വേനൽച്ചൂടിൽ മുടി കൊഴിച്ചിൽ ‌കൂടും, ചർമം വരണ്ടുണങ്ങും; സംരക്ഷിക്കേണ്ടത് ഇങ്ങനെ

summer
Image Credits : leungchopan / Shutterstock.com
SHARE

വേനൽക്കാലത്ത് മുടിക്കും ചർമത്തിനും പ്രത്യേക സംരക്ഷണം കൊടുക്കേണ്ടതുണ്ട്. മുടി കൊഴിച്ചിൽ വർധിക്കാനും ശിരോചർമത്തിൽ അലർജിക്കും സാധ്യത കൂടുന്നതിനൊപ്പം ചർമം വരണ്ടുണങ്ങി സൗന്ദര്യം നഷ്ടപ്പെടാനും ചൂട് വഴിയൊരുക്കുന്നു. വേനൽക്കാലത്ത്  ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇതാ. 

ഇടയ്ക്കിടെ മുഖം കഴുകാം 

ദിവസവും മൂന്നോ നാലോ തവണ മുഖം കഴുകുന്നതു നല്ലതാണ്, വേണമെങ്കിൽ മൈൽഡ് ആയ ക്ലെൻസർ ഇതിനായി ഉപയോഗിക്കാം. ക്രീം ബേസ്ഡ് ആയ ക്ലെന്‍സറുകൾ ഒഴിവാക്കുന്നതാവും നല്ലത്. കാരണം ഇവ മുഖചർമത്തെ കൂടുതൽ എണ്ണമയമുള്ളതാക്കുന്നു. സ്ക്രബ് ആഴ്ചയിൽ രണ്ടുതവണ ഉപയോഗിക്കാം. ഇതു മൃതകോശങ്ങളെ നീക്കാനും കരിവാളിപ്പ് അകറ്റാനും സഹായിക്കം.

എണ്ണതേച്ച് കുളി 

വേനൽക്കാലത്ത് തലയിൽ എണ്ണ തേച്ചുള്ള കുളിയുടെ എണ്ണം കൂട്ടാം. മുടി ഷാംപൂ ഉപയോഗിച്ച് വേണം കഴുകാൻ. കണ്ടീഷണർ ഉപയോഗിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. ആഴ്ചയിൽ രണ്ടു തവണയെങ്കിലും ഇപ്രകാരം ചെയ്യുന്നത് ശിരോചർമത്തിലെ ചെളി നീക്കം ചെയ്യുന്നതിനൊപ്പം മുടിയുടെ ആരോഗ്യകരത്തിന് വർധിപ്പിക്കുകയും ചെയ്യും.

സൺസ്ക്രീൻ ക്രീം നിർബന്ധം

വേനൽച്ചൂടിൽ പുറത്തിറങ്ങുന്നതിന് മിനിറ്റുകൾക്കു മുമ്പ് സൺസ്ക്രീൻ ക്രീം പുരട്ടുക. ഒപ്പം മുഖത്തെ അധികമായുണ്ടാകുന്ന എണ്ണമയം തുടച്ചെടുക്കാൻ ഫേഷ്യൽ ബ്ലോട്ടിങ് പേപ്പറുകൾ കരുതാം. ലിപ് ബാമും മറക്കരുത്. ചുണ്ടുകൾ വരളുന്നുവെന്നു തോന്നുമ്പോൾ താമസം കൂടാതെ ലിപ് ബാം പുരട്ടണം.

വെള്ളം ധാരാളം 

വിയർത്തും മറ്റും ശരീരത്തിലെ ജലാംശം ഏറെ നഷ്ടപ്പെടുന്ന സമയമാണിത്. അതുകൊണ്ടുതന്നെ സാധാരണ കുടിക്കുന്നതിലും ഇരട്ടി വെള്ളം കുടിക്കുന്നതിനൊപ്പം ജ്യൂസുകളും ധാരാളം പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. പഴങ്ങളും പച്ചക്കറികളും ശരീരത്തിലെ ടോക്സിനെ ഉന്മൂലനം ചെയ്യുന്നതിനൊപ്പം ജലാംശം നിലനിർത്തുകയും ചെയ്യും. എണ്ണമയമുള്ളതും വറുത്തതും പൊരിച്ചതുമായ ആഹാരങ്ങൾക്ക് തൽക്കാലം വിടപറയുന്നതാകും നല്ലത്.

കണ്ണിനും മുടിക്കും ആവരണം

കണ്ണിനും പ്രത്യേക ശ്രദ്ധ വേണം. പുറത്തേക്കു പോവുമ്പോൾ സൺഗ്ലാസുകൾ ഉപയോഗിക്കാം. 

കടുത്ത വെയിലും ചൂടും ഏൽക്കാതിരിക്കാൻ മുടിയിൽ വേണമെങ്കിൽ സ്കാർഫ് കെട്ടുകയോ തൊപ്പി വെക്കുകയോ ചെയ്യാം. നീളമുള്ള മുടിക്കാർ തോളൊപ്പം വെട്ടുകയോ അതല്ലെങ്കിൽ പൊക്കി കെട്ടിവെക്കുകയോ ചെയ്യുന്നത് ചൂടിൽ നിന്നും സംരക്ഷണം നൽകും.

English Summary : Beauty tips you must follow in summer

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പയ്യാമ്പലം കടപ്പുറത്ത് ചിതകളെരിയുമ്പോൾ

MORE VIDEOS
FROM ONMANORAMA