ADVERTISEMENT

കാറ്റും മഞ്ഞു കൂടി ചര്‍മത്തിന് വരണ്ട ദിനങ്ങളാണ് നൽകുന്നത്. അഭംഗിക്ക് മാത്രമല്ല കടുത്ത അസ്വസ്ഥതയ്ക്കും ഇത് കാരണമാകും.  വീട്ടിൽ തന്നെയുള്ള വസ്തുക്കൾ‍ ഉപയോഗിച്ച് ഇതിന് പരിഹാരം കാണാനാകും. ചില മാർഗങ്ങൾ ഇതാ.

കുളിക്കുന്നതിന് 15 മിനിറ്റ് മുമ്പ് ഏതാനും തുള്ളി നാരങ്ങാനീരിൽ മൂന്നോ നാലോ തുള്ളി വെളിച്ചെണ്ണ ചേർത്ത് യോജിപ്പിച്ച് മുഖത്തും കൈയിലും പുരട്ടുക. കുളിക്കുമ്പോൾ സോപ്പ് ഉപയോഗിക്കരുത്. കുളി കഴിഞ്ഞ് തോർത്തോ പഞ്ഞിയോ ഉപയോഗിച്ച് മുഖം നന്നായി അമർത്തി തുടയ്‌ക്കുക. മുഖത്തെ ചെളി മുഴുവൻ മാറി മുഖം ശോഭയുള്ളതായിത്തീരും. പിന്നീട് ആവശ്യമെങ്കിൽ സോപ്പുപയോഗിച്ച് കഴുകാം. ഇങ്ങനെ ചെയ്യുന്നതിലൂടെ വരൾച്ചയെ പ്രതിരോധിക്കാം.

വരണ്ട ചർമ്മക്കാർ മുഖത്തും ചുണ്ടിലും കഴുത്തിലും ഗ്ലിസറിനോ വെണ്ണയോ ഒന്നിലധികം തവണ പുരട്ടുക. ചുണ്ടിൽ നാരങ്ങാനീരും വെണ്ണയും ചേർത്ത മിശ്രിതവും ഉപയോഗിക്കാം.  

കുളിക്കുമ്പോൾ സോപ്പിനു പകരം കടലമാവ് ഉപയോഗിക്കുന്നതും വരൾച്ച തടയാൻ സഹായിക്കും. 

English Summary : Tips to prevent dry skin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com