ചർമം തിളങ്ങും, മുടി കൊഴിച്ചിൽ തടയും; ബ്രഹ്മി മാജിക് ഇങ്ങനെ

HIGHLIGHTS
  • കരപ്പൻ പോലുള്ള ചർമ രോഗങ്ങൾക്കും പ്രതിവിധിയാണ്
brahmi-is-the-magical-remedy-for-your-skin-and-hair
Image Credits : mirzamlk / Shutterstock.com
SHARE

ഔഷധസസ്യങ്ങളിൽ പ്രമാണിയാണ് ബ്രഹ്മി. ശരീരത്തിനാവശ്യമായ ഘടകങ്ങൾ ധാരാളമുള്ളതുകൊണ്ടു തന്നെ പലരോഗങ്ങൾക്കുമുള്ള ആയുർവേദ ഔഷധമായി ബ്രഹ്മി ഉപയോഗിച്ച് വരുന്നു. സുഖകരമായ നിദ്രയ്ക്കും ശരീരത്തിന് ഉണർവ് പകരാനും ഓർമശക്തി വർധിപ്പിക്കാനും മാത്രമല്ല, ചർമം മെച്ചപ്പെടുത്താനും തലമുടിയുടെ വളർച്ചയ്ക്കും ബ്രഹ്മി അത്യുത്തമമാണ്. അതുകൊണ്ടു തന്നെ സൗന്ദര്യ സംരക്ഷണത്തിന് പ്രാധാന്യം നൽകുന്നവർക്ക് ബ്രഹ്മിയും പരീക്ഷിച്ചു നോക്കാവുന്നതാണ്.

ത്വക്കിന്റെ നിറം വർധിപ്പിക്കാനും കോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും ബ്രഹ്മിക്കു കഴിയും. കൂടാതെ, ചർമത്തിലെ മെലാനിന്റെ അളവ് വർധിപ്പിക്കാനുള്ള ശേഷിയും ഈ സസ്യത്തിനുണ്ട്. കരപ്പൻ പോലുള്ള ചർമ രോഗങ്ങൾക്കും പ്രതിവിധിയാണ്. 

ദിവസേനെ ബ്രഹ്മി ഉപയോഗിക്കുന്നത് തലമുടിയ്ക്ക് ഏറെ ഗുണകരമാണ്. ശിരോചർമത്തിന്റെ വരൾച്ച, ചൊറിച്ചിൽ എന്നിവ ശമിപ്പിക്കാൻ ഇതിനു കഴിയും. തലമുടിയുടെ കരുത്തും തിളക്കവും വർധിപ്പിച്ച് അമിതമായ മുടികൊഴിച്ചിലിനെ ഒരു പരിധിവരെ തടഞ്ഞു നിർത്താനും വളർച്ചയെ ത്വരിതപ്പെടുത്താനും ബ്രഹ്മിക്ക് സാധിക്കും.

മുടിയിഴകളെ സംരക്ഷിക്കുന്ന ഒരാവരണം പോലെ പ്രവർത്തിച്ച് മുടിയ്ക്കു തിളക്കവും മൃദുത്വവും പ്രദാനം ചെയ്യുന്നു. ബ്രഹ്മിയിലുള്ള ആന്റി- ഓക്സിഡന്റുകൾ താരൻ പോലുള്ള പ്രശ്‍നങ്ങൾക്കും ഉത്തമപ്രതിവിധിയാണ്. പൊടി ആക്കിയും എണ്ണ കാച്ചിയും ബ്രഹ്മി ഉപയോഗിക്കാം. 

English Sumamry : Hair N Beauty - Brahmi is the magical remedy for your skin and hair

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ല ഇടയന് വിട

MORE VIDEOS
FROM ONMANORAMA