മുഖക്കുരു, മുടി കൊഴിച്ചിൽ, കൺതടത്തിലെ കറുപ്പ് ഇനിയില്ല ; പരിഹാരം തൊട്ടടുത്തുണ്ട് !

HIGHLIGHTS
  • ഇതിനൊന്നും പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങൾ പലരും നടത്തുന്നില്ല
  • ചർമ സംരക്ഷണത്തിനും ഫലപ്രദമായി തുളസിയില ഉപയോഗിക്കാം
natural-remedies-for-skin-and-hair-problems
Image Credits : Juta / Shutterstock.com
SHARE

ജീവിതശൈലിയിലെയും ചുറ്റുപാടിലെയും അതിവേഗമാറ്റങ്ങള്‍ ചർമ–സൗന്ദര്യ സംരക്ഷണത്തിന് കൂടുതൽ പ്രാധാന്യം നൽകേണ്ട സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. മലിനീകരണം, ഭക്ഷണരീതിയിലെ മാറ്റങ്ങൾ, കാലാവസ്ഥ, സമ്മർദം, ഉറക്കത്തിലെ ഏറ്റക്കുറച്ചിലുകൾ... എന്നിങ്ങനെ പല ഘടകങ്ങൾ ഇതിനു കാരണമാണ്. ഇതേത്തുടർന്ന് മുഖക്കുരു, കരുവാളിപ്പ്, കൺതടത്തിലെ കറുത്തപാട്, മുടികൊഴിച്ചിൽ തുടങ്ങി നിരവധി പ്രശ്നങ്ങളാണ് നേരിടേണ്ടി വരുന്നത്. 

സമയക്കുറവും കോവിഡ് പ്രതിസന്ധിയും മൂലം ഇതിനൊന്നും പരിഹാരം കണ്ടെത്താൻ പലരും ശ്രമിക്കുന്നില്ല. പ്രകൃതിദത്ത മാർഗങ്ങൾ ഉപയോഗിച്ച് വീട്ടിലിരുന്നു തന്നെ സൗന്ദര്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതാണ് ഉചിതം. ഇങ്ങനെ എളുപ്പത്തിൽ ചെയ്യാവുന്ന ചില കാര്യങ്ങൾ ഇതാ.

തുളസിയില

തുളസിയിലയുടെ ഔഷധഗുണങ്ങൾ പ്രശസ്തമാണ്. ചർമ സംരക്ഷണത്തിനും ഫലപ്രദമായി തുളസിയില ഉപയോഗിക്കാം. മുഖത്തിന് തിളക്കം ലഭിക്കാനും വെയിലേറ്റുണ്ടാകുന്ന കരുവാളിപ്പ് മാറാനും തുളസിയിലയിട്ടു തിളപ്പിച്ച വെള്ളത്തിൽ ആവി പിടിക്കുന്നതു നല്ലതാണ്.

തേൻ 

വരണ്ട ചർമത്തിന് ഉത്തമ പരിഹാരമാണ് തേൻ. ചർമം മേയിസ്ച്യുറൈസ് ചെയ്യാനും മൃദുത്വം വീണ്ടെടുക്കാനും തേന്‍ പുരട്ടുന്നതിലൂടെ സാധിക്കും. തേനിന്റെ ആന്റിബാക്ടരീയല്‍ സ്വഭാവം മുഖക്കുരുവിനെ അകറ്റി നിർത്താൻ സഹായിക്കും.

പാൽ

മുഖത്തെ കരുവാളിപ്പും കൺതടങ്ങളിലെ കറുത്ത നിറവും അകറ്റാൻ പാല്‍ ഉപയോഗിക്കാം. ഒരു കോട്ടേൺ തുണിയോ പഞ്ഞിയോ ഉപയോഗിച്ച് പാൽ മുഖത്തു പുരട്ടുക. ദിവസവും മുന്നു സ്പൂൺ വീതം ഇങ്ങനെ പുരട്ടാം. കൺതടങ്ങളിലെ കറുപ്പകറ്റാൻ ‌പാലിൽ മുക്കിയ പഞ്ഞി കൺതടങ്ങളിൽ വെയ്ക്കാം.

പപ്പായ

ചർമം സുന്ദരമാകാൻ പപ്പായ ഉപയോഗിക്കാം. നന്നായി പഴുത്ത പപ്പായ ഉടച്ച് മുഖത്തുപുരട്ടാം. ചർമത്തിലെ മൃതകോശങ്ങളെ നീക്കി നിറവും തിളക്കവും നൽകാൻ ഇത് സഹായിക്കും.

ഏത്തപ്പഴം

ഒരു ഏഴപ്പഴം എടുത്ത് ഉടച്ച് അതിലേക്ക് ഒരു സ്പൂൺ ഒലിവ് ഓയിൽ മിക്സ് ചെയ്തു പേസ്റ്റ് രൂപത്തിലാക്കുക. ഇതിലേക്ക് ഒരു സ്പൂൺ തൈരും കൂടി ചേർത്ത് ഇളക്കി ഈ മിശ്രിതം തലയിൽ നന്നായി തേച്ചു പിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. മുടിയുടെ തിളക്കത്തിനും ആരോഗ്യത്തിനും ഇതു സഹായിക്കും. 

English Summary : DIY Natural remedies for skin problems

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒളിംപിക് മെഡൽ ഉന്നമിട്ട് ശ്രീശങ്കറിന്റെ ലോങ് ജംപ്

MORE VIDEOS
FROM ONMANORAMA