ഐ പാച്ച് ഫാഷനല്ല ; മസ്കാര ഇടുമ്പോൾ സൂക്ഷിക്കണം; വെളിപ്പെടുത്തി നടി

HIGHLIGHTS
  • കെല്ലിയുടെ കൃഷ്ണമണിക്കാണ് പരുക്കേറ്റത്
kelly-osbourne-eye-patch-is-not-fashion-statement
SHARE

മോഡലും ഹോളിവുഡ് നടിയുമായ കെല്ലി ഓസ്ബോൺ ഐ പാച്ച് ധരിച്ചെത്തിയപ്പോൾ പുതിയ ഫാഷൻ ആണോ എന്നായിരുന്നു ആരാധകർ സംശയിച്ചത്. വസ്ത്രധാരണം കൊണ്ട് വാർത്തകളിൽ ഇടം നേടിയിട്ടുള്ള കെല്ലി അങ്ങനെ ചെയ്യാനുള്ള സാധ്യത തള്ളികളയാനാകില്ലല്ലോ. എന്നാൽ പ്രത്യേക ഡിസൈനിലാണ് ഒരുക്കിയിട്ടുള്ളതങ്കിലും ഈ ഐ പാച്ച് സ്റ്റൈൽ സ്റ്റേറ്റ്മെന്റിന്റെ ഭാഗമല്ല. മസ്കാര ഇടുമ്പോള്‍ കണ്ണിന് പരുക്കേറ്റിതനെത്തുടർന്നാണ് താരത്തിന് ഐ പാച്ച് ധരിക്കേണ്ടി വന്നത്.

മസ്കാരയുടെ ബ്രഷ് കണ്ണിനുള്ളിൽ കൊണ്ട് കെല്ലിയുടെ കൃഷ്ണമണിക്കാണ് പരുക്കേറ്റത്. മേക്കപ് ആർടിസ്റ്റ് അനങ്ങാതെ ഇരിക്കാൻ പറഞ്ഞിരുന്നുവെങ്കിലും താൻ അതിൽ ശ്രദ്ധിക്കാത്തതുകൊണ്ടാണ് ഇത് സംഭവിച്ചതെന്നും കെല്ലി സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി. 

തൊട്ടടുത്ത ദിവസം ലൊസാഞ്ചലസിൽ സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവിടാൻ എത്തിയപ്പോഴാണ് കെല്ലിയുടെ ഐ പാച്ച് മാധ്യമങ്ങളുടെ ശ്രദ്ധയിൽപ്പെട്ടത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA