ADVERTISEMENT

മേക്കപ് ചെയ്തു കഴിയുമ്പോൾ യഥാർഥ പ്രായത്തേക്കാൾ കൂടുതൽ തോന്നിക്കുന്നു. സ്റ്റൈലിഷ് ആയി തിളങ്ങാൻ ചെയ്യുന്ന മേക്കപ് ഇങ്ങനെയൊരു അവസ്ഥയിൽ എത്തുന്നതുകൊണ്ട് ബുദ്ധിമുട്ടുന്ന നിരവധിപ്പേരുണ്ട്. എന്താണ് ഇതിനു കാരണം ? ചില തെറ്റുകളാണ് ചർമത്തിന് ഇങ്ങനെ പ്രായക്കൂടതൽ തോന്നിക്കാൻ കാരണമാകുന്നത്. ഒന്നു ശ്രദ്ധിച്ചാൽ ഇതൊഴിവാക്കാൻ സാധിക്കും. അതിനായി ചെയ്യേണ്ട ചില കാര്യങ്ങൾ ഇതാ.

മോയിസ്ച്വറൈസർ

ചർമ സംരക്ഷണത്തിൽ മോയിസ്ച്വറൈസർ ഒഴിവാക്കുന്ന പ്രവണ പലർക്കുമുണ്ട്. അത്ര വലിയ സംഭവമാണോ എന്നു തോന്നിയേക്കാം എങ്കിലും മോയിസ്ച്വറൈസർ ഒരു സംഭവം തന്നെയാണ്. മേക്കപ് ചെയ്യുന്നതിന് മുമ്പ് മോയിസ്ച്വറൈസർ ഉപയോഗിച്ചാൽ ചർമത്തിൽ മികച്ച മാറ്റങ്ങൾ ഉണ്ടാകും. ഹൈഡ്രറ്റഡ് ആയ ചർമം മുദൃലമായ കാൻവാസ് പോലെ മേക്കപ്പിന് അനുയോജ്യമായി തീരും.

ഫൗണ്ടേഷൻ

നല്ല കടുപ്പത്തിൽ ഫൗണ്ടേഷൻ ഇടുമ്പോൾ ചർമത്തിൽ വരകളും ചുളിവുകളും തെളിഞ്ഞു കാണാനുള്ള സാധ്യതയുണ്ട്. ഇതൊഴിവാക്കാൻ ലിക്വിഡ് ബേസഡ് ഫോണ്ടേഷന് ഉപയോഗിക്കാം. ഇത് ചർമവുമായി ഇഴുകിച്ചേർന്ന് മെച്ചപ്പെട്ട ഫലം നൽകുന്നു. 

പൗഡർ

പ്രായമാകും തോറും ചർമത്തിന്റെ മോയിസ്ച്വർ കുറഞ്ഞു വരും. വരണ്ടതും പരുക്കനുമായ ചർമത്തിൽ കൂടുതൽ പൗഡർ ഉപയോഗിക്കുന്നത് വിപരീത ഫലം ചെയ്യും. ഈ പൗഡർ ചർമത്തിന്റെ ചുളിവുകൾ എടുത്തു കാണിക്കും. അതുകൊണ്ട് ആവശ്യമെങ്കിൽ മാത്രം പൗഡര്‍ ഉപയോഗിക്കുക, അതും മിതമായ അളവിൽ‌.

ബ്ലഷ് കളർ

ശരിയായ ബ്ലഷ് കളർ മുഖത്തിന് തിളക്കം നൽകും. എന്നാല്‍ സ്കിൻ ടോണിനോ, ചുണ്ടിന്റെ നിറത്തിനോ അനുയോജ്യമല്ലാത്ത ബ്ലഷ് ഉപയോഗിച്ചാൽ പ്രായക്കൂടുതൽ തോന്നിക്കും. 

പുരികങ്ങൾ

പ്രായം കൂടും തോറും പുരികങ്ങളുടെ കട്ടി കുറയാന്‍ തുടങ്ങും. അതിനാൽ തന്നെ മേക്കപ് ചെയ്യുമ്പോൾ പുരികങ്ങൾക്ക് പ്രത്യേക ശ്രദ്ധ നൽകണം. പുരികങ്ങൾ എടുത്തുകാണിക്കുന്ന തരത്തിൽ മേക്കപ് ചെയ്യുന്നത് വലിയ മാറ്റം ഉണ്ടാക്കും. 

മേക്കപ്

മേക്കപ് ചെയ്യുമ്പോൾ സന്തുലിതാവസ്ഥ നിലനിർത്തുന്നതാണ് ഉചിതം. കടും നിറത്തിലുള്ള ചുണ്ടുകളും എടുത്തു കാണിക്കുന്ന രീതിയിലുള്ള കവിളും കൂടുതൽ പ്രായം തോന്നിക്കാൻ കാരണമാകുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com