ADVERTISEMENT

മുടിയുടെ  പരിപോഷണത്തിന് മാജിക് ഫോർമുലകൾ ഒന്നും തന്നെയില്ല. ഓരോ മുടിയുടെയും തരവും വിധവും അനുസരിച്ച് അവയുടെ പോഷണത്തിനുള്ള മാർഗ്ഗങ്ങളും വ്യത്യാസപ്പെട്ടിരിക്കുന്നു. മൃദുവായത്, ഇടതൂർന്നത്, പരുക്കനായത്  എന്നിങ്ങനെ മുടിയെ   പലതായി തിരിക്കാം.  ഇതിൽ തന്നെ ചുരുണ്ടത്, തിരമാലപോലെ ഉള്ളത്, സ്ട്രേറ്റ് ചെയ്തത്, കിങ്കി എന്നിങ്ങനെ വേറെയും ഉൾപ്പിരിവുകൾ ഉണ്ട്. ഓരോ തരവും അതിന്റെതായ രീതിയിൽ ഭംഗിയും അഭംഗിയും ഉള്ളതാണ്.

ഒരു വ്യക്തിയുടെ സംസ്കാരവും മുടിയുടെ ഇത്തരം നൈസർഗ്ഗിക പ്രത്യേകതകളും അനുസരിച്ച് അവയുടെ പരിചരണ രീതിക്ക് മാറ്റം വരും. എല്ലാത്തരം മുടികൾക്കും ഒരൊറ്റ പരിഹാരം ഇല്ലെന്ന് കേശാലങ്കാര വിദഗ്ധരും അടിവരയിട്ട് പറയുന്നു. നമ്മുടെ പ്രാചീനഭാരതത്തിൽ മുടിയെ പരിചരിക്കാൻ അത്ഭുതകരമായ നിരവധി വഴികൾ നിലവിലിരുന്നു. അവയിൽ പലതും ഇന്നും പ്രസക്തമാണ്. മുടിയുടെ സംരക്ഷണത്തിനുള്ള ആയുർവേദ സമീപനത്തിൽ  പാശ്ചാത്യ ലോകത്തിലെ പോലെ കെമിക്കലുകൾ ഒന്നും  ഉപയോഗിക്കുന്നില്ല.  മുടിയുടെ പല പ്രശ്നങ്ങൾക്കും തെളിയിക്കപ്പെട്ട പ്രകൃതിദത്ത പരിഹാരങ്ങൾ ഉണ്ട്. ഇന്ത്യക്കാരുടെ മുടിയുടെ സൗന്ദര്യവും ആരോഗ്യവും സംരക്ഷിച്ചു പോന്ന അത്തരം ചില പ്രകൃതിദത്ത പരിഹാരങ്ങളെയും സസ്യങ്ങളെയും പരിചയപ്പെടാം.

marketing-feature-parachute-advansed-ayurvedic-hair-oil-ayurvedic-twenty-five-ingredients

ജ്യോതിഷ്മതി

പാരമ്പര്യ ആയുർവേദ ആചാര ക്രമത്തിൽ ഉപയോഗിച്ച് വന്നിരുന്ന സസ്യമാണ് ജ്യോതിഷ്മതി. നിരവധി  ഗുണങ്ങൾ ഇതിനുണ്ട്. സെലസ്ട്രെഷ്യ  കുടുംബത്തിൽപ്പെടുന്ന ജ്യോതിഷ്മതി ലോഹാദി രസായനം ഉണ്ടാക്കാൻ ഉപയോഗിക്കുന്നതായി ചരകസംഹിത പറയുന്നു.  ഇതിനായി ജ്യോതിഷ്മതി ക്ഷാരജലത്തിൽ  ആണ് ഇരുമ്പ് ചുട്ടുപഴുപ്പിച്ച്  മുക്കി വയ്ക്കുന്നത്. ഓർമശക്തി വർദ്ധിപ്പിക്കാനും പേശിവേദന മാറ്റാനും ജ്യോതിഷ്മതി ഉപയോഗിക്കുന്നു. മുടികൊഴിച്ചിലിനും ചൊറിച്ചിലിനും കാരണമാകുന്ന താരൻ അകറ്റാനും ജ്യോതിഷ്മതി മികച്ചതാണ്.

ചെമ്പരത്തി

ഇന്ത്യയിലുടനീളം കാണപ്പെടുന്ന സസ്യമാണ് ചെമ്പരത്തി. ഇരുന്നൂറിലധികം തരത്തിലുള്ള ചെമ്പരത്തി ചെടികൾ ലോകത്തുണ്ട്. നിരവധി ആയുർവേദ മരുന്നുകളിൽ ഇത് ഉപയോഗപ്പെടുത്തുന്നു. മുടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചികിത്സിക്കാനും ചെമ്പരത്തി അത്യുത്തമം. ചെമ്പരത്തിയിലയും പൂവും അരച്ച മിശ്രിതം എള്ളെണ്ണയിൽ സംസ്കരിച്ചെടുത്ത്  തേച്ചാൽ മുടി വേരുകൾ ബലമുള്ളതാകും. മുടികൊഴിച്ചിൽ നിയന്ത്രിക്കാനും ഇത് സഹായകമാണ്.

കറിവേപ്പില

കറിവേപ്പില ദിവസവും കറികളിൽ ചേർക്കുന്നവരാണ് നാം ദക്ഷിണേന്ത്യക്കാർ. മുടിയുമായി ബന്ധപ്പെട്ട രോഗങ്ങൾ ചികിത്സിച്ച് ആരോഗ്യപ്രദമായ മുടി പ്രദാനം ചെയ്യാനും നാം വലിച്ചെറിയുന്ന കറിവേപ്പിലയ്ക്ക് സാധിക്കും. നരച്ച മുടി കറുപ്പിക്കാനും  ഇത് സഹായിക്കുന്നു.  ഇതിൽ അടങ്ങിയിരിക്കുന്ന ഘടകം മുടിയുടെ വളർച്ച ത്വരിതപ്പെടുത്തുന്നതിനൊപ്പം മുടി കൊഴിച്ചിൽ കുറയ്ക്കുകയും ചെയ്യുന്നു.

marketing-feature-parachute-advansed-ayurvedic-hair-oil-ayurvedic-twenty-five-ingredients-to-solves-seven-hair-problems

മണ്ടൂകപർണി

തവളയുടെ കാല് പോലെ ഇരിക്കുന്ന ഇലകളുള്ളതിനാലാണ്  മണ്ടൂകപർണിക്ക്   ആ പേര് ലഭിച്ചത്. (മണ്ടൂകം=തവള, പർണി=ഇല).  ഇന്ത്യയിൽ പലയിടത്തും കാണപ്പെടുന്ന ഈ സസ്യം തലച്ചോറിന്റെ  ആരോഗ്യത്തിന് ഉത്തമമാണ്.  മുടികൊഴിച്ചിൽ, അകാലനര എന്നിവ ചികിത്സിക്കുന്നതിനും മണ്ടൂകപർണി ഉപയോഗിക്കുന്നു. ഉറക്കക്കുറവ്, സമ്മർദ്ദം, തലവേദന എന്നിവ അകറ്റാൻ മണ്ടൂകപർണി ഉപയോഗിച്ച് തയ്യാറാക്കുന്ന എണ്ണ ഇട്ട് തലയോട്ടി മസാജ് ചെയ്യുന്നത് നല്ലതാണ്.മണ്ടൂകപർണിയുടെ ചാറെടുത്ത് സമാസമം വെളിച്ചെണ്ണയുമായി കലർത്തി വെള്ളം വറ്റും വരെ തിളപ്പിച്ചാറ്റി അരിച്ചെടുത്താണ്  എണ്ണ തയ്യാറാക്കുന്നത്.

ജടമൻസി

ഹിമാലയസാനുക്കളിൽ കണ്ടുവരുന്ന ഈ ചെറു സസ്യം ചർമ്മത്തിനും മുടിക്കും തിളക്കമേകുന്ന പരമ്പരാഗത സിദ്ധൗഷധമാണ്.  ഇതിന്റെ പൂക്കളിൽ നിന്ന് ഉണ്ടാക്കുന്ന എണ്ണ സുഗന്ധതൈലമായും ഔഷധമായും ഉപയോഗിക്കുന്നു. ഇതിന്റെ വേര് ഇടിച്ചു പൊടിച്ച് ഉണ്ടാക്കുന്ന ജടമൻസി പൗഡർ   മുടിയുടെ വളർച്ചയെ പരിപോഷിപ്പിച്ച്  അതിന് മാർദവമേകാൻ സഹായിക്കുന്നു. ഇതിന്റെ എണ്ണ എടുത്ത് തലയോട്ടിയിൽ തേച്ചുപിടിപ്പിച്ച് മസാജ് ചെയ്യാം. മുടി വരണ്ടതും പെട്ടെന്ന് പൊട്ടി പോവുകയും ചെയ്യുന്ന അവസരത്തിൽ ഈ എണ്ണ  ഉപകാരപ്രദമാണ്. ജടമൻസിയുടെ എണ്ണ നിത്യവും ഉപയോഗിക്കുന്നത് താരൻ കുറയ്ക്കാനും മുടി പിളർന്ന് പോകാതിരിക്കാനും സഹായിക്കും. നിരന്തരമുള്ള പൊടിയും വായു മലിനീകരണവും മൂലം മുടിയുടെ ആരോഗ്യം നശിച്ചവർക്ക് ജടമൻസി ഒരു മാന്ത്രിക പരിഹാരമാണ്.

