സ്ത്രീകളിലും പുരുഷന്മാരിലും മുടി കൊഴിച്ചിൽ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?

HIGHLIGHTS
  • പുരുഷന്മാരിൽ പൊതുവെ ആൻഡ്രോജനിക് അലോപേഷ്യയാണ് കണ്ടു വരുന്നത്
  • നെറ്റി കയറുക, ഉച്ചി വലുതാവുക എന്നീ രണ്ടു പാറ്റേണിലാണ് ഇത് കാണപ്പെടുന്നത്
SHARE

സ്ത്രീകളിലും പുരുഷന്മാരിലും മുടികൊഴിച്ചിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. എങ്കിലും മുടികൊഴിച്ചിലിന്റെ കാരണങ്ങളും ചികിത്സാ രീതികളും സ്ത്രീകളിലും പുരുഷന്മാരിലും വ്യത്യസ്തമാണ്. പുരുഷന്മാരിൽ പൊതുവെ ആൻഡ്രോജനിക് അലോപേഷ്യ അഥവാ മെയിൽ പാറ്റേൺ ഹെയർ ലോസ് എന്ന അവസ്ഥയാണ് കണ്ടു വരുന്നത്. ഹെയർ ഫോളിക്കിളിനു മുകളിൽ ആൻഡ്രോജൻസ് (പുരുഷ ഹോർമോൺ) കെട്ടു പിടിക്കുന്നതാണ് ഇവിടെ സംഭവിക്കുന്നത്. ഹെയർ ഫോളിക്കിളുകളിൽ റിസെപ്റ്ററുകൾ ഉണ്ടാകുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. ഒരു പ്രത്യേക ജീനുകൾ ഉണ്ടെങ്കിലേ ഇത്തരം റിസെപ്റ്ററുകൾ ഉണ്ടാവുകയുള്ളൂ. ഇവ പാരമ്പര്യമായി കൈമാറുന്നതാണ്. അതായത് മാതാപിതാക്കൾക്കോ അവരുടെ കുടുംബത്തിലെ ആര്‍ക്കെങ്കിലുമോ കഷണ്ടി ഉണ്ടെങ്കിൽ നമുക്കും വരാനുള്ള സാധ്യത ഉണ്ടാകുന്നു.

ആൻഡ്രോജൻസ് നമ്മുടെ ഹെയർ ഫോളിക്കിളുകളിൽ ബൈൻഡ് ചെയ്യുമ്പോൾ നമ്മുടെ മുടിയുടെ നീളവും കട്ടിയും കുറഞ്ഞു വരുന്നു. ഇതിനെ ചെറുതാകൽ (miniaturization) എന്ന് പറയുന്നു. ഒരുപാട് മുടിയിഴകൾ ഇങ്ങനെ ചെറുതാകുമ്പോഴാണ് മുടിയുടെ ഉള്ള് കുറയുന്നതായി അനുഭവപ്പെടുന്നത്. മുടി കൊഴിച്ചിലില്ല, എന്നാൽ മുടിയുടെ ഉള്ളു കുറയുകയും നെറ്റി കയറുകയും ചെയ്യുന്നുണ്ട് എന്ന് പലരും പറയാൻ കാരണം ഇതാണ്. ഇതോടൊപ്പം മുടികൊഴിച്ചിൽ കൂടി ഉണ്ടെങ്കിൽ പെട്ടെന്ന് തന്നെ ഇത് കഷണ്ടിയായി മാറുന്നു. ഇതാണ് മെയിൽ പാറ്റേൺ മുടി കൊഴിച്ചിൽ സംഭവിക്കുന്നത്. 

നെറ്റി കയറുക, ഉച്ചി വലുതാവുക എന്നീ രണ്ടു പാറ്റേണിലാണ് ഇത് കാണപ്പെടുന്നത്. ചിലരിൽ ഒരേ സമയം രണ്ടും സംഭവിക്കാറുണ്ട്. നോർവുഡ് സ്കെയിലിനെ അടിസ്ഥാനമാക്കിയാണ് മുടികൊഴിച്ചിലിന്റെ വ്യാപ്‌തി മനസ്സിലാക്കുന്നത്. ഇതിനനസുരിച്ചാണ് ചികിത്സ തീരുമാനിക്കുന്നത്.

