ADVERTISEMENT

പ്രായമാകുന്നതിന്റെ ലക്ഷണങ്ങളിലൊന്നാണ് തല നരയ്ക്കൽ. എന്നാൽ 20 വയസ്സിലും മറ്റും തലമുടിയിൽ വെള്ളിവരകൾ വീണാലോ ? പലരുടെയും ആത്മവിശ്വാസവും സന്തോഷവും നഷ്ടമാകാൻ അതുതന്നെ ധാരാളം.

വളരെ ചെറുപ്പത്തിൽ തന്നെ മുടി നരയ്ക്കാൻ കാരണങ്ങൾ പലതുണ്ട്. ജനിത കാരണങ്ങൾ ഇക്കൂട്ടത്തിൽ പ്രധാനമാണ്. എന്നാൽ ഇതോടൊപ്പം ജീവിതശൈലിയും അകാല നരയ്ക്ക് വലിയ തോതിൽ കാരണമാകുന്നു. ആരോഗ്യകരമല്ലാത്ത ആഹാരരീതി, മാനസിക സമ്മർദ്ദം, ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാരം, മലിനീകരണം എന്നിങ്ങനെ നിരവധി ഘടകങ്ങൾ ഇതിനു കാരണമാകുന്നു.

മുടിയിഴകൾക്ക് പരിചരണം നൽകിയാൽ അകാലനരയെ പ്രതിരോധിക്കാം. ഒന്നോ രണ്ടോ മുടിയിഴകൾ നരച്ചാൽ തന്നെ പരിചരണം ആരംഭിക്കാം. നിരവധി പ്രകൃതിദത്ത മാർഗങ്ങള്‍ ഇതിനായി ഉണ്ട്. പാർശ്വഫലങ്ങൾ ഇല്ലാതെയും കീശ ചോരാതെയും അകാലനര പിടിച്ചുകെട്ടാൻ ഇതാ മൂന്നു വഴികൾ.

നെല്ലിക്കയും വെളിച്ചെണ്ണയും

ആന്റി ഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയിരിക്കുന്ന നെല്ലിക്ക അകാലനരയെ പ്രതിരോധിച്ച് മുടിക്ക് കറുപ്പും തിളക്കവും നൽകും. 

തയാറാക്കുന്ന വിധം:

നെല്ലിക്ക ചെറുതായി അരിഞ്ഞ ശേഷം വെയിലത്തുവെച്ച് ഉണക്കുക. നന്നായി ഉണങ്ങിയശേഷം നെല്ലിക്ക കഷ്ണങ്ങൾ പൊടിച്ചെടുത്ത് വെളിച്ചെണ്ണയിലിട്ട് ചൂടാക്കാം. ഈ എണ്ണ മുടിയിലും തലയോട്ടിയിലും നന്നായി തേച്ചുപിടി 20 മിനിറ്റിനുശേഷം കഴുകി കളയാം. രണ്ടാഴ്ച കൂടുമ്പോൾ ഇങ്ങനെ ചെയ്യുന്നത് മുടിക്ക് ഗുണം ചെയ്യും.

കാപ്പിപൊടിയും ചായപ്പൊടിയും

കാപ്പിയും ചായയും കുടിക്കാൻ മാത്രമല്ല അകാലനര ഇല്ലാതാക്കാനും ഉപയോഗിക്കാം. മാത്രമല്ല മുടി നാരുകൾക്ക് ബലവും മൃദുത്വവും ഇവ നൽകുന്നു.

തയ്യാറാക്കുന്ന വിധം:

വെള്ളം തിളപ്പിച്ച് രണ്ടു ടേബിൾ സ്പൂൺ കാപ്പി പൊടിയും രണ്ടു ടേബിൾ സ്പൂൺ ചായപ്പൊടിയും ചേർക്കുക. ഈ വെള്ളം തണുത്തശേഷം തലമുടിയിൽ തേച്ച് പിടിപ്പിക്കുക. ശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകി കളയുക.

തൈരും കറിവേപ്പിലയും

മുടിയുടെ സംരക്ഷണത്തിനും മികച്ചതാണ് അടുക്കളയിലെ ഈ താരങ്ങൾ. കറിവേപ്പിലയ്ക്കൊപ്പം തൈരും ചേരുമ്പോൾ അതിലടങ്ങിയിരിക്കുന്ന പ്രോട്ടീനുകൾ, ബീറ്റാ കരോട്ടിൻ എന്നിവ മുടിയുടെ കരുത്തും ആരോഗ്യവും വർദ്ധിപ്പിക്കുന്നു.

തയ്യാറാക്കുന്ന വിധം:

കറിവേപ്പില അരച്ച് തൈരിൽ ചേർക്കുക. ഇതു മുടിയിഴകളിലും ശിരോചർമത്തിലും നന്നായി തേച്ചു പിടിപ്പിക്കണം. 20 മിനുട്ടിന്  ശേഷം കഴുകി കളയുക.

English Summary : Beauty Tips - Easy home remedies to prevent premature greying

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com