മുടിയുടെ അഴകും ആരോഗ്യവും: അദ്ഭുത മരുന്നുകളെല്ലാം പ്രകൃതിയില്‍ തന്നെയുണ്ട്, ചിലതിനെ പരിചയപ്പെടാം

marketing-feature-parachute-advansed-ayurvedic-hair-oil-ayurvedic-ingredients-to-prevent-dandruff
SHARE

പണ്ടൊക്കെ തൊലി വെളുപ്പ് ആയിരുന്നു പലർക്കും സൗന്ദര്യത്തിന്റെ  മാനദണ്ഡം.  എന്നാൽ ഇന്ന് അതിലും പ്രധാനമാണ് എല്ലാവർക്കും മുടിയുടെ അഴകും ആരോഗ്യവും. നല്ല മുടി ഉണ്ടോ, രൂപഭംഗി പിന്നാലെ വന്നുകൊള്ളും. മുടിയുടെ പരിചരണത്തിനുള്ള മികച്ച മാർഗ്ഗങ്ങൾ ആരാഞ്ഞ് ഗവേഷണം നടത്തുന്നവർ ഇതിന് സഹായിക്കുന്ന ചില അത്ഭുത സസ്യങ്ങൾ കണ്ടെത്തിയിട്ടുണ്ട്. തലമുടിയെയും  തലയോട്ടിയെയും ഒരേപോലെ പരിപോഷിപ്പിക്കുന്ന ഈ സസ്യങ്ങളിൽ പലതും നമ്മുടെ രാജ്യത്തും സുലഭമാണ്.  അവയിൽ ചിലതിനെ പരിചയപ്പെടാം.

കരിഞ്ചീരകം

കലോഞ്ചി എന്നറിയപ്പെടുന്ന കരിഞ്ചീരകം പുഷ്പ സസ്യങ്ങളുടെ ബട്ടര്‍കപ്പ് കുടുംബത്തില്‍പ്പെടുന്ന ഒന്നാണ്. പാചകസംബന്ധമായ ആവശ്യങ്ങള്‍ക്ക് പുറമേ, ഔഷധ ഗുണവും ഇവയ്ക്കുണ്ട്. മുടിയുടെ വളര്‍ച്ചയെ പരിപോഷിപ്പിക്കാനും നീര്‍ക്കെട്ട് കുറയ്ക്കാനും ചര്‍മ്മ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും കരിഞ്ചീരകം ഉപയോഗിക്കുന്നു. ഡെര്‍മറ്റോളജി ആന്‍ഡ് തെറാപ്പി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം അനുസരിച്ച് സാധാരണ ഗതിയില്‍ പ്രതിദിനം ഒരാള്‍ക്ക് 50 മുതല്‍ 100 വരെ മുടിയിഴകള്‍ നഷ്ടപ്പെടുന്നു.  എന്നാല്‍  എണ്ണം ഇതിലും കൂടിയാല്‍ പ്രശ്‌നമാണ്. ഇവിടെയാണ് കരിഞ്ചീരകം ഉപയോഗപ്രദമാകുന്നത്. ശിരോചര്‍മ്മത്തിന്റെ  ആരോഗ്യമില്ലായ്മയാണ് മുടി കൊഴിച്ചിലിന് കാരണമാകുന്നത്. മുടിയിലെ താരന്‍ വരണ്ട ശിരോചര്‍മ്മം ഉള്ളവര്‍ക്ക് മാത്രമല്ല എണ്ണമയമുള്ള ശിരോചര്‍മ്മമുള്ളവരിലും വരാറുണ്ട്. കരിഞ്ചീരകത്തിന്റെ ആന്റി ബാക്ടീരിയല്‍, ആന്റി വൈറല്‍, ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ ഇവയെല്ലാം പരിഹരിച്ച് മുടിയില്‍ ഒരു കണ്ടീഷണറായി പ്രവര്‍ത്തിക്കുന്നതായി പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.

marketing-feature-parachute-advansed-ayurvedic-hair-oil-ayurvedic-twenty-five-ingredients

തുളസി

പച്ചമരുന്നുകള്‍ക്കിടയിലെ സൂപ്പര്‍സ്റ്റാറാണ് തുളസി. നമ്മുടെ പലവീടുകളിലും തുളസിക്കാട് തന്നെ പഴയ തലമുറ നിലനിര്‍ത്തിയിരുന്നു. ആയുര്‍വേദത്തില്‍ തുളസിക്ക് പല ഔഷധഗുണങ്ങളും പറയുന്നു. 5000 വര്‍ഷങ്ങളായി മനുഷ്യര്‍ തുളസി ഉപയോഗിച്ചു വരുന്നു. മനസ്സിനും ശരീരത്തിനും ഗുണപ്രദമായ നിരവധി ആന്റി ഓക്‌സിഡന്റുകളും ധാതുക്കളും അടങ്ങിയതാണ് തുളസിയില. മുടിയുടെയും ചര്‍മ്മത്തിന്റെയും രോഗചികിത്സയ്ക്ക് തുളസി അത്യുത്തമമാണ്. മുടി പൊട്ടിപ്പോകല്‍, അകാല നര, മുടിയിഴകളുടെ  കട്ടി കുറയല്‍ പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തുളസിയില ഇട്ട വെള്ളമുപയോഗിച്ച് തല കഴുകുന്നത് സഹായിക്കും. ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുള്ളതിനാല്‍ താരന്‍ അകറ്റാനും തുളസി സഹായിക്കും.

ചണവിത്ത്

മനുഷ്യസംസ്‌കാരത്തിന്റെ പ്രാരംഭ കാലം തൊട്ടു തന്നെ ഭക്ഷണമായും മരുന്നായും ഒക്കെ ഉപയോഗിച്ച് വരുന്ന ലോകത്തിലെ തന്നെ പ്രാചീന വിളകളില്‍ ഒന്നാണ് ണ വിത്ത്. പ്രോട്ടീന്‍, ഫൈബര്‍ സമ്പുഷ്ടമായ ചണവിത്ത് വിശപ്പകറ്റാനും ഭാരം നിയന്ത്രിക്കാനുമൊക്കെ സഹായിക്കുന്നു. പാചകം മുതല്‍ ചര്‍മ്മ പരിചരണം വരെ നിരവധി ഉപയോഗങ്ങളുളളതാണ് ചണ വിത്തില്‍ നിന്നെടുക്കുന്ന എണ്ണ. ഭക്ഷണത്തില്‍ ചേര്‍ക്കാനും ചര്‍മ്മത്തിലും മുടിയിലും പുരട്ടാനുമൊക്കെ മറ്റു പല എണ്ണകള്‍ക്കും പകരം ചണവിത്ത് എണ്ണ ഉപയോഗിക്കാവുന്നതാണ്. മുടിയെ കരുത്തുറ്റതും ആരോഗ്യപൂര്‍ണ്ണവുമാക്കുന്ന  ബി കോംപ്ലക്‌സ് വൈറ്റമിനുകളുടെ നല്ല സ്രോതസ്സാണ് ചണവിത്ത്. ശിരോചര്‍മ്മത്തില്‍ ഫ്രീ റാഡിക്കലുകള്‍ ചെലുത്തുന്ന പ്രശ്‌നങ്ങള്‍ ലഘൂകരിക്കാന്‍ സഹായിക്കുന്ന വൈറ്റമിന്‍ ഇയും ഇതില്‍ അടങ്ങിയിരിക്കുന്നു. ആവശ്യത്തിന് വൈറ്റമിന്‍ ശരീരത്തിലെത്തുന്നത് ശക്തമായ ഫോളിക്കിളുകളുടെ വളര്‍ച്ചയ്ക്കും സഹായകമാണ്.

marketing-feature-parachute-advansed-ayurvedic-hair-oil-ayurvedic-twenty-five-ingredients-to-solves-seven-hair-problems

ജടമഞ്ചി

ഹിമാലയ സാനുക്കളില്‍ കാണപ്പെടുന്ന ജടമഞ്ചി അഥവാ ജടമന്‍സി തിളക്കമുള്ള മുടിക്കായുള്ള പാരമ്പര്യ പരിഹാരമാണ്. ജടമഞ്ചിയുടെ പൂക്കളില്‍ നിന്നുണ്ടാക്കുന്ന എണ്ണ സുഗന്ധവസ്തുവായും മരുന്നായും ഉപയോഗിക്കുന്നു. ഇതിന്റെ വേര് ഉണക്കി ഇടിച്ച് പൊടിച്ചെടുക്കുന്ന ജടമഞ്ചി പൗഡര്‍ മുടിയുടെയും ചര്‍മ്മത്തിന്റെയും ആരോഗ്യത്തിനും സൗന്ദര്യത്തിനും ഗുണപ്രദമാണ്. പട്ടു പോലെ മിനുസ്സമായ മുടിആഗ്രഹിക്കുന്നവര്‍ക്ക്  ജടമഞ്ചി ഒരു മാന്ത്രിക ഒറ്റമൂലിയാണ്. ജടമഞ്ചി എണ്ണ ശിരോചര്‍മ്മത്തില്‍ തേച്ച് പിടിപ്പിക്കുന്നത് വഴി മുടി വരണ്ട് പൊട്ടിപ്പോകുന്നതും തടയാന്‍ സാധിക്കും. താരന്‍ അകറ്റാനും മുടിയുടെ പിളര്‍പ്പ് ഒഴിവാക്കാനും ഈ ചെടി സഹായിക്കും. നിരന്തരം പൊടിയേറ്റും വായു മലിനീകരണം മൂലവും മുടിയുടെ ആരോഗ്യം നഷ്ടപ്പെട്ടവര്‍ക്ക് ജടമഞ്ചി ഉത്തമ പരിഹാരമാണ്.

marketing-feature-parachute-advansed-ayurvedic-hair-oil-ayurvedic-ingredients-to-prevent-seven-benefits

കടുക്ക

പച്ചമരുന്നുകളിലെ രാജാവ് എന്നറിയപ്പെടുന്ന കടുക്ക അഥവാ ഹരിതകിക്ക് നിരവധി ഔഷധ ഗുണങ്ങളുണ്ട്. മലബന്ധം മാറാനും ചുമയും ജലദോഷവും തടയുന്നതിനും മുഖക്കുരുവും അള്‍സറും ഇല്ലാതാക്കുന്നതിനും പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുമെല്ലാം കടുക്ക ഉപയോഗിച്ച് വരുന്നു. പ്രമേഹം തടയാനും വണ്ണം കുറയ്ക്കാനും സ്‌കിന്‍ അലര്‍ജി മാറ്റാനും ഹൃദയത്തിന്റെ ആരോഗ്യത്തിനുമെല്ലാം കടുക്ക നല്ലതാണെന്ന് തെളിഞ്ഞിട്ടുണ്ട്. മുടി കൊഴിച്ചില്‍ തടയാനും താരന്‍ അകറ്റാനും കടുക്കയെണ്ണ ഫലപ്രദമാണ്. ഒരു പാനില്‍ വെളിച്ചെണ്ണയെടുത്ത് അതിലേക്ക് മൂന്നു കുല കടുക്കയിട്ട് അവ തവിട്ട് നിറമായി തോട് പൊട്ടുന്നത് വരെ ചൂടാക്കണം. പിന്നീട് ഇത് തണുത്ത ശേഷം തലയില്‍ തേയ്ക്കുന്നത് താരനും പേനുമെല്ലാം അകറ്റാന്‍ സഹായിക്കും.

മുടിയുടെ സുരക്ഷണത്തിന് വേണ്ട അദ്ഭുത മരുന്നുകളെല്ലാം പ്രകൃതിയില്‍ തന്നെയുണ്ടെന്ന് വ്യക്തമായി.  എന്നാല്‍ ഇവയുടെ ഗുണങ്ങള്‍ ലഭിക്കുന്ന വിധത്തില്‍ അവ തയ്യാറാക്കാന്‍ അറിയുന്നവര്‍ കുറവാണ്. ഇവിടെയാണ് നമ്മുടെ രാജ്യത്തെ സാധാരണക്കാരായ ജനങ്ങള്‍ പാരച്യൂട്ട് പോലുള്ള കമ്പനികളില്‍ വിശ്വാസമര്‍പ്പിക്കുന്നത്.  വെളിച്ചെണ്ണയുടെയും മേല്‍പറഞ്ഞ ആയുര്‍വേദ ഔഷധങ്ങളുടെയും ഗുണങ്ങള്‍ ഉപയോഗപ്പെടുത്തി മുടിയെ പരിചരിക്കുന്ന ഏറ്റവും മികച്ച എണ്ണയാണ് Parachute Advansed Ayurvedic Hair Oil. ആയുര്‍വേദ ആചാര്യന്മാര്‍ തിരഞ്ഞെടുത്ത 25 ഔഷധച്ചെടികളാണ് വെളിച്ചെണ്ണയ്‌ക്കൊപ്പം ഈ എണ്ണയില്‍ അടങ്ങിയിരിക്കുന്നത്. അകാലനര, മുടികൊഴിച്ചില്‍, താരന്‍ എന്നിങ്ങനെ മുടിയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമാണ് Parachute Advansed Ayurvedic Hair Oil.  ആയുര്‍വേദ ചേരുവകളെല്ലാം കൃത്യമായ അളവില്‍ എണ്ണയിലിട്ട് ചൂടാക്കിയെടുക്കുന്ന പരമ്പരാഗത തൈല പാക വിധി അനുസരിച്ചാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ആയുര്‍വേദ ഔഷധങ്ങളുടെ സത്ത് വിധി പ്രകാരം ഉള്‍ചേര്‍ന്നിരിക്കുന്നത് ഇതിന്റെ ഗുണമേന്മ വര്‍ദ്ധിപ്പിക്കുന്നു.

marketing-feature-parachute-advansed-ayurvedic-hair-oil-ayurvedic-ingredients-to-prevent-dandruff-bottle-image

ഈ എണ്ണയിലെ ചേരുവകള്‍ ശിരോചര്‍മ്മത്തിലെ ചൊറിച്ചില്‍ മാറ്റി അവയെ ആരോഗ്യ പ്രദമാക്കി വയ്ക്കുമെന്നും തലയിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിച്ച് തലവേദനയ്ക്ക് ആശ്വാസമേകുമെന്നും ആയുര്‍വേദ ഗ്രന്ഥങ്ങളും ഭാവപ്രകാശ നിഘണ്ടുവും അടിവരയിടുന്നു. ഇന്ത്യയിലെമ്പാടുമുള്ള ലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ മുടിയുടെ പരിചരണം വിശ്വസിച്ചേല്‍പ്പിച്ചിരിക്കുന്ന  അദ്ഭുത ചേരുവയാണ് Parachute Advansed Ayurvedic Hair Oil.   

English Summary : Marketing Feature : Parachute Advansed Ayurvedic Hair Oil - Ayurvedic Ingredients to prevent hair breakage and thinning

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അടച്ചുപൂട്ടുമോ ഒമിക്രോൺ? ആശങ്ക– എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA