ADVERTISEMENT

മുടിയുടെ അഗ്രം പിളരുക എന്ന പ്രശ്നം നേരിടുന്ന നിരവധി സ്ത്രീകളുണ്ട്. പലരിലും സ്കൂൾ കാലത്തു തന്നെ ഈ പ്രശ്നം ആരംഭിക്കും. മുടിയുടെ സ്വാഭാവിക സൗന്ദര്യം നഷ്ടപ്പെടാനും കെഴിച്ചിലിനും ഇത് കാരണമാകും. ഒന്നു ശ്രദ്ധിച്ചാൽ പരിഹരിക്കാവുന്ന പ്രശ്നമാണിത്. മുടിയുടെ പിളർച്ച ഒഴിവാക്കാൻ സ്വീകരിക്കാവുന്ന ചില കരുതലുകൾ ഇതാ.

∙ ഷാംപൂ ചെയ്ത ശേഷം അകന്ന പല്ലുള്ള ചീപ്പുകൊണ്ട് മുടിയുടെ തുടക്കം തൊട്ട് അറ്റം വരെ ചീവുക.

∙ ഷാംപൂ ചെയ്യുന്ന സമയത്ത് മുടി മുഴുവനെടുത്ത് തലയ്ക്കു മുകളിൽ പുരട്ടി വയ്ക്കുന്നതു നല്ലതല്ല. ഇതു മുടി കെട്ടുപിണയാനും പൊട്ടിപോകാനും കാരണമാകും. താഴേക്കു കിടക്കുന്ന മുടിയിൽ ഷാംപൂ മെല്ലേ തേച്ചു പിടിപ്പിക്കുന്നതാണ് നല്ലത്.

∙ ഇലക്കറികൾ, സോയ, പീസ്, ഗോതമ്പ് എന്നിവ ധാരാളം കഴിക്കുക. ഇതിലടങ്ങിയിട്ടുള്ള ഫോളിക്ക് ആസിഡും ബയോട്ടിനും മുടിയുടെ ആരോഗ്യം വർധിപ്പിക്കും.

∙ മുടി ചീവുമ്പോഴും ശ്രദ്ധിക്കണം. ആദ്യം മുടിയുടെ അറ്റത്തു ചീവിയിട്ടു നടുഭാഗത്തേക്കു വരണം. പിന്നീട് തലയോട്ടി മുതൽ താഴേക്ക് ചീവാം.

∙ തല തുവർത്തുമ്പോൾ ശക്തിയായി ഉലയ്ക്കാതെ ടവ്വൽ കൊണ്ട് മുടി പൊതിഞ്ഞു പിഴിഞ്ഞു വെള്ളം കളയുക. എന്നിട്ട് മുടി നിവർത്തിയിട്ട് നന്നായി ഉണക്കണം. ഉണങ്ങും മുൻപ് മുടി ചീകരുത്.

∙ അഗ്രം പിളരുന്ന മുടിയുള്ളവർ 7 ആഴ്ച കൂടുമ്പോൾ മുടിയുടെ തുമ്പു വെട്ടാൻ ശ്രദ്ധിക്കണം

English Summary : Tips to prevent hair splitting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com