മുടി തഴച്ചു വളരും, കൊഴിച്ചിലിന് വിട; ചർമത്തിന് മൃദുത്വവും തിളക്കവും ; താരസുന്ദരിമാരുടെ സൗന്ദര്യ സംരക്ഷണം ഇങ്ങനെ

HIGHLIGHTS
  • ബനാന ഫെയ്സ്പാക്കിനോടാണ് രാകുൽ പ്രീത് സിങ്ങിന് പ്രിയം
  • കറുവപ്പട്ട് ഫെയ്സ്പാക് ആണ് മലൈക അറോറ നിർദേശിക്കുന്നത്
bollywood-actress-natural-beauty-tips-for-hair-growth-and-soft-skin
SHARE

സൗന്ദര്യ സംരക്ഷണത്തിന് പ്രകൃതിദത്ത മാർഗങ്ങൾ ഉപയോഗിക്കുന്ന നിരവധി ബോളിവുഡ് സുന്ദരിമാരുണ്ട്. മുടികൊഴിച്ചിൽ, താരൻ, മുഖക്കുരു, വരൾച്ച, പാടുകള്‍ എന്നിങ്ങനെ നീളുന്ന സൗന്ദര്യപ്രശ്നങ്ങൾക്ക് വീട്ടിലിരുന്നുതന്നെ പരിഹാരം കണ്ടെത്താനാവുമെന്ന് ഇവരിൽ പലരും ഉറപ്പു പറയുന്നു. താരസുന്ദരിമാരുടെ പ്രിയം നേടിയെടുത്ത ചില പ്രകൃതിദത്ത സൗന്ദര്യ സംരക്ഷണ മാർഗങ്ങൾ ഇതാ...

മലൈക അറോറ

മുഖത്തിന്റെ തിളക്കം വീണ്ടെടുക്കാൻ കറുവപ്പട്ട് ഫെയ്സ്പാക് ആണ് മലൈക അറോറ നിർദേശിക്കുന്നത്. കറുവപ്പട്ട പൊടി, ഒരു സ്പൂൺ തേൻ, നാരങ്ങനീര് എന്നിവയാണ് ഇതിനായി ആവശ്യമുള്ളത്. ഇത് മൂന്നും നന്നായി മിക്സ് ചെയ്ത് മുഖത്തു പുരട്ടി 10 മിനിറ്റിനുശേഷം കഴുകി കളയാം. കണ്‍തടങ്ങളും വായ്ഭാഗവും ഒഴിവാക്കി വേണം ഇത് ചെയ്യാൻ. ആഴ്ചയിൽ രണ്ടു തവണ വീതം ചെയ്താൽ ചർമത്തിൽ മാറ്റം അനുഭവപ്പെടും.

രാകുൽ പ്രീത് സിങ്

ബനാന ഫെയ്സ്പാക്കിനോടാണ് താരസുന്ദരി രാകുൽ പ്രീത് സിങ്ങിന് ഏറെ പ്രിയം. പഴം ഉടച്ചെടുത്ത് അതിലേക്ക് പകുതി നാരങ്ങയുടെ നീരും അര ടീസ്പൂൺ തേനും ഒഴിക്കണം. ഇതെല്ലാം ചേർത്ത് നന്നായി മിക്സ് ചെയ്തെടുത്താൽ ബനാന ഫെയ്സ്പാക് തയാർ. ഇത് മുഖത്ത് പുരട്ടി ഉണങ്ങുമ്പോൾ തുടച്ചുമാറ്റാം. പഴം ചർമത്തെ ഹൈഡ്രേറ്റ് ചെയ്യുന്നു. ചർമത്തിലെ കറുത്ത പുള്ളികൾ നീക്കാന്‍ നാരങ്ങാനീരും മൃദുവാക്കാൻ തേനും സഹായിക്കും.

പ്രിയങ്ക ചോപ്ര

ശിരോചർമത്തിന്റെ വരൾച്ച മാറ്റാനും താരൻ അകറ്റാനുമായി മുട്ട, കട്ടതൈര്, തേൻ എന്നിവ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഹെയർപാക് ആണ് പ്രിയങ്ക ചോപ്ര ഉപയോഗിക്കുന്നത്. ഇത് തലയിൽ പുരട്ടി 30 മിനിറ്റിനുശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയും. 

യാമി ഗൗതം

അര സ്പൂൺ മഞ്ഞൾ, അര സ്പൂൺ പഞ്ചസാര, അര സ്പൂൺ തേൻ എന്നിവ ചേർത്ത മിശ്രിതം മുഖത്ത് നന്നായി സ്ക്രബ് ചെയ്തു കൊടുക്കുക. മൃതകോശങ്ങളെ നീക്കം ചെയ്യാനും മുഖത്തിന്റെ തിളക്കം വീണ്ടടുക്കാനും ഇതാണ് യാമി ഉപയോഗിക്കുന്നത്.

തമന്ന ഭാട്ടിയ

സവാള നീരും വെളിച്ചെണ്ണയും ഒന്നിച്ചു ചേർത്താണ് തമന്ന തലയിൽ പുരട്ടുന്നത്. ഇത് മുടിയുടെ വളർച്ചാ വേഗം കൂട്ടുമെന്നാണ് താരം പറയുന്നത്. മുടി കൊഴിച്ചിൽ തടയാനും ഇതിലൂടെ സാധിക്കുമെന്ന് താരസുന്ദരി അവകാശപ്പെടുന്നു. 

ശ്രദ്ധ കപൂർ

മുടിയുടെ തിളക്കവും മൃദുത്വവും നിലനിർത്താൻ തൈര്, കറ്റാർ‌വാഴ നീര്, ചെമ്പരത്തിയില എന്നിവ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഹെയർപാക് ആണ് ശ്രദ്ധ ഉപയോഗിക്കുന്നത്. എല്ലാ മാസവും ഒരിക്കലെങ്കിലും ശ്രദ്ധ ഈ ഹെയർപാക് ചെയ്യും. 

ഭാഗ്യശ്രീ

ചർമം സുന്ദരമായിരിക്കാനുള്ള ആദ്യത്തെ നിയമം മോയിസ്ച്വറൈസ് ചെയ്യലാണ് എന്ന പക്ഷക്കാരിയാണ് ബോളിവുഡ് താരം ഭാഗ്യശ്രീ. രാസവസ്തുക്കൾ ഒഴിവാക്കി ചർമം മോയിസ്ച്വറൈസ് ചെയ്യാൻ ഗ്ലിസറിനാണ് ഭാഗ്യശ്രീ നിര്‍ദേശിക്കുന്നത്. മുഖക്കുരു, പാടുകൾ, വരൾച്ച എന്നിവ ഇങ്ങനെ അകറ്റി നിർത്താം.

English Summary : Bollywood Beauty secrets you should know and follow

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA