കറ്റാർവാഴ, മുട്ട, നെല്ലിക്ക...; മുടികൊഴിച്ചിൽ തടയാന്‍ പ്രകൃതിയുടെ വഴി

HIGHLIGHTS
  • പ്രകൃതിദത്ത മാർഗങ്ങള്‍ക്കാണ് പലരും മുൻഗണന നൽകുക
prevent-hair-loss-using-aloe-vera-and-egg
Image Credits : ShotPrime Studio / Shutterstock.com
SHARE

മുടിയുടെ ഉള്ള് കുറയുക എന്നത് ഒരുപാട് വേദനിപ്പിക്കുന്ന കാര്യമാണ്. മുടി ചീകുമ്പോഴോ തലയിലൂടെ വെറുതെയൊന്ന് കൈ ഓടിക്കുമ്പോഴോ ആകും മുടി അതിവേഗം നഷ്ടമാകുന്നുവെന്ന കാര്യം തിരിച്ചറിയുക. എങ്ങനെ മുടികൊഴിച്ചൽ തടയാം ? മുടി വളരാൻ എന്തു ചെയ്യണം ? ഈ സംശയങ്ങൾ പിന്നെ അലട്ടിക്കൊണ്ടിരിക്കും. നിരവധി സാധ്യതകളുണ്ടെങ്കിലും പ്രകൃതിദത്ത മാർഗങ്ങള്‍ക്കാണ് പലരും മുൻഗണന നൽകുക. അങ്ങനെയുള്ളവർക്ക് പരീക്ഷിച്ചു നോക്കാവുന്ന ചില മാർഗങ്ങൾ ഇതാ.

കറ്റാർവാഴ

രണ്ട് ടേബിൾസ്പൂൺ കറ്റാർവാഴ ജെൽ മാത്രമാണ് ഇതിനാവശ്യമുള്ളത്. ജെൽ എടുത്ത് നന്നായി ഇളക്കി മൃദുവാക്കി മാറ്റുക. ഇത് ശിരോചർമത്തിൽ തേച്ചു പിടിപ്പിക്കണം. 25 മിനിറ്റിനുശേഷം തണുത്ത വെള്ളത്തിൽ തല കഴുകാം. ആഴ്ചയിൽ രണ്ടു തവണ ഇതു ചെയ്യാം.

മുട്ട

ഒരു മുട്ടയും ഒരു സ്പൂൺ ഒലീവ് ഓയിലും എടുത്ത് നന്നായി മിക്സ് ചെയ്യുക. ഇങ്ങനെ കിട്ടുന്ന മിശ്രിതം ശിരോചർമത്തിലും മുടിയിലും തേച്ചു പിടിപ്പിക്കണം. 20 മിനിറ്റിന്ശേഷം ഷാപൂ ഇട്ട് കഴുകി കളയാം. ഇതിനുശേഷം മുടി കണ്ടീഷൻ ചെയ്യാം. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇങ്ങനെ ചെയ്യാം.

നെല്ലിക്ക

നെല്ലിക്ക അരച്ചെടുത്ത് അതിൽ തുല്യ അളവിൽ നാരങ്ങനീര് ചേർത്ത് കുഴമ്പ് രൂപത്തിലാക്കുക. ഇത് മുടിയിലും ശിരോചർമത്തിലും തേച്ചുപിടിപ്പിക്കാം. ഇത് ഉണങ്ങിയശേഷം ഷാപൂ ഇട്ട് തല കഴുകാം. ആഴ്ചയിൽ ഒരിക്കൽ ഇത് പരീക്ഷിക്കാം.

ഉലുവ

ഒരു രാത്രി വെള്ളത്തിലിട്ട് ഉലുവ കുതിർത്ത് എടുക്കുക. രാവിലെ ഇതെടുത്ത് അരച്ച് കുഴമ്പ് രൂപത്തിലാക്കണം. ഇത് തലയിൽ പുരട്ടി 30 മിനിറ്റ് സൂക്ഷിക്കുക. ഷാംപൂ ഇട്ട് കഴുകി കളയാം. ആഴ്ചയിൽ ഒരു തവണ ഇങ്ങനെ ചെയ്യാം.

English Summary : home remedies to fight hair thinning

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA