ADVERTISEMENT

കൊഴിയുന്ന മുടിയെ ഓർത്ത് ദുഃഖിച്ചിരിക്കുകയാണോ ? അതുകൊണ്ട് പ്രയോജനമൊന്നുമില്ല. മുടി കൊഴിച്ചിൽ പരിഹാരിക്കാനുള്ള വഴികൾ കണ്ടെത്തുകയാണ് വേണ്ടത്. ഗ്രേഡ് കൂടിയ മുടി കൊഴിച്ചിൽ ആണെങ്കിൽ മരുന്നുകളും ചികിത്സയും ഹെയർ ട്രാൻസ്പ്ലാന്റ് ശസ്ത്രക്രിയയും ആവശ്യമായി വന്നേക്കാം. എന്നാൽ ചെറിയ തോതിലുള്ള  മുടികൊഴിച്ചിലിന് പ്രകൃതിദത്ത മാർഗങ്ങൾ പരീക്ഷിക്കാം. മുടിയുടെ വളർച്ച ത്വരിതപ്പെടുത്തുക, താരൻ നീക്കുക, മിനുസവും തിളക്കവും ലഭിക്കുക എന്നിവയ്ക്കായി വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങൾ ഇതാ. 

∙ എഗ് മാസ്ക്

ഒരു മുട്ട, ഒരു കപ്പ് പാൽ, രണ്ട് ടേബിൾ സ്പൂൺ ഒലിവ് ഓയിൽ എന്നിവയാണ് ഇതിന് ആവശ്യമുള്ളത്. മുട്ട പൊട്ടിച്ച് ഒരു ബൗളിൽ ഒഴിക്കുക. ഇതിലേക്ക് പാലും ഒലിവ് ഓയിലും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഈ മിശ്രിതം തലമുടിയിലും തലയോട്ടിയിലും നന്നായി തേച്ച് പിടിപ്പിക്കണം. 20 മിനിറ്റിന്ശേഷം തണുത്ത വെള്ളത്തിൽ കഴുകാം. ആഴ്ചയിൽ 1 തവണ ഇങ്ങനെ ചെയ്യാം. 

∙ അവക്കാഡോ

ഒരു അവക്കാഡോ, അരക്കപ്പ് പാൽ, ഒരു ടേബിൾ സ്പൂൺ ഒലിവ് ഓയിൽ, ഒരു ടേബിൾ സ്പൂൺ ആൽമണ്ട് ഓയിൽ എന്നിവയെടുത്ത് നന്നായി മിക്സ് ചെയ്യുക. ഈ മിശ്രിതം മുടിയിൽ പുരട്ടി 15 മിനിറ്റിന്ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക.

∙ സ്ട്രോബറി

നാല് സ്ട്രോബറി എടുത്ത് അതിലേക്ക് ഒരു ടേബിൾ സ്പൂൺ വീതം വെളിച്ചെണ്ണ, തേന്‍, ആൽമണ്ട് ഓയിൽ എന്നിവ ചേർക്കുക. ഇത് നന്നായി മിക്സ് ചെയ്ത് തലയിൽ പുരട്ടാം. 20 മിനുട്ടിന് ശേഷം തല കഴുകാം.

∙ കറിവേപ്പിലയും വെളിച്ചെണ്ണയും

10–12 കറിവേപ്പിലകളും രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണയുമാണ് ആവശ്യമുള്ളത്. കറിവേപ്പിലയിട്ട് ചൂടാക്കിയ വെളിച്ചെണ്ണ തലയിൽ നന്നായി തേച്ചു പിടിപ്പിക്കുക. അരമണിക്കൂറിന്ശേഷം തല കുളിക്കാം.

∙ ഗ്രീൻ ടീ

മുട്ടയുടെ മഞ്ഞയും രണ്ട് ടേബിൾസ്പൂൺ ഗ്രീൻടീയും നന്നായി മിക്സ് ചെയ്യുക. ശേഷം ബ്രഷ് കൊണ്ട് ഇത് തലയിലും മുടികൾക്കിടയിലും തേയ്ക്കുക. 15 മിനിറ്റിന്ശേഷം തല കഴുകാം.

∙ ബനാന മാസ്ക്

നന്നായി പഴുത്ത രണ്ട് നേന്ത്രപ്പഴം, ഒരു ടേബിൾ സ്പൂൺ വീതം ഒലിവ് ഓയിൽ, വെളിച്ചെണ്ണ, തേൻ എന്നിവയാണ് ആവശ്യം. പഴം ഉടച്ച ശേഷം തേൻ, ഒലിവ് ഓയിൽ, വെളിച്ചെണ്ണ എന്നിവ അതിലേക്ക് ഒഴിച്ച് മിക്സ് ചെയ്ത് കുഴമ്പു രൂപത്തിലാക്കുക. തലമുടിയിൽ തേച്ചു പിടിപ്പിച്ച് 10 മിനിറ്റിനുശേഷം വീര്യം കുറഞ്ഞ ഷാപൂ ഉപയോഗിച്ച് കഴുകി കളയാം.

English Summary : Prevent hair loss using natural ingredients

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com