കാഴ്ചയിൽ ചെറുപ്പമായിരിക്കാം; സിംപിൾ ടിപ്സ്

simple-tips-to-look-younger
Image Credits : transurfer / Shutterstock.com
SHARE

നമ്മൾ വരുത്തുന്ന ചില തെറ്റുകൾ പ്രായം കൂടുതൽ തോന്നിക്കാൻ കാരണമാകുന്നുണ്ട്. അല്ലെങ്കിൽ അൽപമൊന്നു ശ്രദ്ധിച്ചാൽ പ്രായക്കൂടുതൽ തോന്നിക്കുന്നത് ഒഴിവാക്കാൻ സാധിക്കും. അതിനായി ചെയ്യാവുന്ന ചില കാര്യങ്ങൾ ഇതാ.

∙ കൈകൾ ശ്രദ്ധിക്കാം

കൈകളുടെ പരിചരണം പലരും വിട്ടുപോകുന്ന ഒന്നാണ്. മുഖം കഴിഞ്ഞാൽ ആളുകൾ കൂടുതൽ ശ്രദ്ധിക്കാൻ സാധ്യതയുള്ള ഭാഗമാണ് കൈകൾ. മാനിക്യൂർ ചെയ്ത് കൈകൾ സുന്ദരമായി സൂക്ഷിക്കണം. മൃദുവും സുന്ദരവുമായ കൈകൾ കാഴ്ചയിൽ യുവത്വം തോന്നിക്കാൻ സഹായിക്കും.

∙പുരികങ്ങൾ വിട്ടുപോകല്ലേ

മുഖത്ത് ഏറ്റവും കുറവ് പ്രാധാന്യം ലഭിക്കുന്ന ഭാഗമായിരിക്കും പുരികം. ആകൃതിയും ആകർഷകവുമായി പുരികങ്ങൾ‌ മുഖത്തിന്റെ ചെറുപ്പം നിലനിർത്താൻ സഹായിക്കുന്നു. അതിനാൽ ഒരു പ്രഫഷനലിന്റെ സഹായത്തോടെ പുരികം അനുയോജ്യമായ രീതിയിൽ ഒരുക്കാം. 

∙ സൗന്ദര്യവർധക വസ്തുക്കൾ

സുഹൃത്തുക്കളും ബന്ധുക്കളും വാങ്ങി, അതുകൊണ്ട് ഞാനും വാങ്ങുന്നു. സൗന്ദര്യ സംരക്ഷണ ഉത്പന്നങ്ങൾ വാങ്ങുന്നതിലെ ശരിയായ നിലപാട് അല്ല ഇത്. നമ്മുടെ ചർമത്തിന് അനുയോജ്യമായ, ആവശ്യമുള്ള മികച്ച ഉത്പന്നങ്ങളാണ് തിരഞ്ഞെടുക്കേണ്ടത്. ഇത്തരം ഉത്പന്നങ്ങളുടെ ഉപയോഗം പ്രായത്തെ പിടിച്ചു കെട്ടുമെന്നു തീർച്ച. 

∙ റോസ് വാട്ടർ

ദിവസവും മുഖത്ത് കുറച്ച് റോസ് വാട്ടർ പുരട്ടുക. ചർമത്തിന് നിരവധി ഗുണങ്ങൾ ഇത് നൽകും. ആരോഗ്യമുള്ള ചർമം ചെറുപ്പം നിലനിർത്താൻ സഹായിക്കുന്നു. 

∙ കണ്ണുകൾ കഥ പറയും

കുഴിഞ്ഞ, തളർന്ന കണ്ണുകളാണ് പലരിലും പ്രായക്കൂടുതൽ തോന്നിക്കുന്നതിന്റെ പ്രധാന കാരണം. അമിതമായ ജോലിഭാരം,  മൊബൈൽ ഉപയോഗം, സമ്മർദ്ദം എന്നിവയൊക്കെ ഇതിനു കാരണമാകാം. കണ്ണുകൾക്ക് പരിചരണം നൽകുക. നനച്ച ടീ ബാഗുകളോ, വെള്ളരിക്കയോ കണ്ണിൽവെയ്ക്കാം. ഇത് ആശ്വാസം നൽകുകയും കണ്ണുകൾ ഈർജമേകുകയും ചെയ്യും. കണ്ണിനു ചുറ്റുമുള്ള കറുപ്പ് ഒഴിവാക്കാനും ശ്രദ്ധിക്കണം.

∙ ചുണ്ടിലെ വരൾച്ച

വരണ്ടു പൊട്ടിയ ചുണ്ടുകൾ വേണ്ട. അവ മുഖത്തിന്റെ സൗന്ദര്യം നഷ്ടപ്പെടുത്തും. ചുണ്ടുകൾക്ക് പരിചരണം നൽകി അവയെ പ്രസന്നമാക്കി നിർത്തുക. വരണ്ടു പൊട്ടാതിരിക്കാൻ ലിപ് ബാം ഉപയോഗിക്കാം. ചുണ്ടുകളുടെ ആർദ്രത ഉറപ്പാക്കം. 

English Summary : Tips to make your look younger

MORE IN WEDDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA