ആഭരണങ്ങളണിയുമ്പോൾ അലർജി ; സെൻസിറ്റീവ് ചർമത്തെ രക്ഷിക്കാൻ ഏഴു വഴികൾ

HIGHLIGHTS
  • അലർജിയുള്ള ഭാഗം തണുത്തവെള്ളത്തിൽ മുക്കിയ തുണികൊണ്ട് ഒപ്പാം
  • ചൊറിച്ചിലും പാടുകളുമകറ്റാൻ ക്രീമുകൾ ഉപയോഗിക്കാം
prevent-skin-from-junk-jewelry-rashes
Image Credits : Dmytro Zinkevych / Shutterstock.com
SHARE

ആഘോഷങ്ങളിൽ പങ്കെടുക്കുമ്പോൾ അണിഞ്ഞൊരുങ്ങാനും നല്ല പകിട്ടുള്ള ആഭരണങ്ങളും വസ്ത്രങ്ങളും ധരിക്കാൻ എല്ലാവർക്കുമിഷ്ടമാണ്. പക്ഷേ ഇഷ്ടമുള്ള ആഭരണങ്ങൾ അണിഞ്ഞു കൊതിതീരും മുൻപേ അത് ഊരിമാറ്റേണ്ട അവസ്ഥയുണ്ട് പലപ്പോഴും സെൻസിറ്റീവ് ചർമക്കാർക്ക്. ആഭരണങ്ങളിൽ നിന്നുള്ള അലർജി പലപ്പോഴും അവർക്ക് അസ്വസ്ഥതയുണ്ടാക്കാറുണ്ട്. ചർമത്തിലുണ്ടാകുന്ന ബുദ്ധിമുട്ടുകൾ മൂലം ഇഷ്ടപ്പെട്ട ആഭരണം ഒഴിവാക്കേണ്ടി വരുന്നവർ വിഷമിക്കേണ്ട. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ തീർച്ചയായും ഇഷ്ടപ്പെട്ട ആഭരണങ്ങളണിഞ്ഞ് തിളങ്ങാം...

∙ സിലിക്കൺ ഇയർ റിങ് കുഷ്യനുകൾ ഉപയോഗിക്കാം

പലപ്പോഴും ആഭരണങ്ങളുടെ മെറ്റലുമായി നേരിട്ടു സമ്പർക്കം വരുമ്പോഴാണ് ചർമത്തിന് ചൊറിച്ചിലും ചുവന്ന പാടുകളും മറ്റും വരുന്നത്. ഇതൊഴിവാക്കാൻ കമ്മൽ ധരിക്കുമ്പോൾ അതിനു പിന്നിലുള്ള മെറ്റൽ തിരികൾ മാറ്റി സിലിക്കൺ ഇയർ റിങ് കുഷ്യനുകൾ ഉപയോഗിക്കാം. കാതിലെ സുഷിരത്തിനും ചർമത്തിനും സംരക്ഷണമേകാനും ചൊറിച്ചിൽ പോലുള്ള അസ്വസ്ഥതകളിൽ നിന്ന് ചർമത്തെ സംരക്ഷിക്കാനും ഇത് സഹായിക്കും. 

∙ നെയിൽ പോളിഷ്

നെക്‌ലേസുകൾ പോലെയുള്ള ഹെവി ഓർണമെന്റ്സ് അണിയുമ്പോൾ ചർമവുമായി നേരിട്ട് സമ്പർക്കം വരുന്ന ആഭരണങ്ങളുടെ ഉൾഭാഗത്ത് നെയിൽപോളിഷ് പുരട്ടാം. ട്രാൻസ്പെരന്റ് നെയിൽ പോളിഷ് കൊണ്ട് ആഭരണങ്ങൾക്ക് കോട്ടിങ് നൽകിയാൽ ആഭരണങ്ങളുടെ മെറ്റലും ചർമവും തമ്മിൽ നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കാൻ സഹായിക്കുകയും ചർമത്തെ അലർജികളിൽനിന്ന് സംരക്ഷിക്കുകയും ചെയ്യും.

∙ ചൊറിച്ചിലും പാടുകളുമകറ്റാൻ ക്രീമുകൾ ഉപയോഗിക്കാം

ആഭരണങ്ങളിൽ നിന്നുള്ള അലർജി മൂലമുണ്ടാകുന്ന ചൊറിച്ചിലും ചുവന്ന പാടും മാറാൻ കലാമിൻ ലോഷൻ, പെട്രോളിയം ജെല്ലി, മിനറൽ ഓയിലുകൾ എന്നിവ ഉപയോഗിക്കാം. ദിവസവും മോയിസ്ചറൈസിങ് ക്രീം പുരട്ടാനും മറക്കരുത്.

∙ അലർജിയുള്ള ഭാഗം തണുത്തവെള്ളത്തിൽ മുക്കിയ തുണികൊണ്ട് ഒപ്പാം

തണുത്തവെള്ളത്തിൽ മുക്കിയ തുണി, അല്ലെങ്കിൽ ഐസ്പായ്ക്ക് ഉപയോഗിച്ച് അലർജിയുള്ള ഭാഗം വൃത്തിയാക്കുകയും ഒപ്പുകയും ചെയ്താൽ ചൊറിച്ചിലിനും അസ്വസ്ഥതയ്ക്കും ശമനം ലഭിക്കും.

∙ ആന്റിബയോട്ടിക് ക്രീമുകൾ ഉപയോഗിക്കരുത്

സ്വയം ചികിൽസയുടെ ഭാഗമായി, അലർജിയുള്ള ഭാഗങ്ങളിൽ ഒരിക്കലും ആന്റി ബയോട്ടിക് ക്രീമുകൾ ഉപയോഗിക്കരുത്. അലർജി അസഹനീയമായി തോന്നിയാൽ ഡോക്ടർമാരുടെ സേവനം തേടിയ ശേഷം മാത്രം അവർ നിർദേശിക്കുന്ന രീതീയിലുള്ള ചികിൽസാ മുറകൾ സ്വീകരിക്കാം.

∙ കുറച്ചു നേരം മാത്രം അണിയാം

മേക്കപ്പിനു ശേഷം ഏറ്റവും ഒടുവിൽ മാത്രം ആഭരണങ്ങൾ ധരിക്കാം. ആഘോഷങ്ങളിൽ പങ്കെടുത്ത് മടങ്ങിയാലുടൻ ആഭരണങ്ങൾ ആദ്യം ഊരിമാറ്റണം. ആഭരണങ്ങളോട് അലർജിയുള്ളവർ ഏറ്റവും കുറഞ്ഞ സമയത്തേക്ക് മാത്രം അവ ധരിക്കാനും ശ്രദ്ധിക്കണം.

∙ വെള്ളി ആഭരണങ്ങൾ ഉപയോഗിക്കാം

ഫാൻസി ആഭരണങ്ങളോട് മാത്രമാണ് അലർജിയെങ്കിൽ വെള്ളി ആഭരണങ്ങൾ ഉപയോഗിക്കാം. അൽപം ചെലവേറുമെങ്കിലും ചർമത്തിന് അലർജിയുണ്ടാകാതിരിക്കാൻ അത് നിങ്ങളെ സഹായിക്കും.

English Summary : Essential tips to prevent your skin from getting junk jewellery rashes

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA