ADVERTISEMENT

ഫാഷൻ ലോകത്ത് തന്റേതായ സ്ഥാനം നേടിയെടുത്ത സെലിബ്രിറ്റയാണ് അഭിനേത്രിയും ഹാരി രാജകുമാരന്റെ ഭാര്യയുമായ മേഗൻ മാർക്കിൾ. മേഗന്റെ വസ്ത്രധാരണത്തിനും ഹെയർസ്റ്റൈലിനും നിരവധി ആരാധകരുണ്ട്. കാലിഫോർണിയൻ വേവ്സ് മുതൽ മെസ്സി ബൺ വരെ വൈവിധ്യമാർന്ന ഹെയർ സ്റ്റൈലുകളിൽ മേഗൻ തിളങ്ങിയിട്ടുണ്ട്. 

മേഗന്റെ തലമുടി ആളുകളുടെ ശ്രദ്ധ ആകർഷിക്കാനുള്ള കാരണം എന്താണ് ? വളരെ ലളിതമായ മാർഗങ്ങളാണ് ഇതിനു പിന്നിലെന്നാണ് മേഗന്റെ ഹെയർ സ്റ്റൈലിസ്റ്റ് ജോർജ് നോർത്ത്‌വുഡ് പറയുന്നത്. ഒരു ഫാഷൻ മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ ജോർജ് പറഞ്ഞ കാര്യങ്ങൾ ഇതാ.

സ്റ്റൈലിങ് അമിതമാകരുത്

meghan-markle-1

തലമുടി അമിതമായി  സ്റ്റൈൽ ചെയ്യുന്ന ശീലം മേഗന് ഇല്ല. ചുരുണ്ട മുടിയിഴകളെ അങ്ങനെ തന്നെ നിലനിർത്തി ഭംഗിയാക്കാനാണ് ശ്രമിക്കാറുള്ളത്. സ്വാഭാവികാവസ്ഥയെ ആകർഷകമായി അവതരിപ്പിക്കുന്ന സ്റ്റൈലിങ് രീതികൾ ആൾക്കൂട്ടത്തിൽ മേഗന്‍ ശ്രദ്ധിക്കപ്പെടാന്‍ കാരണമാകുന്നു.

മുടി ട്രിം ചെയ്യാം

കൃത്യമായ ഇടവേളകളിൽ മുടി വെട്ടിക്കുന്നതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. ശരീരത്തിന് അനുസൃതമായ മുടിയുടെ ചലനത്തെയും ആരോഗ്യത്തെയും മെച്ചപ്പെടുത്താൻ ഇത് സഹായിക്കുന്നു. പുതുമ തോന്നിക്കുകയും ചെയ്യും.

ഹെയർ മാസ്ക്

എല്ലാ ആഴ്ചയും തലമുടിയുടെ സ്വഭാവത്തിനും കാലാവസ്ഥയ്ക്കും അനുയോജ്യമായ ഹെയർ മാസ്ക് ഉപയോഗിക്കാറുണ്ട്. ആഴത്തിലുള്ള ഈ പരിചരണം മുടിയുടെ ആരോഗ്യം നിലനിർത്തുന്നു. മുടി വൃത്തിയാക്കി മുദൃവും തിളക്കവുമുള്ളതാക്കി മാറ്റാൻ കൃത്യമായ ഹെയർമാസ്ക്കുകളുടെ ഉപയോഗത്തിലൂടെ സാധിക്കുന്നു. 

ചൂട് കുറയ്ക്കാം

meghan-markle

മുടി നിർവത്താനും ചുരുട്ടാനുമായി ഹെയർ ടങ്സ് ആണ് ഉപയോഗിക്കുന്നത്. സ്ട്രൈറ്റ്നർ ഉപയോഗിക്കുമ്പോഴുള്ള  അമിതമായ ചൂട് ഇതിലൂടെ ഒഴിവാക്കാം. അതു പോലെ ഹെയർ ഡ്രയർ ഒഴിവാക്കി മുടി സ്വാഭാവികമായി ഉണങ്ങാൻ അനുവദിക്കുന്നതും മുടിയുടെ സൗന്ദര്യവും ആരോഗ്യവും നിലനിർത്താൻ സഹായിക്കുന്നു. 

English Summary :  Meghan Markle's hairstylist REVEALS the best styling

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com