ADVERTISEMENT

കെമിക്കലുകൾ അടങ്ങിയ മോയിസ്ച്യുറൈസറുകൾ ഇനി വേണ്ട. അൽപ സമയം മാറ്റിവച്ചാൽ വീട്ടിൽതന്നെ മോയിസ്ച്യുറൈസർ ഉണ്ടാക്കാം. 

∙ അലൊവേര മോയിസ്ച്യുറൈസർ 

2 ടേബിൾസ്പൂൺ വെളിച്ചെണ്ണ, 4 ടേബിൾസ്പൂൺ അലൊവേര ജെൽ, ഒരു ടീസ്പൂൺ വൈറ്റമിൻ ഇ ഓയിൽ, 2 ടേബിൾസ്പൂൺ ആൽമണ്ട് ഓയിൽ എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കുക. വായു കടക്കാത്ത ഒരു കണ്ടെയ്നറിലേക്ക് മാറ്റിയശേഷം ദിവസം 2 നേരം പുരട്ടാം. സ്ഥിരമായി ഉപയോഗിച്ചാൽ ചർമം മൃദുവാകുകയും ചുളിവുകൾ മാറുകയും ചെയ്യും. 

∙ ആൽമണ്ട് ഓയിൽ മോയിസ്ച്യുറൈസർ 

ഒരു ടേബിൾസ്പൂൺ ആൽമണ്ട് ഓയിൽ, 2 ടേബിൾ സ്പൂൺ കൊക്കോ ബട്ടർ എന്നിവ ചേർത്ത് ചൂടാക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ തേൻ, 2 ടീസ്പൂൺ റോസ് വാട്ടർ എന്നിവ ചേർത്ത് തണുപ്പിച്ച് ഉപയോഗിക്കാം. വൈറ്റമിൻ ഇ, പൊട്ടാസ്യം, സിങ്ക് തുടങ്ങിയവ ധാരാളമടങ്ങിയ ആൽമണ്ട് ഓയിൽ ചർമത്തിന്റെ ആരോഗ്യം നിലനിർത്തുകയും കൊക്കോ ബട്ടർ വരൾച്ച പരിഹരിക്കുകയും ചെയ്യും. വരണ്ട ചർമമുള്ളവർക്ക് യോജിച്ച മോയിസ്ച്യുറൈസർ ആണിത്. 

∙ ആപ്പിൾ മോയിസ്ച്യുറൈസർ 

2 ആപ്പിളും ഒരു ടീസ്പൂൺ ഒലിവ് ഓയിലും ചേർത്ത് തരിയില്ലാതെ പേസ്റ്റ് രൂപത്തിൽ നന്നായി മിക്സിയിൽ അരച്ചെടുക്കുക. ഇത് ചെറുതായി ചൂടാക്കുക. ഇതിലേക്ക് 4 ടേബിൾസ്പൂൺ റോസ് വാട്ടർ ചേർത്ത് ഉപയോഗിക്കാം. ആന്റി ഓക്സിഡന്റുകളും വൈറ്റമിൻ സിയും അടങ്ങിയ ആപ്പിൾ ചർമത്തിന്റെ തിളക്കം കൂട്ടി യുവത്വം നിലനിർത്തും. 

∙ ഗ്രീൻ ടി മോയിസ്ച്യുറൈസർ 

2 ടീസ്പൂൺ ഗ്രീൻ ടി, 2 ടീസ്പൂൺ ഗ്ലിസറിൻ, ഒരു ടീസ്പൂൺ തേൻ, ഒരു ടീസ്പൂൺ നാരങ്ങാനീര് എന്നിവ നന്നായി മിക്സ് ചെയ്തെടുക്കുക. ഒരു കണ്ടെയ്നറിലേക്ക് മാറ്റി ഫ്രിജിൽ സൂക്ഷിക്കാം. എണ്ണമയമുള്ള ചർമക്കാർക്ക് മികച്ച ഫലം നൽകും. 

∙ റോസ് മോയിസ്ച്യുറൈസർ 

ഒരു കപ്പ് നിറയെ റോസാപ്പൂ ഇതളുകളെടുത്ത് ആവശ്യത്തിന് വെള്ളം ചേർത്ത് തിളപ്പിക്കുക. നന്നായി തിളച്ചശേഷം വെള്ളം ഊറ്റിയെടുക്കുക. ഇതിലേക്ക് 2 ടേബിൾസ്പൂൺ അലൊവേര ജെൽ ചേർത്ത് ഉപയോഗിക്കാം. 

English Summary : Simple homemade moisturisers for dry skin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com