നവവധുവായി ശ്രദ്ധയോടെ ഒരുങ്ങാം, തലമുടിക്ക് വേണം ആയുർവേദത്തിന്റെ കരുതൽ

marketing-feature-parachute-advansed-ayurvedic-hair-oil-ayurvedic-ingredients-to-prevent-dandruff
SHARE

വിവാഹം ജീവിതത്തിൽ എപ്പോഴും വരുന്ന സംഗതിയല്ല. ഓരോരുത്തർക്കും അത് വളരെ സ്പെഷ്യൽ ആയ ഒരു അനുഭൂതി പകരുന്ന ദിനമാണ്. ഈ ദിനത്തിൽ ഏറ്റവും ഭംഗിയായി അണിഞ്ഞൊരുങ്ങുക തന്നെ വേണം. ഇതിനു വേണ്ടി എത്ര രൂപ ചെലവിടാനും പലർക്കും മടിയുണ്ടാകില്ല. ലക്ഷക്കണക്കിന് രൂപ വിലവരുന്ന വസ്ത്രങ്ങൾ, അനുപമമായ ഡിസൈനിലുള്ള ആഭരണങ്ങൾ, വസ്ത്രത്തിന് ചേരുന്ന മേക്കപ്പ് എന്നിങ്ങനെ തങ്ങളുടെ സ്പെഷൽ ഡേ അവിസ്മരണീയമാക്കാൻ ആളുകൾ എന്തും ചെയ്യും. എന്നാൽ ഈ തയ്യാറെടുപ്പുകളെയെല്ലാം വെള്ളത്തിലാക്കാൻ നമ്മുടെ മുടിക്ക് കഴിയും. അലങ്കോലമായി കിടക്കുന്ന അനുസരണയില്ലാത്ത മുടി ഒന്ന് മാത്രം മതി ബാക്കി എല്ലാത്തിന്റെയും ശോഭ കെടുത്താൻ. മുടിയുടെ പരിചരണത്തിന്റെ പ്രാധാന്യം കൃത്യസമയത്ത് തിരിച്ചറിയാതെ പോകുന്നതാണ് ഇവിടെ തിരിച്ചടിയാകുന്നത്.  ഭാരതത്തിന്റെ മികച്ച കേശ പരിചരണ പാരമ്പര്യത്തെക്കുറിച്ച് തങ്ങളുടെ മുത്തശ്ശിമാരോടും മുത്തശ്ശന്മാരോടും ചോദിച്ചറിയാൻ പോലും ഇപ്പോഴത്തെ തലമുറ മറന്നുപോകുന്നു. 

marketing-feature-parachute-advansed-ayurvedic-hair-oil-ayurvedic-twenty-five-ingredients-to-solves-seven-hair-problems

ഡോക്ടർമാരോട് ചോദിച്ചാൽ തിളങ്ങുന്ന മുടിക്ക് ഭാഗ്യവും ജനിതകപരമായ കാരണങ്ങളും തുല്യ പങ്കുവഹിക്കുന്നതായി അവർ പറഞ്ഞേക്കാം.  എന്നാൽ നാം ചിന്തിക്കുന്നതിൽ കൂടുതൽ നിയന്ത്രണം നമ്മുടെ മുടിക്ക് മുകളിൽ നമുക്ക് ഉണ്ടെന്നതാണ് സത്യം. വരണ്ടതും കാറ്റുപിടിച്ചതുമായ കാലാവസ്ഥയിൽ ജീവിക്കുന്നവർക്കും പ്രകൃത്യാ തന്നെ ചുരുണ്ടമുടി ഉള്ളവർക്കും കുറച്ചധികം അധ്വാനം വേണ്ടി വന്നേക്കാം മുടിയെ മെരുക്കാൻ എന്നത് സത്യമാണ്. പക്ഷേ അത് അസാധ്യമല്ല. നിങ്ങളുടെ നിത്യജീവിതത്തിലും കേശ പരിചരണത്തിലും ചില ലളിതമായ കാര്യങ്ങൾ സമന്വയിപ്പിച്ചാൽ നിങ്ങൾക്കും നിങ്ങൾ സ്വപ്നം കാണുന്ന തരം തിളക്കവും ആരോഗ്യവുമുള്ള മുടി ലഭിക്കും. വീട്ടിൽ തന്നെ ലഭ്യമായ പല പൊടിക്കൈകളും കൊണ്ട് മുടി നന്നായി സംരക്ഷിച്ച് പോന്ന പാരമ്പര്യമാണ് നമ്മുടേത്. 

മുടിക്ക് നിറം നൽകുന്നതു മുതൽ മുടിയെ ചൂടാക്കി സ്റ്റൈൽ ചെയ്യുന്നതുവരെ പലവിധ മാർഗ്ഗങ്ങൾ നമ്മുടെ രാജ്യത്തെ ഇന്ന് കേശ പരിചരണത്തിൽ പ്രയോഗിക്കാറുണ്ട്. ഇവയിൽ പലതും മുടിക്ക് നാശം ഉണ്ടാക്കുന്നതും അവ പെട്ടെന്ന് പൊട്ടി പോകാൻ ഇടയാക്കുന്നതുമാണ്. വെളുക്കാൻ തേച്ചത് പാണ്ടായി എന്ന് പറയും പോലെ ഇവയെല്ലാം മുടിയെ കൂടുതൽ നാശത്തിലേക്ക് തള്ളി വിടും. 

മുടിയെ സംബന്ധിച്ച് പെട്ടെന്ന് ഫലം തരുന്ന കുറുക്കുവഴികൾ ഒന്നുമില്ല എന്നത് സത്യമാണ്. എന്നാൽ പെട്ടെന്നുള്ള ചില പരിഹാരമാർഗങ്ങൾ ശ്രമിച്ചു നോക്കുന്നതിൽ തെറ്റില്ല. തയ്യാറെടുപ്പുകൾ എത്ര നേരത്തെ തുടങ്ങുന്നോ അത്രയും നല്ലത്. നമ്മുടെ ഭാഗ്യത്തിന് അഴകുള്ള മുടിക്കായി ഫലപ്രദമായ ഒരു ചേരുവ നമുക്ക് ലഭ്യമാണ്- നാട്ടിൽ സുലഭമായ വെളിച്ചെണ്ണ. ശരിയായ വിധത്തിൽ തലയിൽ എണ്ണ തേയ്ക്കാൻ പഠിക്കുന്നതാണ് പ്രാഥമിക പാഠം. തലയിൽ എണ്ണയിട്ട് മസാജ് ചെയ്യുന്നത് ശിരോചർമത്തിലെ രക്തയോട്ടം വർദ്ധിപ്പിക്കുകയും പേശികളെ റിലാക്സ് ചെയ്യിക്കുകയും ചെയ്യും. ഇത് മുടിക്ക് പോഷണം നൽകി തിളക്കം വർദ്ധിപ്പിക്കും. ഈർപ്പം പുനഃസ്ഥാപിച്ച് മുടിവളർച്ച പ്രോത്സാഹിപ്പിക്കാനും അറ്റം പിളർന്ന മുടി വീണ്ടും നന്നാക്കാനും ഇത് സഹായിക്കും. വെളിച്ചെണ്ണയ്ക്ക് പുറമെ ആൽമണ്ട് ഓയിൽ, ഒലിവ് ഓയിൽ, ആവണക്കെണ്ണ തുടങ്ങിയവയും ഇതിനായി ഉപയോഗിക്കാറുണ്ട്. എന്നാൽ ധാതു എണ്ണകൾ തലമുടിയിൽ ഉപയോഗിക്കരുത്. 

marketing-feature-parachute-advansed-ayurvedic-hair-oil-ayurvedic-twenty-five-ingredients

ഡൈയിങ്ങും പെർമിങ്ങും ഉൾപ്പെടെയുള്ള ഹെയർ ട്രീറ്റ്മെന്റുകൾക്ക് ഉപയോഗിക്കുന്ന കെമിക്കലുകൾ രോമകൂപത്തെ ബാധിക്കുകയും മുടിവളർച്ച തടസ്സപ്പെടുത്തി മുടികൊഴിച്ചിൽ വർദ്ധിപ്പിക്കുകയും ചെയ്യും. സ്‌ട്രെയിറ്റ്നറും ബ്ലോ ഡ്രൈയറും കേർളറും ഉൾപ്പെടെയുള്ളവ ഉപയോഗിച്ച് ദീർഘനാളത്തേക്ക് ചെയ്യുന്ന ഹെയർസ്റ്റൈലിങ് മുടിയുടെ ഇഴയടുപ്പം നഷ്ടപ്പെടുത്തുകയും മുടിയെ വരണ്ടതാക്കി പെട്ടെന്ന് പൊട്ടിപ്പോകാൻ ഇടയാക്കുകയും ചെയ്യുന്നു. ക്ലോറിൻ അടങ്ങിയ വെള്ളവും ഉപ്പുവെള്ളവും മുടിയിൽ ഉപയോഗിക്കാതിരിക്കാനും ശ്രദ്ധിക്കണം. ഉപ്പു വെള്ളം ശിരോചർമത്തെ നശിപ്പിക്കുകയും തലയിൽ ചൊറിച്ചിൽ ഉണ്ടാക്കുകയും മുടിയെ ജട പിടിപ്പിക്കുകയും ചെയ്യും. 

എന്നാൽ ഈ പ്രശ്നങ്ങളൊന്നും ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. നൂറ്റാണ്ടുകളായി ജനങ്ങളെ വലച്ച പ്രശ്നങ്ങളാണ് ഇവ. ഇവയ്ക്കെല്ലാം മികച്ച പ്രകൃതിദത്ത പരിഹാരങ്ങൾ കണ്ടെത്തിയ രാജ്യമാണ് ഇന്ത്യ. മുടികൊഴിച്ചിലും മുടിയുടെ അറ്റം പിളരലും  ഉൾപ്പെടെയുള്ള പല പ്രശ്നങ്ങൾക്കും പരിഹാരമാകുന്ന പ്രകൃതിദത്ത വസ്തുക്കളടങ്ങിയ ചേരുവകൾ നാം കണ്ടെത്തിയിട്ടുണ്ട്. ഈ പാരമ്പര്യത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് കൊണ്ടാണ് Parachute Advanced Ayurvedic Hair Oil കേശ പരിചരണ രംഗത്ത് വേറിട്ട മുദ്ര പതിപ്പിച്ചത്. 

marketing-feature-parachute-advansed-ayurvedic-hair-oil-ayurvedic-ingredients-to-prevent-dandruff-bottle-image

മുടി പരിചരണത്തിന്റെ സമ്പന്ന ചരിത്രം

പിന്തിരിഞ്ഞു നോക്കുമ്പോൾ മുടിയുടെ പരിചരണത്തിൽ  നമ്മുടെ പൂർവികർ ബദ്ധശ്രദ്ധരായിരുന്നു എന്ന് കാണാം. അത് നമ്മുടെ സംസ്കാരത്തിന്റെയും ഭാഗമായിരുന്നു. കേശ പരിചരണത്തിലെ ആദ്യപടി ആരോഗ്യപ്രദമായ ഭക്ഷണം തന്നെയാണ്. ഇരുമ്പും പ്രോട്ടീനും ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ട അത്യാവശ്യം വേണ്ട രണ്ടു വസ്തുക്കളാണ്. നമ്മുടെ ശരീരത്തിലെ അതിവേഗം വളരുന്ന കോശങ്ങളാണ് മുടിയിലെ കോശങ്ങൾ. എന്നാൽ നാം ശരിയായി ഭക്ഷണം കഴിക്കാത്തപ്പോഴോ എന്തെങ്കിലും പോഷണ ദൗർലഭ്യം ഉണ്ടാകുമ്പോഴോ ആദ്യം ബാധിക്കുന്നതും ഈ കോശങ്ങളെയാണ്. കാരണം മുടി അതിജീവനത്തിന് അത്യാവശ്യമില്ലാത്ത സംഗതിയായി ശരീരം കാണുന്നു. അതുകൊണ്ടുതന്നെ നിങ്ങളുടെ മുടി എത്ര ശക്തവും സുന്ദരവും ആണെങ്കിലും അതിന്റെ പരിചരണത്തിൽ സൂക്ഷ്മ ശ്രദ്ധ നൽകണം. 

പരുക്കനും നേർത്തതും ചുരുണ്ടതും വരണ്ടതും തിളക്കം ഇല്ലാത്തതും എണ്ണമയമുള്ളതുമായ മുടിയാണ് നിങ്ങൾക്കെങ്കിൽ കേശ പരിചരണം അല്പം കൂടി ഗൗരവമായ സംഗതിയാകും. പലരും കണ്ണിൽ കണ്ട കെമിക്കലുകൾ ഒക്കെ വാരിത്തേച്ച് കേശ പരിചരണം എന്ന ഉത്തരവാദിത്തത്തിൽ നിന്നും തലയൂരാൻ നോക്കും. കെമിക്കലുകൾ  ഒരു പഴത്തൊലി പോലെ നിങ്ങളുടെ ശിരോചർമത്തെ ഉരിഞ്ഞെടുക്കും. പ്രകൃതിദത്ത പരിഹാരമാർഗ്ഗങ്ങളും കേശ പരിചരണവും പിന്തുടരുക മാത്രമാണ് മുന്നിലുള്ള പോംവഴി. വീട്ടിൽ തന്നെ വലിയ ചെലവില്ലാതെ നടപ്പാക്കാനാകുന്ന കാര്യക്ഷമമായ കേശ പരിചരണ മാർഗങ്ങളാണ് ഇവ. 

എന്നാൽ തിരക്കുപിടിച്ച ഇന്നത്തെ ലോകത്ത് ഈ പ്രകൃതിദത്ത പരിഹാരമാർഗ്ഗങ്ങൾ തേടിപ്പിടിച്ച് ഉണ്ടാക്കാനുള്ള സമയവും ഊർജ്ജവും പലർക്കുമില്ല. ഇവിടെയാണ് പാരച്യൂട്ട് പോലുള്ള വിശ്വസ്ത ബ്രാൻഡുകൾ ആ ദൗത്യം ഏറ്റെടുക്കുന്നത്. മുടിയുടെ സംരക്ഷണത്തിനും ആരോഗ്യത്തിനും വളർച്ചയ്ക്കുമുള്ള പാരമ്പര്യ ചേരുവകൾ കണ്ടെത്തി സമന്വയിപ്പിച്ച് ഒരു ഉത്പ്പന്നമാക്കി അതിനെ അവതരിപ്പിക്കുന്നതാണ് Parachute Advanced Ayurvedic Hair Oil. വെളിച്ചെണ്ണയെ 25 ആയുർവേദ മരുന്നുകൾക്കൊപ്പം കലർത്തിയാണ് ഈ ദിവ്യൗഷധം തയ്യാറാക്കുന്നത്. വിദേശികൾ പോലും അംഗീകരിച്ച മുടിയഴകിന്റെ അത്ഭുത കൂട്ടാണിത്. 

marketing-feature-parachute-advansed-ayurvedic-hair-oil-ayurvedic-ingredients-to-prevent-hair-loss

ആയുര്‍വേദ ചേരുവകളെല്ലാം കൃത്യമായ അളവില്‍ എണ്ണയിലിട്ട് ചൂടാക്കിയെടുക്കുന്ന പരമ്പരാഗത തൈല പാക വിധി അനുസരിച്ചാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. അകാലനര, മുടികൊഴിച്ചില്‍, താരന്‍ എന്നിങ്ങനെ മുടിയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമാണ് Parachute Advansed Ayurvedic Hair Oil. ആയുര്‍വേദ ഔഷധങ്ങളുടെ സത്ത് വിധി പ്രകാരം ഉള്‍ചേര്‍ന്നിരിക്കുന്നത് ഇതിന്റെ ഗുണമേന്മ വര്‍ദ്ധിപ്പിക്കുന്നു. 

ഈ എണ്ണയിലെ ചേരുവകള്‍ ശിരോചര്‍മ്മത്തിലെ ചൊറിച്ചില്‍ മാറ്റി അവയെ ആരോഗ്യ പ്രദമാക്കി വയ്ക്കുമെന്നും തലയിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിച്ച് തലവേദനയ്ക്ക് ആശ്വാസമേകുമെന്നും ആയുര്‍വേദ ഗ്രന്ഥങ്ങളും ഭാവപ്രകാശ നിഘണ്ടുവും അടിവരയിടുന്നു. ഇന്ത്യയിലെമ്പാടുമുള്ള ലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ മുടിയുടെ പരിചരണം വിശ്വസിച്ചേല്‍പ്പിച്ചിരിക്കുന്ന  അദ്ഭുത ചേരുവയാണ് Parachute Advansed Ayurvedic Hair Oil.  എന്നാൽ പലതവണ തെളിയിക്കപ്പെട്ടത് പോലെ ഈ എണ്ണയുടെ മികച്ച ഫലങ്ങൾ ലഭിക്കാൻ ഇത് എത്ര നേരത്തെ ഉപയോഗിച്ച് തുടങ്ങുന്നോ അത്രയും നല്ലതാണ്. അതിനാൽ കൗമാരപ്രായത്തിൽ പെട്ടവർക്ക് ഇപ്പോൾ തന്നെ ഈ  എണ്ണ ഉപയോഗിച്ച് തുടങ്ങാം.

English Summary : Marketing Feature : Parachute Advansed Ayurvedic Hair Oil - Bridal Hair Care and Style

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA