മുഖക്കുരു മാറ്റുന്നത് ഇങ്ങനെ ; വിചിത്രമായ ബ്യൂട്ടി ടിപ് വെളിപ്പെടുത്തി ശ്രദ്ധ കപൂർ

shraddha-kapoor-revealed-strangest-beauty-treatment
SHARE

മുഖക്കുരു മാറാനായി ടൂത്ത്പേസ്റ്റ് ഉപയോഗിച്ചതാണ് ജീവിതത്തിൽ പരീക്ഷിച്ച ഏറ്റവും വിചിത്രമായ സൗന്ദര്യ സംരക്ഷണ മാർഗമെന്ന് ബോളിവുഡ് നടി ശ്രദ്ധ കപൂർ. ഒരു വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിലാണ് താരസുന്ദരിയുടെ വെളിപ്പെടുത്തൽ.

മുഖത്ത് കുരു വന്നാൽ ഉടനെ അവിടെ ടൂത്ത്പേസ്റ്റ് തേയ്ക്കും. അത് മുഖക്കുരു ഉണക്കാൻ സഹായിക്കുമെന്ന് താരം അവകാശപ്പെടുന്നു. 

ചില ടൂത്ത്പേസറ്റിൽ സിലിക്ക ഉണ്ടാകും. ഇത് മുഖക്കുരുവിലെ മോയിസ്ച്വൈർ നീക്കം ചെയ്യാനും അങ്ങനെ ഉണങ്ങാൻ സഹായിക്കുമെന്നുമാണ് കരുതുന്നത്.

ലോക്ഡൗൺ കാലത്ത് ശ്രദ്ധ സമൂഹമാധ്യമത്തിലൂടെ സൗന്ദര്യ സംരക്ഷണ മാർഗങ്ങൾ പങ്കുവെച്ചു ചെയ്ത വിഡിയോകള്‍ തരംഗമായിരുന്നു. തലമുടിയുടെ സംരക്ഷണത്തിന് തൈര് കറ്റാർവാഴ നീര്, ചെമ്പരിത്തിയില എന്നിവ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഹെയർപാക്കും പ്രകൃതിദത്ത മാർഗത്തിലൂടെ ചർമ സംരക്ഷണം സാധ്യമാക്കേണ്ടത് എങ്ങനെയെന്നും ശ്രദ്ധ വ്യക്തമാക്കിയിരുന്നു.

English Summary : Shraddha Kapoor's beauty hack to fight acne

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA