ചർമം മൃദുവും സുന്ദരവുമാകും; ചെലവ് കുറഞ്ഞ, എളുപ്പ മാർഗവുമായി നടി ഭാഗ്യശ്രീ

HIGHLIGHTS
  • ഏതു ചർമത്തിനും അനുയോജ്യമെന്നതാണ് മറ്റൊരു പ്രത്യേകത
actress-bhagyasree-shares-easy-and-cheapest-method-to-skin-moisture
SHARE

മഞ്ഞുകാലം ചർമത്തിന് വരണ്ടതും കഠിനവുമായ ദിനങ്ങളാണ് സമ്മാനിക്കുക. കാലാവസ്ഥയ്ക്കനുസരിച്ചുള്ള ചർമ സംരക്ഷണ രീതികള്‍ ഇക്കാലയളവില്‍ പിന്തുടരേണ്ടതുണ്ട്. ചർമത്തിലെ മോയിസ്ച്വർ നിലനിർത്താനുള്ള ശ്രമങ്ങൾക്കാണ് പ്രധാന്യം നല്‍കേണ്ടത്. ഇതിന് പിന്തുടരാവുന്ന ഏറ്റവും മികച്ച മാർഗവുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് താരം ഭാഗ്യശ്രീ. ഇൻസ്റ്റഗ്രാമിലൂടെയാണ് ബ്യൂട്ടി ടിപ്സുമായി താരം എത്തിയത്. 

ചർമം സുന്ദരമായി ഇരിക്കണമെങ്കിൽ അത് എപ്പോഴും മോയ്സിച്വറൈസ്ഡും ഹൈഡ്രേറ്റഡും ആയിരിക്കണമെന്നാണ് ഭാഗ്യശ്രീ പറയുന്നത്. അതിനുള്ള ഏറ്റവും നല്ല മാർഗം ഗ്ലിസറിൻ ഉപയോഗിക്കുന്നതാണെന്നാണ് താരത്തിന്റെ പക്ഷം. രാസവസ്തുക്കളെ പൂർണമായി ഒഴിവാക്കി ചർമം മോയിസ്ച്വറൈസ് ചെയ്യാനുള്ള മാർഗം എന്നാണ് ഗ്ലിസറിനെ ഭാഗ്യശ്രീ വിശേഷിപ്പിക്കുന്നത്. ഫലപ്രാപ്തി മാത്രമല്ല ചെലവ് കുറവും ഏതു ചർമത്തിനും അനുയോജ്യം എന്നതും ഗ്ലിസറിന്റെ പ്രത്യേകതയായി താരം ചൂണ്ടികാട്ടുന്നു.

ചർമത്തിന് ആവശ്യമായ ഈർപ്പം വലിപ്പെടുക്കാനും നിലനിർത്താനും ഗ്ലിസറിന് സാധിക്കും. പുരുഷന്മാർക്കും സ്ത്രീകൾക്കും ഇത് ഒരുപോലെ പ്രയോജനകരമാണ്. മുഖത്തും കഴത്തിലും പുരട്ടി 20 മിനിറ്റിനുശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. കണ്ണിൽ ആകാതെ ശ്രദ്ധിക്കണമെന്നും ഭാഗ്യശ്രീ വിഡിയോയിൽ പറയുന്നു. ചർമത്തിലെ ജലാംശം നിലനിർത്താൻ ഇടയ്ക്കിടെ വെള്ളം കുടിക്കണമെന്നാണ് താരത്തിന്റെ നിർദേശം

English Summary : Bhagyashree shares the simple hack to moisturise your skin

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA