ADVERTISEMENT

മഞ്ഞുകാലത്ത് മുടികൊഴിച്ചിലും ശിരോചര്‍മ പ്രശ്നങ്ങളും കൂടുന്നവർ നിരവധിയാണ്. മുടിയുടെയും ശിരോചർമത്തിന്റെയും വരൾച്ചയാണ് ഇതിനു കാരണം. അഗ്രം പിളരുക, മുടി പൊട്ടുക, താരൻ എന്നിങ്ങനെ ആ പ്രശ്നങ്ങളുടെ നിരനീളും. പരിചരണത്തിന് കൂടുതൽ പ്രാധാന്യം നൽകിയാൽ മാത്രമമേ ഈ പ്രതിസന്ധി പരിഹരിക്കാനാകൂ. ഇതിനായി ചെയ്യേണ്ട കാര്യങ്ങൾ ഇതാ.

മോയിസ്ച്വറൈസിങ്

മോയിസ്ച്വറൈസിങ് ഗുണങ്ങളുള്ള ഷാംപൂ, കണ്ടിഷണർ എന്നിവ ഉപയോഗിക്കുക എന്നതാണ് ചെയ്യാനാകുന്ന ഏറ്റവും എളുപ്പമുള്ള കാര്യം. തലയിൽ ഉപയോഗിക്കുന്ന എല്ലാ വസ്തുക്കളുടെ കാര്യത്തിലും ഇത് ബാധകമാണ്. മഞ്ഞുകാലത്തിന് അനുയോജ്യമായ സ്പെഷൽ ഉത്പന്നങ്ങൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കാം.

∙ കുളി കുറയ്ക്കാം

മഞ്ഞുകാലത്ത് ശിരോചർമം വിയർക്കാനുള്ള സാധ്യത കുറവാണ്. അതുകൊണ്ട് തന്നെ തലകുളി വല്ലപ്പോഴും മാത്രം മതി. കാരണം കുളിക്കുമ്പോൾ ശിരോചർമത്തിലെ നാച്വറൽ ഓയിൽ നഷ്ടമാകുന്നു. ഇത് വരൾച്ച കൂടാനും താരൻ ഉണ്ടാകാനുമുള്ള സാഹചര്യം ഒരുക്കുന്നു.

ഹെയർ മാസ്ക്

എല്ലാ ആഴ്ചയും ഡീപ് കണ്ടീഷനിങ് ഹെയർ മാസ്ക് ചെയ്യാം. അർഗൻ ഓയിൽ പോലുള്ളവ ഉൾപ്പെടുന്ന മാസ്ക്കുകൾ തിരഞ്ഞെടുക്കുന്നതാണ് മുടിക്ക് കൂടുതൽ നല്ലത്.

∙ എണ്ണ തേയ്ക്കാം 

മഞ്ഞുകാലത്ത് തലയിൽ എണ്ണ തേച്ച് മസാജ് ചെയ്യുന്നതിന്റെ എണ്ണം കൂട്ടാം. മുടിക്കും ശിരോചർമത്തിനും മോയിസ്ച്വറൈസേഷൻ നൽകാൻ ഇത് സഹായകരമാണ്. ശിരോചർമത്തിന്റെ ഉത്തേജനത്തിനും രക്തയോട്ടം വർധിക്കാനും ഇത് സഹായിക്കുന്നു. ഇതും വരൾച്ചയെ പ്രതിരോധിക്കും. 

∙ ഉപകരണങ്ങൾ സൂക്ഷിച്ച്

മുടി ചൂടാക്കുന്ന ഉപകരണങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കാം. ഇവയുടെ ഉപയോഗം കൂടിയാൽ മുടി കൂടുതൽ വരളാനും പെട്ടെന്ന് പൊട്ടിപ്പോകാനും സാധ്യതയുണ്ട്. അത്യാവശ്യ സാഹചര്യങ്ങളിൽ മിതമായ ചൂടിൽ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതാണ് നല്ലത്.

English Summary : how to repair your hair during wintertime

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com