സ്ത്രീകളിലും ആൻഡ്രോജെനിക് അലോപേഷ്യ സംഭവിക്കാറുണ്ട്. എന്നാൽ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ ഇത് വളരെ കുറവാണ്. മാത്രമല്ല പുരുഷന്മാരിൽ കാണുന്ന നെറ്റി കയറൽ, ഉച്ചി വലുതാകൽ എന്നീ പാറ്റേൺ സ്ത്രീകളിൽ കാണാറില്ല. നെറ്റിയിലുള്ള മുടി അതുപോലെ കാണപ്പെടും. പക്ഷേ മുടിയുടെ ഉള്ള് കുറഞ്ഞു വരികയും ശിരോചർമം കാണാനും തുടങ്ങും. ലുബിക്കസ് സ്കെയിലിനെ അടിസ്ഥാനമാക്കിയാണ് സ്ത്രീകളിലെ മുടികൊഴിച്ചിലിന്റെ വ്യാപ്തി അളക്കുന്നത്.  

പോഷക ഘടകങ്ങളുടെ കുറവുമൂലം ഉണ്ടാകുന്ന മുടികൊഴിച്ചിൽ ആണ് സ്ത്രീകളിൽ പൊതുവായി കാണപ്പെടുന്നത്. അയൺ, വിറ്റാമിൻ ബി 12, വിറ്റാമിൻ ഡി 3 എന്നിവയുടെ കുറവാണ് പ്രധാനമായി ഇതിനു കാരണമാകുന്നത്. പതിവിലും കവിഞ്ഞ മുടികൊഴിച്ചിൽ ഉണ്ടാവുകയാണെങ്കിൽ ഉടനെ ഒരു ഡെർമറ്റോളജിസ്റ്റിനെയോ, ട്രൈക്കോളജിസ്റ്റിനെയോ കണ്ട് നിങ്ങൾക്ക് പോഷക കുറവ് ഉണ്ടോ എന്നു പരിശോധിക്കാം. ഉണ്ടെങ്കിൽ മരുന്ന് കഴിച്ച് ഈ പ്രശ്നം പരിഹരിക്കാം.

ഇതു കൂടാതെ ഹോർമോൺ വ്യത്യാസങ്ങൾ മൂലം ഉണ്ടാകുന്ന മുടികൊഴിച്ചിലും സ്ത്രീകളിൽ കാണാറുണ്ട്. തൈറോയിഡ് ഹോർമോണിന്റെ അസന്തുലിതാവസ്ഥ കാരണം ഉണ്ടാകുന്ന മുടികൊഴിച്ചിൽ ആണ് ഇതിൽ കൂടുതലും. തൈറോയ്ഡ് ഹോർമോൺ കൂടിയാലും കുറഞ്ഞാലും മുടി കൊഴിച്ചിൽ ഉണ്ടാവാം. യൂടെറിൻ ആൻഡ് ഒവേറിയൻ ഹോർമോണുകളിലെ പ്രശ്നങ്ങളും മുടികൊഴിച്ചിലിന് കാരണമാകുന്നു.

പിസിഓഎസ് (polycystic ovarian syndrome) എന്ന അവസ്ഥ സ്ത്രീകളിൽ വളരെയധികം കണ്ടുവരുന്നുണ്ട്. മുടി കൊഴിച്ചിൽ അതിന്റെ ഒരു പ്രധാന ലക്ഷമാണ്. അതുകൊണ്ടു തന്നെ ഹോർമാണുകളിൽ അസന്തുലിതാവസ്ഥ ഉള്ളവർ, പ്രത്യേകിച്ച് ആർത്തവം ക്രമം തെറ്റി വരുന്നവരാണെങ്കിൽ മുടികൊഴിച്ചിൽ ചികിത്സയുടെ ഒപ്പം തന്നെ  ഒരു ഗൈനക്കോളജിസ്റ്റിനെയോ എൻഡോക്രൈനോളജിസ്റ്റിനെയോ കണ്ട് ആവശ്യമായ ചികിത്സ തേടണം. അല്ലാതെ മുടികൊഴിച്ചിലിന്റെ ചികിത്സ കൊണ്ടു മാത്രം ശരിയായ ഫലം ലഭിക്കണമെന്നില്ല.   

ഡിഎച്ച്ഐ ഡോക്ടറുമായി ഓൺലൈൻ കൺസൾട്ടേഷൻ ബുക്ക് ചെയ്യുന്നതിന് www.dhiindia.com സന്ദർശിക്കുക. അല്ലെങ്കിൽ ടോൾ ഫ്രീ നമ്പർ 1800 103 9300 ൽ വിളിക്കുകയോ info@dhiindia.com എന്ന ഐഡിയിലേക്ക് മെയിൽ അയയ്ക്കുകയോ ചെയ്യാം. ഓൺലൈൻ കണ്‍സൾട്ടേഷൻ ബുക്കിങ്ങിൽ 50% കിഴിവ് നേടൂ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA