ADVERTISEMENT

താരനും അതുമൂലമുണ്ടാകുന്ന മുടികൊഴിച്ചിലും അലട്ടാത്തവർ ചുരുക്കമാണ്. പല ശ്രമങ്ങൾ നടത്തിയിട്ടും താരൻ കുറയാത്തതിൽ ആശങ്കപ്പെട്ടിരിക്കുന്നവർ ഇവിടെയൊന്നു ശ്രദ്ധിക്കൂ. വീട്ടിൽ ലഭ്യമായ കുറച്ചു പദാർത്ഥങ്ങൾ ഉപയോഗിച്ച്, വളരെ ചുരുങ്ങിയ ചെലവിൽ നമുക്ക് താരനെ പിടിച്ചുകെട്ടാം.

ആപ്പിൾ സിഡെർ വിനെഗർ 

ആപ്പിൾ സിഡെർ വിനെഗറും വെള്ളവും ഒരേ അളവിൽ എടുത്ത് യോജിപ്പിക്കുക. ശേഷം ശിരോചർമത്തിൽ പുരട്ടി മസാജ് ചെയ്യണം. 15 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം. താരൻനിന്നും വേഗത്തിൽ മുക്തി നേടാൻ ഈ കൂട്ട് സഹായിക്കും.

ശ്രദ്ധിക്കുക, ആഴ്ചയിൽ ഒന്നിൽ കൂടുതൽ തവണ ഉപയോഗിക്കുന്നത് ചിലപ്പോൾ വിപരീത ഫലത്തിനിടയാക്കും.

വെളിച്ചെണ്ണ, ചെറുനാരങ്ങ നീര്

തലമുടി വളരാനും മുടി കൊഴിച്ചിൽ തടയാനും ഉത്തമ പ്രതിവിധിയാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണയ്ക്കൊപ്പം ചെറുനാരങ്ങ നീരു കൂടി ചേരുമ്പോൾ താരൻ പമ്പ കടക്കും. രണ്ടു ടേബിൾ സ്പൂൺ വെളിച്ചെണ്ണയിൽ അത്രയും അളവിൽ തന്നെ ചെറുനാരങ്ങ നീര് ചേർക്കുക. ശിരോചർമത്തിൽ പുരട്ടി, 20 മിനിറ്റിനുശേഷം ഷാംപൂ ഉപയോഗിച്ചു കഴുകി കളയാം. 

ചെറുനാരങ്ങ നീര് ചിലരിൽ ചൊറിച്ചിലുണ്ടാക്കും. അതിനാൽ പാര്‍ശ്വഫലങ്ങളില്ല എന്ന് ഉറപ്പാക്കിയശേഷം ഉപയോഗിക്കാം

തൈര് 

ശിരോചർമത്തിൽ തൈര് പുരട്ടി ഒരു മണിക്കൂറിനുശേഷം ഷാംപൂ ഉപയോഗിച്ച് കഴുകാം. താരനെ ചെറുക്കാൻ ഉത്തമ പ്രതിരോധ മാർഗമാണിത്.

ആഴ്ചയിൽ മൂന്നുതവണ വരെ ഉപയോഗിക്കാം. താരനിൽനിന്നും ഒരു പരിധിവരെ മേചനം നേടാൻ ഇത് സഹായിക്കും.

ഗ്രീൻ ടീ 

ധാരാളം ആന്റി - ബാക്ടീരിയൽ ഘടകങ്ങൾ കൊണ്ട് സമ്പന്നമാണ് ഗ്രീൻ ടീ. ശിരോചർമത്തിന്റെ ആരോഗ്യം വീണ്ടെടുത്ത് താരനെ അകറ്റാൻ ഇതിന് കഴിവുണ്ട്.

രണ്ട് ഗ്രീൻ ടീ ബാഗുകൾ ഒരു ഗ്ലാസ് ചൂട് വെള്ളത്തിൽ 20 മിനിറ്റ് നേരം മുക്കി വെക്കുക. തണുത്തതിനുശേഷം തലയിൽ പുരട്ടാം. 30 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ തല കഴുകാം കഴുകാം.

വെളുത്തുളളി 

വെളുത്തുള്ളിയിൽ ധാരാളം ആന്റി-ഫംഗൽ ഘടകങ്ങളുണ്ട്. താരനെ നിശേഷം തുടച്ചു മാറ്റാൻ വെളുത്തുള്ളിക്ക് സാധിക്കും.

വെളുത്തുള്ളിയുടെ രണ്ട് അല്ലി നല്ലതു പോലെ അരച്ച് തേനിൽ യോജിപ്പിക്കുക. 15 മിനിറ്റ് നേരം ശിരോചർമത്തിൽ തേച്ചുപിടിപ്പിക്കാം. ശേഷം ഷാംപൂ ഉപയോഗിച്ച് ചെറുചൂട് വെള്ളത്തിൽ കഴുകാം. 

English Summary : Hair and Beauty - Home Remedies - Get rid of Dandruff 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com