ADVERTISEMENT

പെർഫ്യൂമിന്റെ ഗന്ധം അധികനേരം നിലനിൽക്കുന്നില്ല എന്ന പരാതി പലരും പറയാറുണ്ട്. പെർഫ്യൂം ഉപയോഗിക്കുന്നതിലെ തെറ്റുകളും സൂക്ഷിക്കുന്നതിലെ പോരായ്മയും ഇതിനു കാരണമാകാം. അത് ഒഴിവാക്കിയാൽ പെർഫ്യൂമകളുടെ ഗന്ധം കൂടുതൽ നേരം നിലനിർത്താനാവും. സാധാരണ സംഭവിക്കുന്ന ചില തെറ്റുകൾ ഇവയാണ്.

അമിത ഉപയോഗമല്ല സുഗന്ധം 

സുഗന്ധം ലഭിക്കാൻ ധാരാളം പെർഫ്യൂം ഉപയോഗിക്കേണ്ടതില്ല. അമിത ഉപയോഗം രൂക്ഷഗന്ധം ഉണ്ടാക്കുകയും മറ്റുള്ളവർക്ക് അസ്വസ്ഥത തോന്നാൻ കാരണമാവുകയും ചെയ്യും. കക്ഷം, പിൻ കഴുത്ത്, കൈ മുട്ടുകൾ എന്നിവിടങ്ങളിലാണ് പെർഫ്യൂം പ്രയോഗിക്കേണ്ടത്. മിതമായ അളവിലായിരിക്കണം ഉപയോഗം. 

കുളി കഴിഞ്ഞാൽ പെർഫ്യൂം 

എവിടെയെങ്കിലും പോകും മുൻപ് അല്ല, കുളി കഴിഞ്ഞയുടനെ പെർഫ്യൂം ഉപയോഗിക്കുന്നതാണ് ഉചിതം. എന്നാൽ ശരീരം നന്നായി തുടച്ച് വെള്ളമെല്ലാം പോയി എന്ന് ഉറപ്പു വരുത്തണ്ടതുണ്ട്. ഇതു സുഗന്ധം കൂടുതൽ നേരം നിലനിൽക്കാൻ സഹായിക്കും. 

വസ്ത്രത്തിലല്ല, ശരീരത്തിൽ 

ശരീരത്തിൽ ഉപയോഗിക്കേണ്ട പെർഫ്യൂമകൾ ആണെങ്കിൽ കൂടി വസ്ത്രത്തിൽ ഉപയോഗിക്കുന്ന  നിരവധിപ്പേരുണ്ട്. ഇങ്ങനെ ചെയ്താൽ സുഗന്ധം കൂടുതൽ നേരം നിലനിൽക്കും എന്ന ചിന്തയാണ് കാരണം. എന്നാൽ ഇത് തെറ്റാണ്. ശരീരത്തിലെ നാച്വറൽ ഓയിലുകളുമായി പ്രവർത്തിക്കുമ്പോഴാണ് പെർഫ്യൂമുകളിൽ നിന്ന് കൂടുതൽ സുഗന്ധം ഉണ്ടാവുക.

വ്യാജന്മാരെ ഒഴിവാക്കാം

പല ബ്രാന്റ‍ഡ് പെർഫ്യൂമുകളുടെയും വ്യാജൻമാർ വിപണിയിൽ ലഭ്യമാണ്. ഓൺലൈനുകളിലും വഴിയോര കച്ചവടകേന്ദ്രങ്ങളിലും ഇവ വ്യാപകമായി വിൽപ്പനയ്ക്ക് എത്തുന്നുമുണ്ട്. ബ്രാൻഡ് പെർഫ്യൂമിന്റെ അതേ സുഗന്ധമൊക്കെ അനുഭവപ്പെടും. പക്ഷേ, സുഗന്ധം പെട്ടെന്നു തന്നെ അപ്രത്യക്ഷമാവും എന്നതാണ് ഇവയുടെ ഏറ്റവും വലിയ പോരായ്മ. ചർമത്തിന് അസ്വസ്ഥത അനുഭവപ്പെടാനുള്ള സാധ്യതയുമുണ്ട്. അതിനാൽ നല്ല പെർഫ്യൂമുകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.

പെർഫ്യൂമും ലോഷനും 

ബോഡി ലോഷനുകൾ പുരട്ടിയശേഷം പെർഫ്യൂമുകൾ ഉപയോഗിക്കുന്നവർ ഉണ്ടാകും. ലോഷ്യനും പെർഫ്യൂമും രണ്ടും വ്യത്യസ്ത ഗന്ധം ഉള്ളവയാണെങ്കിൽ പെർഫ്യൂമിന്റെ ഗന്ധം അധികനേരം നിലനിൽക്കില്ല.‍ ആയതിനാൽ അധികം മണമില്ലാത്തതോ, പെർഫ്യൂമിന് യോജിക്കുന്നതോ ആയ ലോഷനുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.

സൂക്ഷിക്കാം കരുതലോടെ

അമിതമായ ചൂടും ജലാംശവും ഉള്ള സ്ഥലങ്ങളിൽ പെർഫ്യൂം സൂക്ഷിച്ചാൽ ഇതിന്റെ സുഗന്ധം നഷ്ടമാകും. പെർഫ്യൂമിലെ രാസപദാർഥങ്ങളുടെ സന്തുലിതാവസ്ഥ നഷ്ടമാകുന്നതാണ് ഇതിനു കാരണം. നേരിട്ട് സൂര്യപ്രകാശം ഏൽക്കാത്ത സ്ഥലങ്ങളിൽ പെർഫ്യൂം സൂക്ഷിക്കുക. കുളിമുറികളിൽ സൂക്ഷിക്കുന്ന ശീലമുണ്ടെങ്കിൽ അതും ഒഴിവാക്കാം. 

തിരുമ്മൽ വേണ്ട

പെർഫ്യൂം ഉപയോഗിച്ചു കഴിഞ്ഞാൽ കൈകൊണ്ട് തിരുമ്മി ചൂടുപിടിപ്പിക്കണം എന്നു കരുതുന്നവരുണ്ട്. എന്നാൽ ഇത് തെറ്റിദ്ധാരണയാണ്. സുഗന്ധം നഷ്ടപ്പെടാനേ ഇത് കാരണമാകൂ.

English Summary : Grooming Tips - How to make perfume last longer

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com