ADVERTISEMENT

കുളിക്കുമ്പോഴുണ്ടാകുന്ന ചില തെറ്റുകൾ നിങ്ങളുടെ മുടിയ്ക്കും ചർമത്തിനും ദോഷം വരുത്തുന്നുണ്ട്. പലർക്കും അതേക്കുറിച്ച് അറിയില്ല. നിസ്സാരമെന്നു കരുതുന്ന ചില തെറ്റുകൾ വലിയ പ്രത്യാഘാതങ്ങൾക്ക്  കാരണമാകുന്നത്. അത്തരം ചില തെറ്റുകള്‍ ഇതാ.

∙ ചൂടുവെള്ളത്തിലെ കുളി

ഉയർന്ന ചൂടുള്ള വെള്ളത്തിൽ കുളിക്കുന്നത് ചിലരുടെ ശീലമാണ്. എന്നാൽ ഇത് ചർമവും മുടിയും വരളാൻ കാരണമാകും. വരൾച്ച കൂടുമ്പോൾ മുടി പൊട്ടാനുള്ള സാധ്യത കൂടുന്നു. ചർമത്തിൽ അസ്വസ്ഥത അനുഭവപ്പെടും. അതിനാൽ മിതമായ ചൂടുള്ള വെള്ളം കുളിക്കാനായി ഉപയോഗിക്കാം.

∙ മുടി മയത്തില്‍ കഴുകാം 

മുടി വളരെയധികം ശക്തിയോടെ തേച്ചും ഉരച്ചും കുളിക്കുന്നത് കൂടുതൽ കെട്ടുപിണയാനേ ഉപകരിക്കൂ. കെട്ടുപിണഞ്ഞു കിടക്കുന്ന മുടി പൊട്ടാനും ഇത് കാരണമാകുന്നു. അതിനാൽ സമയമെടുത്ത് പതിയെ വേണം മുടി കഴുകാൻ.

∙ കണ്ടീഷണർ വിട്ടുകളയല്ലേ

ഷാപൂ ഉപയോഗിച്ചാൽ കണ്ടീഷണറും ഉപയോഗിക്കണം. മുടി ഹൈഡ്രേറ്റ് ചെയ്യാനും സംരക്ഷിക്കാനും കണ്ടീഷണറുകൾ സഹായിക്കുന്നു. വീര്യം കൂടിയ ഷാംപൂ ഉപയോഗിക്കുമ്പോൾ കണ്ടീഷണർ തീര്‍ച്ചയായും ഉപയോഗിക്കണം.

∙ തല കുളിക്കാം 

പൊടി, ചൂട്, വിയർപ്പ് എന്നിവയുള്ള സാഹചര്യത്തിലൂടെ കടന്നു പോകേണ്ടി വരുന്നെങ്കിൽ എന്നും തല കുളിക്കണം. അല്ലാത്തപക്ഷം വിയർപ്പും പൊടിയും അടിഞ്ഞ് ശിരോചർമത്തിന് നാശം സംഭവിക്കാനുളള സാധ്യതയുണ്ട്.  

∙ തുടയ്ക്കാം പതിയെ

കുളി കഴിയാൻ വൈകിയാലോ, തിരക്കുള്ള സമയമാണെങ്കിലോ എത്രയും വേഗം ശരീരം തുടയ്ക്കാനാകും ശ്രമം. ഇതിന്റെ ഭാഗമായി ഒരു മയവുമില്ലാതെയും ആയിരിക്കും ടവ്വൽ ഉപയോഗിക്കുക. ത്വക്ക് വളരെയധികം സെൻസിറ്റീവ് ആണ്. ടവ്വലിന്റെ കഠിനമായ പ്രയോഗങ്ങൾ ശരീരത്തിൽ തിണർപ്പുവരാൻ കാരണമാകും.

∙ ആദ്യം തല പിന്നെ ശരീരം

തല കഴുകി വൃത്തിയാക്കിയശേഷം ശരീരം കഴുകുന്നതാണ് ഉചിതം. മുടിയുടെ സ്റ്റൈലിങ്ങിന് ഉപയോഗിക്കുന്ന വസ്തുക്കൾ മുഖത്തും ശരീരത്തിലും  അസ്വസ്ഥ സൃഷ്ടിക്കും. മുടി കഴുകിയശേഷം ശരീരം കുളിച്ചാൽ ഇതെല്ലാം നീക്കം ചെയ്യാനാകും.

English Summary : Shower mistakes that damage your hair and skin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com