ADVERTISEMENT

ചർമ സംരക്ഷണത്തിന് വേണ്ടി സമയം മാറ്റിവെയ്ക്കുന്നുമുണ്ട്. മികച്ച മേക്കപ് വസ്തുക്കളാണ് ഉപയോഗിക്കുന്നത്. എന്നിട്ടും മുഖത്ത് നിറയെ പ്രശ്നങ്ങളാണ്. മുഖക്കുരു, പാടുകൾ, വരൾച്ച, അലർജി അങ്ങനെ നീളുന്നു അവ. കണ്ടാൽ യഥാർഥ പ്രായത്തേക്കാൾ കൂടുതൽ തോന്നിക്കുന്ന അവസ്ഥ. എന്തുകൊണ്ടാണിത് ?  പലപ്പോഴും ചർമസംരക്ഷണത്തിൽ സംഭവിക്കുന്ന ചെറിയ തെറ്റുകളാണ് ഇതിന് കാരണാകുന്നത്.  ഇങ്ങനെ പ്രധാനമായും സംഭവിക്കുന്ന തെറ്റുകൾ ഇവയാണ്. 

മേക്കപ് വസ്തുക്കളിലെ മാറ്റം

തുടർച്ചയായി കോസ്മറ്റിക്സ് ഉത്പന്നങ്ങൾ മാറ്റുന്നത് ചർമത്തിന് ദോഷകരമാണ്. ഓരോ മാറ്റവും ചർമത്തിന് ഉൾകൊള്ളാൻ സമയമെടുക്കും. തുടർച്ചയായ മാറ്റം ഉണ്ടാകുമ്പോൾ ചർമത്തിന് അതിനനുസരിച്ച് മാറാനുള്ള സമയം  കിട്ടില്ല. മുഖ ചർമത്തിൽ ഈ മാറ്റങ്ങൾ പല തരത്തിൽ എടുത്തു കാണിക്കുകയും ചെയ്യും. അത് ലുക്കിന്  ബാധിക്കുന്നു. അതിനാൽ മേക്കപ് ഉത്പന്നങ്ങൾ തുടർച്ചയായി മാറ്റുന്ന പ്രവണത ഒഴിവാക്കാം. 

സ്ക്രബിങ് എന്നും വേണ്ട

മുഖം എന്നും സ്ക്രബ് ചെയ്യുന്നത് ചർമത്തിന് അത്ര നല്ലതല്ല. തുടർച്ചയായി ഉപയോഗം ചർമത്തിലെ സംരക്ഷണ പാളിയുടെ നാശത്തിന് കാരണമായേക്കാം. അതിനാൽ കൃത്യമായ ഇടവേളകളില്‍, ആവശ്യമുണ്ടെങ്കിൽ മാത്രം ഫേഷ്യൽ സ്ക്രബ് ഉപയോഗിക്കാം.

മേക്കപ് നീക്കാം

മുഖത്തെ മേക്കപ് പൂർണമായും നീക്കം ചെയ്തെന്ന് കിടക്കും മുമ്പ് ഉറപ്പാക്കാം. മേക്കപ്പ് റിമൂവർ ഉപയോഗിച്ച് മുഖം വൃത്തിയാക്കുന്നതാണ് ഉചിതം. മേക്കപ് ചെറിയ അളവിൽ പോലും ചർമത്തില്‍ അവശേഷിക്കുന്നത് ദേഷകരമാണ്. പല അലർജിക്കും ഇത് കാരണമാകുകയും മുഖത്ത് കുരുക്കളും പാടുകളും രൂപപ്പെടുകയും ചെയ്യും.

തലയിണ കവർ മാറ്റാം

തലയിണ കവറും മുഖസൗന്ദര്യവുമായി ബന്ധമോ ? അതെ. മണിക്കൂറുകളോം മുഖവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ് തലയിണ. അതിന്റെ കവറിലെ പൊടിപടലങ്ങൾ, മറ്റ് അഴുക്കുകൾ, എണ്ണയുെട അംശം എന്നിങ്ങനെ പലതും മുഖ ചർമത്തിന് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നവയാണ്. അതിനാൽ രണ്ടാഴ്ച കൂടുമ്പോൾ തലയിണ കവർ മാറ്റുകയോ കഴുകി ഉപയോഗിക്കുകയോ ചെയ്യാം.

ടോണർ ഉപയോഗം

മിക്കവരും ശരിയായ പ്രാധാന്യം നൽകാത്ത ഒരു വസ്തുവാണ് ടോണർ. ചര്‍മസംരക്ഷണ വസ്തുക്കൾ വാങ്ങുമ്പോൾ പലരും ടോണർ ഒഴിവാക്കും. അല്ലെങ്കിൽ കൃത്യമായി ഉപയോഗിക്കില്ല. മുഖത്തിന് ടോണർ അത്യന്താപേക്ഷികമാണ്. പിഎച്ച് സന്തുലനം നിലനിർത്താൻ ടോണറുകൾ സഹായിക്കുന്നു. ഇത് ചർമത്തിന് നൽകുന്ന കരുത്ത് വളരെ വലുതാണ്.

എണ്ണമയം മാറ്റാൻ പൗഡറോ ?

എണ്ണമയമുള്ള ചർമത്തിന് പരിഹാരമായി പലരും ഉപയോഗിക്കുന്നത് പൗഡർ ആണ്. എന്നാൽ ഇത് ശരിയായ പ്രവണതയല്ല. എണ്ണ മയമുള്ള ചർമത്തിൽ പൗഡർ ഉപയോഗിക്കുന്നത് മുഖക്കുരു ഉണ്ടാകാൻ കാരണമാകും. 

കുളി കഴിഞ്ഞ് മുഖം കഴുകാം 

കുളി കഴിഞ്ഞ് മുഖം കഴുകണം. കാരണം മുടിയിൽ ഉപയോഗിച്ച ഷാപൂ, കണ്ടിഷനർ, ഡൈ എന്നിങ്ങനെയുള്ള വസ്തുക്കളുടെ അംശം കുളിക്കുമ്പോൾ മുഖത്ത് പറ്റിപ്പിടിക്കാനുള്ള സാധ്യത കൂടുതലാണ്. ഇങ്ങനെ സംഭവിച്ചാൽ അത് മുഖചർമത്തെ ദോഷകരമായി ബാധിക്കും. കുളി കഴിഞ്ഞ് മുഖം വൃത്തിയായി കഴുകുന്നത് ഈ പ്രശ്നത്തിന് പരിഹാരമാണ്. 

English Summary : Avoid these mistakes to prevent Ageing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com