ADVERTISEMENT

മഞ്ഞുകാലം ഇങ്ങെത്തി. തണുത്ത കാലാവസ്ഥ ആസ്വദിക്കുന്ന നിരവധിപ്പേരുണ്ട്. എന്നാൽ ചർമത്തിന് അത്ര സുഖകരമല്ല മഞ്ഞുകാലം. പ്രത്യേകിച്ച ചുണ്ടിന്. വരണ്ടു വലിഞ്ഞ് പൊട്ടുന്ന ചുണ്ടുകളുടെ വേദന സഹിച്ചാണ് പലരും ഇക്കാലയളവ് പിന്നിടുക. ലിപ് ബാം ആണ് ഈ പ്രശ്നത്തിന് പരിഹാരം.

കുറച്ചു സമയം മാറ്റിവെച്ചാൽ ലിപ് ബാം വീട്ടിൽ ഉണ്ടാക്കാനാവും. ലിപ് ബാം പ്രകൃതിദത്തവും ഗുണമേന്മയുള്ളതുമാണെന്ന് ഇങ്ങനെ ഉറപ്പിക്കുകയും ചെയ്യാം.   വീട്ടിലുള്ള വസ്തുക്കൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ലിപ് ബാം ഇതാ.

ആവശ്യമുള്ള വസ്തുക്കള്‍

ബീറ്റ്റൂട്ട്, വെളിച്ചെണ്ണ

ഉണ്ടാക്കേണ്ട വിധം

ബീറ്റ് റൂട്ട് നന്നായി കഴുകിയശേഷം ചെറുതായി അരിഞ്ഞെടുക്കുക. നീര് പിഴിഞ്ഞെടുക്കണം. ഇതിലേക്ക് വെള്ളം കലരുന്നില്ല എന്ന് ഉറപ്പാക്കാണം. ആറ് സ്പൂൺ ബീറ്റ്റൂട്ട് നീരിലേക്ക് ഒരു സ്പൂൺ വെളിച്ചെണ്ണ ചേർക്കണം. ഒരു മരത്തവി ഉപയോഗിച്ച് ഇതു നന്നായി മിക്സ് ചെയ്യണം. ഉറയ്ക്കുന്നതിനായി ഈ മിശ്രിതം ഫ്രിഡ്ജിലേക്ക് വയ്ക്കുക.

ഉറച്ചു കഴിഞ്ഞാൽ ആവശ്യാനുസരണം എടുത്ത് ഉപയോഗിക്കാം. പ്രകൃതിദത്ത വസ്തുക്കളായതു കൊണ്ട് ഓക്സിഡൈസ് ചെയ്യപ്പെടാൻ സാധ്യത കൂടുതലാണ്. അതിനാൽ ദിവസേന ഉപയോഗിക്കുന്നില്ലെങ്കിൽ ഫ്രിഡ്ജിൽ തന്നെ സൂക്ഷിക്കുന്നതാണ് ഉചിതം. 

വരണ്ടു പൊട്ടുന്നതു തടയുന്നതിനൊപ്പം ചുണ്ടുകൾക്ക് നിറം ലഭിക്കാനും ഈ ലിപ് ബാം സഹായിക്കും.

English Summary : home made lip balm at home 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com