നിങ്ങളൊരു ദേവതയെന്ന് ജാക്വിലിന്‍ ; പ്രായത്തെ വെറും അക്കങ്ങളാക്കുന്ന ശിൽപ മാജിക്

HIGHLIGHTS
  • പഴഞ്ചൻ രീതികളെ മറികടക്കാനുള്ള മൂഡിൽ ആണെന്ന് ശിൽപ
shilpa-shetty-new-image-goes-viral-and-fans-asking-how-she-prevent-ageing
SHARE

ശിൽപ ഷെട്ടിയുടെ ഫിറ്റ്നസിനെക്കുറിച്ച് ആരാധകർക്ക് എത്ര ചർച്ച ചെയ്താലും മതിവരാറില്ല. ഓരോ വർഷം പിന്നിടുമ്പോഴും ആ ചർച്ചകൾ ശക്തമാവുകയും ചെയ്യുന്നു. ഫിറ്റ്നസ്സും സൗന്ദര്യവും നോക്കിയാൽ ശിൽപയ്ക്ക് 45 വയസ്സുണ്ടെന്ന കാര്യം ആരും സമ്മതിച്ചു തരില്ല. പുതിയ ചിത്രത്തിലൂടെ പ്രായം വെറും നമ്പർ മാത്രമാണെന്ന് വീണ്ടും തെളിയിക്കുകയാണ് താരസുന്ദരി. 

ഗോവയിൽ അവധിക്കാല ആഘോഷത്തിലാണ് ശിൽപയും കുടുംബവും. അവിടെ നിന്നുള്ള ഒരു ചിത്രമാണ് താരം പങ്കുവച്ചത്. പ്രിന്റഡ് ബോഡികോൺ ഡ്രസ് ധരിച്ച്, കൈകൾ തലയ്ക്ക് മുകളിൽ പിന്നിലേക്ക് കെട്ടി നിൽക്കുന്ന ചിത്രമാണിത്. ‘പഴഞ്ചൻ രീതികളെ മറികടക്കാനുള്ള മൂഡിൽ ആണ്’ എന്നു ചിത്രത്തിനൊപ്പം കുറിക്കുകയും ചെയ്തു. 

ചിത്രത്തിനു താഴെ കമന്റുകളുമായി സഹപ്രവര്‍ത്തകരും ആരാധകരുമെത്തി. ശിൽപയുടെ ഫിറ്റ്നസ് നിലനിർത്താനുള്ള ശ്രമങ്ങളെ അഭിനന്ദിച്ചും സൗന്ദര്യത്തെ പുകഴത്തിയുമായിരുന്നു കമന്റുകൾ. ‘നിങ്ങളൊരു ദേവത തന്നെ’ എന്നായിരുന്നു ബോളിവുഡ് താരം ജാക്വിലിൻ ഫെർണാണ്ടസിന്റെ കമന്റ്. പതിവു പോലെ സൗന്ദര്യത്തിന്റെ രഹസ്യം ആവശ്യപ്പെട്ടുള്ള കമന്റുകളും കാണാം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA