പ്രായത്തെ പിടിച്ചു കെട്ടാം, മുഖം തിളങ്ങും ; ‘മാജിക് ജെല്‍’ പരിചയപ്പെടുത്തി ലക്ഷ്മി നായർ

HIGHLIGHTS
  • ചണവിത്ത് ഉപയോഗിച്ചാണ് ഈ ജെൽ ഉണ്ടാക്കുന്നത്
lekshmi-nair-demonstrate-the-making-of-flax-seed-gel-for-anti-aging
SHARE

ചർമപ്രശ്നങ്ങൾ പരിഹരിക്കാൻ എളുപ്പത്തിൽ വീട്ടിലുണ്ടാക്കാവുന്ന ജെൽ പരിചയപ്പെടുത്തി പാചകവിദഗ്ദ്ധയും ടെലിവിഷൻ അവതാരകയുമായ ലക്ഷ്മി നായർ. ചണവിത്ത് (ഫ്ളാക്സ് സീഡ്) ഉപയോഗിച്ചാണ് ഈ ജെൽ ഉണ്ടാക്കുന്നത്.

രണ്ട് ടേബിൾ സ്പൂൺ ചണവിത്ത്, ഒരു കപ്പ് വെള്ളം എന്നിവയാണ് ഇതിന് ആവശ്യമുള്ളത്. വെള്ളം ചൂടാക്കുക. ഇത് തിളയ്ക്കാൻ തുടങ്ങുമ്പോൾ രണ്ട് ടേബിൾ സ്പൂൺ ചണവിത്ത് ഇട്ടു കൊടുക്കണം. 10 മിനിറ്റോളം ഇത് തിളപ്പിക്കാം. ഇടയ്ക്കിടെ നന്നായി ഇളക്കി കൊടുക്കണം. വെള്ള നിറത്തിലുള്ള പത വരാൻ തുടങ്ങുമ്പോൾ തീ അണയ്ക്കാം. ഇതിൽ നിന്ന് വിത്ത് അരിച്ചു മാറ്റിയശേഷം കിട്ടുന്ന ദ്രാവകം തണുക്കുമ്പോൾ ഒരു ജെല്‍ പോലെയാകും. ഇതൊരു കുപ്പിയിലേക്ക് മാറ്റി ഫ്രിഡ്ജിൽ സൂക്ഷിക്കാം.

ചർമത്തിന്റെ മോയിസ്ച്യുറും മൃദുത്വവും തിളക്കുവും ലഭിക്കാൻ ഇതിന്റെ ഉപയോഗം സഹായിക്കുന്നു. കരുവാളിപ്പ്, കണ്ണിനു ചുറ്റുമുള്ള കറുത്ത പാടുകൾ തുടങ്ങി പല ചർമപ്രശ്നങ്ങളും പരിഹരിക്കാന്‍ ഇത് ഫലപ്രദമാണെന്ന് ലക്ഷ്മി നായർ പറയുന്നു. തേൻ, അലൊവേര ജെൽ എന്നിവയോടൊപ്പം ചേർത്തും ഇത് ഉപയോഗിക്കാം. എല്ലാ ദിവസവും പുരട്ടിയാൽ മികച്ച ഫലം കിട്ടും.

English Summary : Lekshmi Nair demonstrate the making of a effective flax seed gel for Anti Aging and Beautiful Skin

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA