ADVERTISEMENT

ആൽമണ്ട് ഓയിൽ, വെളിച്ചെണ്ണ, വൈറ്റമിൻ ഇ ഓയിൽ എന്നിവയുടെ മിശ്രിതമാണ് കേശസംരക്ഷണത്തിന് ഉപയോഗിക്കുന്നതെന്ന് ബോളിവുഡ് താരം സോനം കപൂർ. ‘വാനിറ്റി വിനിയെറ്റ്’ എന്ന വിഡിയോ സീരിസിന്റെ ഭാഗമായാണ് തലമുടിയുടെ സംരക്ഷണത്തിന് സ്വീകരിക്കുന്ന മാർഗങ്ങൾ സോനം വെളിപ്പെടുത്തിയത്. 

തലമുടിയിൽ ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്ന മൂന്ന് ഉത്പന്നങ്ങള്‍ ഏതെന്ന ചോദ്യത്തിനാണ് എണ്ണകൾ മിക്സ് ചെയ്ത് ഉപയോഗിക്കുന്നതായി താരം പറഞ്ഞത്. ആൽമണ്ട് ഓയിലും വെളിച്ചെണ്ണയും വൈറ്റമിൻ‌ ഇ ഓയിലും മിക്സ് ചെയ്ത് മുടിയിലും ശിരോചർമത്തിലും തേച്ചു പിടിപ്പിക്കും. മികച്ച ഫലമാണ് ഇതു നൽകുക. 

മറ്റൊന്ന് എസൻഷ്യൽ ഓയിലുകളാണ്. മുടിക്ക് സുഗന്ധം ലഭിക്കാനാണ് ഇവ ഉപയോഗിക്കുന്നത്. അല്ലെങ്കിൽ ഹെയർ സ്പ്രേകൾ ഉപയോഗിക്കും. പുറത്തേക്കു പോകുമ്പോൾ തലമുടിയുടെ സംരക്ഷണം ഉറപ്പാക്കുന്നത് ഹീറ്റ് പ്രൊട്ടക്ടർ ഉപയോഗിച്ചാണെന്നും സോനം പറയുന്നു. 

‘വാനിറ്റി വിനിയെറ്റ്’ എന്ന വിഡിയോ സീരിസിലൂടെ സോനത്തിന്റെ പ്രിയപ്പെട്ട ബ്യൂട്ടി പ്രൊഡക്ട്സ്, ടിപ്സ്, ബ്രാൻഡുകൾ എന്നിവയാണ് പങ്കുവയ്ക്കുന്നത്. നിലവിൽ മൂന്ന് എപ്പിസോഡുകൾ പിന്നിട്ടു. മികച്ച് പ്രതികരണമാണ് ആരാധകരിൽ നിന്നു ലഭിക്കുന്നത്. 

English Summary : Beauty Tips - Actress Sonam Kapoor hair care tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com