ചർമ പ്രശ്നങ്ങൾ നിങ്ങളെ വലയ്ക്കുന്നോ ? ; ഓക്സിജൻ നൽകാം, മുഖം തിളങ്ങും

HIGHLIGHTS
  • മുഖക്കുരു, ടാനിങ്, വരൾച്ച എന്നീ പ്രശ്നങ്ങള്‍ പരിഹരിക്കാം
oxygen-facial-for-healthy-and-smooth-skin
Image Credits : Peakstock / Shutterstock.com
SHARE

ചൂടും പൊടിയും മഞ്ഞും മഴയുമൊക്കെ ചർമത്തിന് വലച്ചിൽ സൃഷ്ടിക്കും. ചിലപ്പോഴൊക്കെ കഠിനമായ അസ്വസ്ഥതയായിരിക്കും  ഫലം. ചര്‍മത്തിൽ എന്തെങ്കിലുമൊക്കെ ചെയ്ത് ആശ്വാസം കണ്ടെത്തണമെന്ന് ആ സമയത്ത് തോന്നും. എങ്കില്‍ മടിക്കേണ്ട, ചർമത്തിന് കുറച്ച് ശുദ്ധ വായു നൽകാം. അതിലൂടെ ചർമത്തിന് ആശ്വാസവും ഫ്രഷ്നസ്സും ഓജസുമൊക്കെ ലഭിക്കും. ഓസ്കിജൻ പവർ ജെറ്റ് ഫേഷ്യൽ ആണ് ഇതിനുള്ള മാർഗം.  

ഓക്സിജൻ പവർ ഗ്ലോ ഫേഷ്യൽ ഉപകരണത്തിന്റെ സഹായത്തോടെ ഓക്സിജൻ മോളിക്യൂൾസ് ചർമത്തിന്റെ ഔട്ടർ ലെയറിലേക്ക് സ്പ്രേ ചെയ്യുന്ന രീതിയാണിത്. ചർമ പ്രശ്നത്തിനുള്ള സീറം ഉള്‍‌പ്പെടുത്തിയാണ് ഇത് സ്പ്രേ ചെയ്യുക. 

ചർമം വൃത്തിയാക്കാനും കൊളീജിന്റെ ഉത്പാദനം വേഗത്തിലാക്കാനും ഇതിലൂടെ സാധിക്കുന്നു. കോശങ്ങളുടെ പുനരുജ്ജീവനത്തിലും ഇത് വളരെയധികം സഹായിക്കുന്നു. ഇതിന്റെയെല്ലാം ഫലമായി ചർമത്തിന് തിളക്കവും മൃദുത്വവും ലഭിക്കുന്നു. ഒപ്പം മുഖക്കുരു, ടാനിങ്, വരൾച്ച എന്നീ പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് വിദഗ്ധർ പറയുന്നു.

English Summary : Oxygen Facial for nourish your skin and promote collagen growth

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA