മുഖക്കുരുവും പാടുകളും എളുപ്പം മാറ്റാം, ചർമ രോഗങ്ങളെ അകറ്റി നിർത്താം; പ്രകൃതിയിലുണ്ട് വഴി

HIGHLIGHTS
  • മഞ്ഞളിന് മുഖക്കുരുവും പാടുകളും ശമിപ്പിക്കാനുള്ള കഴിവുണ്ട്
acne-scars-can-be-easily-removed-using-turmeric
Image Credits : transurfer / Shutterstock.com
SHARE

പലരിലും മുഖക്കുരുവും പാടുകളും സൃഷ്ടിക്കുന്ന അസ്വസ്ഥത ചില്ലറയല്ല. കുരു വീർക്കുകയും പൊട്ടുകയും ചെയ്യുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് പുറമേ കാഴ്ചയിൽ എങ്ങനെയാകുമെന്ന ആശയങ്കയാണ് പലരെയും അസ്വസ്ഥമാക്കുന്നത്. മുഖമായതു കൊണ്ട് തന്നെ വലിയ പരീക്ഷണങ്ങൾക്ക് ധൈര്യവുമില്ല. എന്നാൽ പ്രകൃതിദത്ത മാർഗത്തിലൂടെ, സുരക്ഷിതമായി മുഖക്കുരുവിന് പരിഹാരം കണ്ടെത്തണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണെങ്കിൽ തീർച്ചയായും മഞ്ഞളിന് അവസരം നൽകാം. തലമുറകളായി സൗന്ദര്യസംരക്ഷണത്തിൽ സ്ഥാനം പിടിച്ചിട്ടുള്ള മഞ്ഞളിന് മുഖക്കുരുവും പാടുകളും പരിഹരിക്കാനുള്ള കഴിവുണ്ട്.

ഇനി മുഖത്തെ പാടുകളും മുഖക്കുരുവും എങ്ങനെ മഞ്ഞൾ പ്രയോഗത്തിലൂടെ മാറുമെന്ന് നോക്കാം.

1. മഞ്ഞളും, തുളസിനീരും ചേർത്ത് കുഴമ്പുരൂപത്തിലാക്കിയശേഷം മുഖത്തു പുരട്ടുക. പഴക്കംചെന്ന കറുത്ത പാടുകൾ മാറികിട്ടും.

2. മഞ്ഞൾപ്പൊടി, കടലമാവ്, വേപ്പില അരച്ചത് എന്നിവ പാലിൽ ചേർത്ത് കുഴമ്പുരൂപത്തിലാക്കി മുഖത്തു തേച്ച ശേഷം 15 മിനിട്ടുകൾക്ക് ശേഷം കഴുകി കളയുക. മുഖത്തെ പാടുകൾക്കും മുഖക്കുരുവിനുമെതിരെ ഇത് പ്രവർത്തിക്കും.

3. പനിനീരിൽ മഞ്ഞൾപ്പൊടി ചേർത്ത് മുഖക്കുരു മാത്രമുള്ള ഭാഗത്തു പുരട്ടി അര മണിക്കൂർ ശേഷം കഴുകി കളഞ്ഞാൽ മുഖക്കുരുവിന് ശമനം കിട്ടും.

4. ചെറുചൂടുവെള്ളത്തിൽ മുഖം കഴുകിയ ശേഷം മഞ്ഞളും, വേപ്പിലയും ചേർത്ത് അരച്ച് കുഴമ്പു രൂപത്തിലാക്കി മുഖത്തു പുരട്ടിയാൽ മുഖത്തെ പാടുകൾ മാറികിട്ടും.

തേച്ചുകുളി എന്നു കേട്ടിട്ടില്ലേ ? പച്ചമഞ്ഞളും, ആര്യവേപ്പിലയും കൂടി കുഴമ്പു രൂപത്തിലാക്കി ദിവസവും തേച്ചുകുളിച്ചാൽ ശരീരത്തിലെ എല്ലാ കറുത്ത പാടുകളും മാറുമെന്ന് മാത്രമല്ല, ചർമ്മകാന്തി വർദ്ധിക്കുകയും, ചർമ്മ രോഗങ്ങളെ അകറ്റി നിർത്തുകയും ചെയ്യും.

മേൽപറഞ്ഞ ഔഷധകൂട്ടുകൾ ഉപയോഗിക്കുമ്പോൾ അവയിലെ ഘടകങ്ങൾ ശുദ്ധമാണ് എന്ന കാര്യം പ്രത്യേകം ഉറപ്പുവരുത്തുക

English Summary :  Get rid acne using turmeric

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA