത് അതിലേക്ക് മൂന്നു കുല കടുക്കയിട്ട് അവ തവിട്ട് നിറമായി തോട് പൊട്ടുന്നത് വരെ ചൂടാക്കണം. പിന്നീട് ഇത് തണുത്ത ശേഷം തലയില്‍ തേയ്ക്കുന്നത് താരനും പേനുമെല്ലാം അകറ്റാന്‍ സഹായിക്കും.

തകര

കാസിയ തോറ അഥവാ തകരയ്ക്ക് നിരവധി ഔഷധ ഗുണങ്ങളുണ്ട്. ഈ ചെടിയുടെ ഓരോ ഭാഗവും നിരവധി രോഗങ്ങള്‍ ചികിത്സിക്കാന്‍ ഉപയോഗിക്കുന്നു. ആയുര്‍വേദത്തില്‍ വിശദമായ വിവരണം ഈ ചെടിയെ പറ്റിയുണ്ട്. പുഴുക്കടിയും മറ്റ് ത്വക് രോഗങ്ങളും ചികിത്സിക്കാന്‍ തകര ഉപയോഗിക്കുന്നു. ചരകനും വഗ്ഭടനും തകരയെ വിശേഷിപ്പിക്കുന്നത് പ്രപുന്നട, എടഗജ എന്നീ പേരുകളിലാണ്. സുശ്രുതനാണ് തകരയെ ചക്രമര്‍ദ എന്ന് വിളിച്ചത്. ആന്റി ഫംഗല്‍ ഗുണങ്ങളുള്ള തകര മുടിയില്‍ പുരട്ടിയാല്‍ താരന്‍ ഇല്ലാതാകുകയും ചൊറിച്ചില്‍ മാറുകയും ചെയ്യും.

നീലി 

മുടിയുടെ വളര്‍ച്ചയുമായി ബന്ധപ്പെട്ട് സര്‍വ സാധാരണമായി കേള്‍ക്കുന്ന പേരാണ് നീലി ഭൃംഗാദി അഥവാ നീലിയുടേത്. അകാലനര, താരന്‍ എന്നിവയകറ്റി മുടി പൊഴിച്ചില്‍ നിയന്ത്രിക്കാന്‍ നീലി സഹായിക്കുന്നു. ഇന്‍ഡിഗോഫെറ ടിങ്‌ടോറിയ എന്ന ശാസ്ത്ര നാമത്തില്‍ അറിയപ്പെടുന്ന നീലി മുടിയുടെ കരുത്ത് വര്‍ദ്ധിപ്പിക്കും. മുടിക്ക് നിറം നല്‍കുന്ന പ്രകൃതിദത്ത വസ്തുവായും നീലി ഉപയോഗിക്കുന്നു.

കരഞ്ച

മില്ലറ്റിയ പിന്നാറ്റ എന്ന കരഞ്ച ഇന്ത്യയില്‍ സാധാരണയായി കണ്ടു വരുന്ന മരമാണ്. ഈ മരത്തിന്റെ എണ്ണ കഴിക്കാന്‍ സാധിക്കില്ല. പക്ഷേ, ഇതില്‍ നിന്ന് തയ്യാറാക്കുന്ന പച്ചമരുന്ന് ചര്‍മ്മ രോഗങ്ങള്‍ ചികിത്സിക്കാന്‍ ഉപയോഗിക്കാം. ശുദ്ധമായ കരഞ്ച എണ്ണ മുടി വളര്‍ച്ചയ്ക്ക് സഹായിക്കുന്നു. ആര്യവേപ്പിന്റെ എണ്ണയുടേതിന് സമാനമായ ഗുണങ്ങള്‍ ഇതിനുണ്ട്. ആര്യവേപ്പ്, ത്രിഫല, കരഞ്ച, കാര്‍കോകില്‍, കര്‍പ്പൂരം എന്നീ പച്ചമരുന്ന് ചെടികള്‍ എള്ളെണ്ണയില്‍ തയ്യാര്‍ ചെയ്‌തെടുത്ത എണ്ണ ശിരോചര്‍മ്മത്തിലെ അണുബാധയും ചൊറിച്ചിലും അകറ്റാന്‍ സഹായകമാണ്. മേത്തി, നാഗര്‍മോത, മഞ്ചിഷ്ട എന്നീ ചെടികള്‍  ഫോളിക്കിളുകളെ ശക്തിപ്പെടുത്തുകയും ശിരോചര്‍മ്മത്തെ പരിപോഷിപ്പിക്കുകയും ചെയ്യും.

കറുത്ത എള്ള്

എള്ള് വിഭാഗത്തില്‍ ഏറ്റവും സാധാരണയായി കണ്ട് വരുന്നവയാണ് കറുത്ത എള്ള്.കാല്‍സിയം, ഫോസ്ഫറസ്, ഇരുമ്പ്, മഗ്നീഷ്യം എന്നീ പോഷണങ്ങള്‍ അടങ്ങിയതാണ് എള്ള്. ഇതിലുള്ള ഉയര്‍ന്ന തോതിലെ പ്രോട്ടീനും ഡയറ്ററി ഫൈബറും ഊര്‍ജ്ജപ്രദായകവും ദഹനത്തെ സഹായിക്കുന്നതുമാണ്. എള്ളിലെ ചില പോഷകങ്ങള്‍ ശരീരത്തിലെ മെലാനിന്‍ ഉത്പാദനത്തെ വര്‍ദ്ധിപ്പിക്കുന്നു. മുടിക്ക് നല്ല നിറം ലഭിക്കാനും കൂടുതല്‍ ചെറുപ്പമായി കാണപ്പെടാനും ഇത് വഴി സാധിക്കും. ശിരോചര്‍മ്മത്തില്‍ എള്ള് ഇടുന്നത് തലയിലേക്കുള്ള രക്തചംക്രമണം വര്‍ദ്ധിപ്പിക്കും. മുടി കേട് വരാതിരിക്കാനും എള്ള് സഹായിക്കും.

കടുക്

ചെറിയ, മഞ്ഞ പൂക്കളോട് കൂടിയ കടുക് ഏപ്രില്‍-നവംബര്‍ മാസങ്ങളിലാണ് പൂവിടുന്നത്. ഇതിന്റെ വിത്തും അതില്‍ നിന്നുണ്ടാക്കുന്ന എണ്ണയും മരുന്ന് നിര്‍മ്മാണത്തിന് ഉപയോഗിക്കും. മുടിയുടെ വളര്‍ച്ചയെ കടുകെണ്ണ പരിപോഷിപ്പിക്കും.

മുരിങ്ങ

മുടിയുടെ പരിചരണം ഉള്‍പ്പെടെ നിരവധി ഗുണങ്ങളുള്ള മരമാണ് മുരിങ്ങ.

വെളിച്ചെണ്ണ

മുടിക്കും ശിരോചര്‍മ്മത്തിനും വെളിച്ചെണ്ണ കൊണ്ടുള്ള ഗുണങ്ങള്‍ക്ക് പ്രത്യേകിച്ചൊരു ആമുഖം ആവശ്യമില്ല. നൂറ്റാണ്ടുകളായി വെളിച്ചെണ്ണ മുടിയുടെ പരിചരണത്തിന് ഉപയോഗിച്ച് വരുന്നു. കുളിക്കുമ്പോള്‍ മുടി അധികം വെള്ളത്തെ ആഗീരണം ചെയ്യാതിരിക്കാന്‍ അതില്‍ പുരട്ടിയിരിക്കുന്ന വെളിച്ചെണ്ണ സഹായിക്കും.  എണ്ണയും വെള്ളവും തമ്മില്‍ ചേരില്ല എന്ന തത്വമാണ് വെളിച്ചെണ്ണ ഉപയോഗപ്പെടുത്തുന്നത്. വെളിച്ചെണ്ണയുടെ തന്മാത്രകളുടെ ഘടനാപരമായ സ്വഭാവം മുടിയിഴകളിലേക്ക് ആഴ്ന്നിറങ്ങി ശിരോചര്‍മ്മത്തില്‍ ഒരു പാട തീര്‍ക്കാന്‍ അതിനെ സഹായിക്കുന്നു. വെള്ളത്തെ അകറ്റി ശിരോചര്‍മ്മത്തെ ഇത് മിനുസമാക്കി വയ്ക്കുന്നു.

മുടിയുടെ സുരക്ഷണത്തിന് വേണ്ട അദ്ഭുത മരുന്നുകളും എണ്ണകളുമെല്ലാം  പ്രകൃതിയില്‍ തന്നെയുണ്ടെന്ന് വ്യക്തമായി. എന്നാല്‍ ഇവയെല്ലാം കണ്ടെത്തി, ശേഖരിച്ച് , ചേരുംപടി ചേര്‍ത്ത്  മുടിയിലും ശിരോചര്‍മ്മത്തിലും പുരട്ടുകയെന്നത് നമ്മളില്‍ പലര്‍ക്കും അസാധ്യമായ കാര്യമായിരിക്കാം. അങ്ങനെയുള്ളവര്‍ക്ക് വേണ്ടി മേല്‍പറഞ്ഞ സിദ്ധൗഷധങ്ങളെല്ലാം ഉള്‍ക്കൊള്ളിച്ച ഉത്പന്നങ്ങള്‍ തയ്യാറാക്കുകയാണ് പാരച്യൂട്ട് പോലുള്ള വിശ്വസ്ത കമ്പനികള്‍. വര്‍ഷങ്ങളായി മുടിയുടെ പരിചരണമെന്ന ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന  Parachute Advansed Ayurvedic Hair Oil തന്നെയാണ് ഇതിന് ഉത്തമ ഉദാഹരണം.

വെളിച്ചെണ്ണയുടെയും 25 ആയുര്‍വേദ ഔഷധസസ്യങ്ങളുടെയും ഗുണങ്ങള്‍ ഒരുമിച്ച് ചേര്‍ക്കുന്ന Parachute Advansed Ayurvedic Hair Oil മുടികൊഴിച്ചില്‍ നിയന്ത്രിക്കാനും മുടിയുടെ വിവിധങ്ങളായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സഹായിക്കുന്നു. ആയുര്‍വേദ ചേരുവകളെല്ലാം കൃത്യമായ അളവില്‍ എണ്ണയിലിട്ട് ചൂടാക്കിയെടുക്കുന്ന പരമ്പരാഗത തൈല പാക വിധി അനുസരിച്ചാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ആയുര്‍വേദ ഔഷധങ്ങളുടെ സത്ത് വിധി പ്രകാരം ഉള്‍ചേര്‍ന്നിരിക്കുന്നത് ഇതിന്റെ ഗുണമേന്മ വര്‍ദ്ധിപ്പിക്കുന്നു.

മുടികൊഴിച്ചില്‍, താരന്‍, മുടിയുടെ ഉള്ള് നഷ്ടമാകല്‍, മുടി പിളരല്‍,  പൊട്ടിപോകല്‍, പരുപരുത്ത മുടി, മന്ദഗതിയിലുള്ള മുടി വളര്‍ച്ച എന്നിവയ്‌ക്കെല്ലാമുള്ള ഏറ്റവും ഫലപ്രദമായ പരിഹാരമായി പാരച്യൂട്ട് അഡ്വാന്‍സ്ഡ് ആയുര്‍വേദിക് ഹെയര്‍ ഓയിലിനെ  മാറ്റുന്നതിന് ശ്രദ്ധയോടെ തിരഞ്ഞെടുത്തവയാണ് ഇതിലെ ആയുര്‍വേദ കൂട്ടുകള്‍.

ആയുര്‍വേദ ഗ്രന്ഥങ്ങങ്ങളിലും  ഭാവപ്രകാശ നിഘണ്ടുവിലും പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ കര്‍ശനമായി പിന്തുടര്‍ന്നാണ് Parachute Advansed Ayurvedic Hair Oil തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യയിലെമ്പാടുമുള്ള ലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ ഉപയോഗിക്കുകയും വിശ്വസിക്കുകയും മറ്റുള്ളവര്‍ക്ക് ശുപാര്‍ശ ചെയ്യുന്നതുമായ അദ്ഭുത ചേരുവയാണ് ഇന്ന്  Parachute Advansed Ayurvedic Hair Oil.

English Summary : Parachute Advansed Ayurvedic Hair Oil for Hair Care

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA