വരണ്ടുണങ്ങിയ മുഖമാണോ പ്രശ്നം; പരിഹരിക്കാം സിംപിളായി; നാച്യുറൽ ബ്യൂട്ടി ടിപ്സ്

HIGHLIGHTS
  • ദിവസവും 8 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം
beauty-tips-to-get-smooth-and-silky-skin-naturally
Image Credits : Aleksandra Suzi / Shutterstock.com
SHARE

മൃദുലമായ സുന്ദര ചർമം സ്വന്തമാക്കാൻ പ്രകൃതിദത്തമായ വഴികൾ പലതുമുണ്ട്. ചർമത്തിന് ദോഷമില്ലാതെ, മികച്ച രീതിയിൽ ഇവ പ്രവർത്തിക്കും. കുറച്ചു സമയം മാറ്റിവെയ്ക്കാനും ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്താനും തയാറായിൽ മാത്രം മതി. ഇതിനായി ചെയ്യേണ്ട കാര്യങ്ങൾ ഇതാ.

വെള്ളം 

ആവശ്യമായ അളവിൽ വെള്ളം കുടിക്കുന്നില്ലെങ്കില്‍ നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമെന്ന് അറിയാമല്ലോ. ശരീരത്തിന് അകത്തുമാത്രമല്ല ചർമത്തിലും ഇതു പ്രതിസന്ധി സൃഷ്ടിക്കും. ചർമം വരളും. ഇതു മറ്റു ചർമ പ്രശ്നങ്ങൾക്കു കാരണമാകും. അതിനാൽ ദിവസവും 8 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം.

നാരങ്ങ നീര്

ഒരു മുട്ടയുടെ വെള്ളയിൽ നാരങ്ങ നീര് മിക്സ് ചെയ്ത് മുഖത്തു തേയ്ക്കുക. 10 മിനിറ്റിനുശേഷം മുഖം കഴുകാം. ആഴ്ചയിൽ രണ്ടു തവണ വീതം ഇങ്ങനെ ചെയ്യാം. 

തക്കാളി

തക്കാളിയും ഉരുളൻകിഴങ്ങും മിക്സിയിലിട്ട് അടിച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഇത് മുഖത്തു തേച്ചു പിടിപ്പിച്ച് 10 മിനിറ്റിനുശേഷം കഴുകി കളയാം. മുഖത്തിന് തിളക്കവും മൃദുത്വവും ലഭിക്കാൻ ഇതു സഹായിക്കും.

തേൻ

ശുദ്ധമായ തേൻ മുഖത്തും കഴുത്തിലും തേച്ച് 10 മിനിറ്റിനുശേഷം കഴുകി കളയാം. വരൾച്ച മാറ്റി ചർമം മൃദുവാക്കാൻ ഇത് ഉത്തമമാണ്. 

ടീ ട്രീ ഓയിൽ

ഒരു കോട്ടൻ തുണി ഉപയോഗിച്ച് ടീ ട്രീ ഓയിൽ നേരിട്ട് മുഖക്കുരുവിൽ പുരട്ടാം. മുഖക്കുരു മാറ്റി മുഖത്തിന് മൃദുലമായ ടെക്സ്ചർ ലഭിക്കാൻ ഇതു സഹായിക്കും. 

കറ്റാർ വാഴ

കറ്റാർ വാഴ ജെൽ എടുത്ത് മുഖത്ത് തേയ്ക്കുക. ആഴ്ചയിൽ രണ്ടു മൂന്നു തവണ ഇതു ചെയ്യാം. മിനുസവും മൃദുവുമായ ചർമം ഇതിലൂടെ ലഭിക്കും. 

പപ്പായ

പഴുത്ത പപ്പായയുടെ കുറച്ച് കഷ്ണങ്ങളെടുത്ത് ഉടച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഇതു മുഖത്താകെ തേച്ചു പിടിപ്പിക്കണം. 15 മിനിറ്റിനുശേഷം ഇളം ചൂടുവെള്ളത്തിൽ മുഖം കഴുകാം. 

മഞ്ഞൾ

ഒരു ടേബിൾ സ്പൂൺ മഞ്ഞൾ, രണ്ട് ടേബിൾ സ്പൂൺ ചന്ദനം എന്നിവയെടുത്ത് വെള്ളത്തിൽ മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇതു മുഖത്തു പുരട്ടി ഉണങ്ങുമ്പോൾ കഴുകി കളയാം.

English Summary : Beauty Tips - Natural remedies for dry skin on face

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിത്യജ്വാലയായ് ചെന്താരകം

MORE VIDEOS
FROM ONMANORAMA