നമ്മുടെ തൊടിയിലും പറമ്പിലുമുള്ള ഈ ചെടികളൊക്കെ മുടിയുടെയും ശിരോചര്‍മ്മത്തിന്റെയും ആരോഗ്യത്തിന് അത്യുത്തമമാണ്. എന്നാല്‍ ഇവയുടെ ഗുണങ്ങള്‍ ലഭിക്കുന്ന വിധത്തില്‍ അവ തയ്യാറാക്കാന്‍ അറിയുന്നവര്‍ കുറവാണ്. ഇവിടെയാണ് നമ്മുടെ രാജ്യത്തെ സാധാരണക്കാരായ ജനങ്ങള്‍ പാരച്യൂട്ട് പോലുള്ള കമ്പനികളില്‍ വിശ്വാസമര്‍പ്പിക്കുന്നത്. വെളിച്ചെണ്ണയുടെയും മേല്‍പറഞ്ഞ ആയുര്‍വേദ ഔഷധങ്ങളുടെയും ഗുണങ്ങള്‍ ഉപയോഗപ്പെടുത്തി മുടിയെ പരിചരിക്കുന്ന ഏറ്റവും മികച്ച എണ്ണയാണ് Parachute Advansed Ayurvedic Hair Oil. ആയുര്‍വേദ ആചാര്യന്മാര്‍ തിരഞ്ഞെടുത്ത 25 ഔഷധച്ചെടികളാണ് വെളിച്ചെണ്ണയ്‌ക്കൊപ്പം ഈ എണ്ണയില്‍ അടങ്ങിയിരിക്കുന്നത്. അകാലനര, മുടികൊഴിച്ചില്‍, താരന്‍ എന്നിങ്ങനെ മുടിയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമാണ് Parachute Advansed Ayurvedic Hair Oil.

marketing-feature-parachute-advansed-ayurvedic-hair-oil-ayurvedic-ingredients-to-prevent-dandruff-bottle-image

ആയുര്‍വേദ ചേരുവകളെല്ലാം കൃത്യമായ അളവില്‍ എണ്ണയിലിട്ട് ചൂടാക്കിയെടുക്കുന്ന പരമ്പരാഗത തൈല പാക വിധി അനുസരിച്ചാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ആയുര്‍വേദ ഔഷധങ്ങളുടെ സത്ത് വിധി പ്രകാരം ഉള്‍ചേര്‍ന്നിരിക്കുന്നത് ഇതിന്റെ ഗുണമേന്മ വര്‍ദ്ധിപ്പിക്കുന്നു. ഈ എണ്ണയിലെ ചേരുവകള്‍ ശിരോചര്‍മ്മത്തിലെ ചൊറിച്ചില്‍ മാറ്റി അവയെ ആരോഗ്യ പ്രദമാക്കി വയ്ക്കുമെന്നും തലയിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിച്ച് തലവേദനയ്ക്ക് ആശ്വാസമേകുമെന്നും ആയുര്‍വേദ ഗ്രന്ഥങ്ങളും ഭാവപ്രകാശ നിഘണ്ടുവും അടിവരയിടുന്നു. ഇന്ത്യയിലെമ്പാടുമുള്ള ലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ മുടിയുടെ പരിചരണം വിശ്വസിച്ചേല്‍പ്പിച്ചിരിക്കുന്ന  അദ്ഭുത ചേരുവയായ  Parachute Advansed Ayurvedic Hair Oil ന്റെ പ്രശസ്തി അനുദിനം വർധിക്കുകയാണ്.

English Summary : Marketing Feature : Parachute Advansed Ayurvedic Hair Oil - Ayurvedic Ingredients to prevent hair loss

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com