ശരിക്ക് ഉറങ്ങാം, മുടി കൊഴിച്ചിൽ അകറ്റി നിർത്താം

HIGHLIGHTS
  • നിത്യവും 6 മുതൽ 8 മണിക്കൂർ വരെ ഉറക്കം ആവശ്യമാണ്
lifestyle-leads-to-hair-loss
Image Credits : Adam Gregor / Shutterstock.com
SHARE

മുടികൊഴിച്ചിന് നിരവധി കാരണങ്ങളുണ്ട്. ജീവിതശൈലിയിലെ അനാരോഗ്യകരമായ പ്രവണതകൾ ഇക്കൂട്ടത്തിൽ പ്രധാനപ്പെട്ടതാണ്. പലരും ഇത് തിരിച്ചറിയുക പോലുമില്ല. അനാരോഗ്യകരമായ ജീവിതശൈലിക്ക് നിരവധി ഉദാഹരണങ്ങൾ പറയാമെങ്കിലും അതിൽ ഏറ്റവും പൊതുവായതും പ്രധാനപ്പെട്ടതും ശരിയായ ഉറക്കമില്ലാത്തതാണ്. ദിവസവും 6 മുതൽ 8 മണിക്കൂർ വരെ ഉറക്കം ആവശ്യമാണെങ്കിലും അത് ലഭിക്കാത്തവരും, കൃത്യമായ സമയത്ത് ഉറങ്ങാത്തവരും നിരവധിയാണ്. ഇതൊരു പരിധി വിടുമ്പോളാണ് മുടി കൊഴിച്ചിൽ ആരംഭിക്കുക.

ഉറക്കക്കുറവ് മുടി കൊഴിച്ചിലിനു കാരണമാകുന്നുണ്ടെന്ന് ഈ മേഖലയിൽ വിദഗ്ധരായ പലരും സാക്ഷ്യപ്പെടുത്തുന്നു. പോഷകങ്ങളുടെ ആഗിരണവും ഊർജം സംഭരണവും കോശങ്ങളുെട വളര്‍ച്ചയും നടക്കുന്ന സമയമാണ് ഉറക്കം. പണിയെടുത്ത് തളർന്ന ശരീരം വിശ്രമിക്കുന്ന വേള. ഇതിനു സാധിക്കാതെ വരുമ്പോൾ പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകും. കൂട്ടത്തിലൊന്നാണ് മുടിക്കൊഴിച്ചിൽ.

‌മുടി കൊഴിയുക, തിളക്കം നഷ്ടപ്പെടുക, വളർച്ച കുറയുക, കരുത്തില്ലാതെ വീണു കിടക്കുക എന്നിവയാണ് ഉറക്കക്കുറവിലൂടെ സംഭവിക്കുന്നത്. ആഹാരം ഉൾപ്പടെയുള്ള ജീവിതശൈലിയിലും ശ്രദ്ധ വേണം. 

English Summary : how sleep is affecting your hair

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA