വിവാഹദിനത്തിൽ തിളങ്ങാം; മുടിക്ക് നൽകാം സ്പെഷൽ പരിചരണം

marketing-feature-parachute-advansed-ayurvedic-hair-oil-ayurvedic-ingredients-to-prevent-hair-loss
SHARE

വിവാഹത്തിനു മുൻപ് വധൂവരന്മാർ പല കാര്യങ്ങളിലും വലിയ തയ്യാറെടുപ്പുകൾ നടത്താറുണ്ട്. വിവാഹ ദിവസത്തെ വസ്ത്രം, അണിയുന്ന ആഭരണം, മുഖത്തിന്റെ കാന്തി, മീശയുടെ ആകൃതി എന്നിങ്ങനെ ആലോചിച്ച് ടെൻഷടിക്കാൻ ഒരു നൂറായിരം കാര്യങ്ങൾ.  ആരോഗ്യകരമായ ഭക്ഷണം, ഫിറ്റ്നസ്, ചർമ്മ പരിചരണം, കേശ പരിചരണം എന്നിങ്ങനെ ശ്രദ്ധ പതിയേണ്ട വിഷയങ്ങൾ പലതാണ്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മുടിയുടെ ലുക്ക്. നല്ല വസ്ത്രം ധരിക്കുന്നത് പോലെ തന്നെ സുപ്രധാനമാണ് മുടി നല്ല ഭംഗിയായി ഒരുക്കി വയ്ക്കുക എന്നത്. 

marketing-feature-parachute-advansed-ayurvedic-hair-oil-ayurvedic-twenty-five-ingredients

വിവാഹ ദിവസം മുടി പെർഫെക്ട് ആയി കാണപ്പെടണമെങ്കിൽ വിവാഹപൂർവ്വ കേശ പരിചരണ മാർഗങ്ങൾ ചിട്ടയോടെ നടപ്പാക്കേണ്ടതുണ്ട്. ഓരോ വ്യക്തിയുടേയും മുടിക്ക് പ്രത്യേകമായ വ്യക്തിഗത പരിചരണം ആവശ്യമാണ്.  ഉദാഹരണത്തിന് മുടിയുടെ ഉള്ള് കുറയുന്ന പ്രശ്നമുള്ളവർ 12 മാസം മുൻപെങ്കിലും ഇതിന് വേണ്ട പ്രതിവിധികൾ ആരംഭിക്കേണ്ടതാണ്. വിവാഹത്തോടനുബന്ധിച്ച് മുടി പരിപാലിക്കാൻ ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം. 

ഷാംപൂ ഉപേക്ഷിക്കാം; മുടി ട്രിം ചെയ്യാം 

അമിതമായി ഷാംപൂ ഉപയോഗിച്ചാൽ മുടിയുടെ ജലാംശം നഷ്ടപ്പെടും. മുടി ഓരോ മാസവും ശരാശരി കാൽ ഇഞ്ച് വെച്ച് വളരുന്നതായി കണക്കാക്കുന്നു. അവയുടെ അറ്റം പിളർന്ന് പോകാതിരിക്കാൻ മുടി വെട്ടിയൊതുക്കി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. 

ശരീരത്തെ വിഷ മുക്തമാക്കുക 

ആരോഗ്യമുള്ള മുടി ആരോഗ്യമുള്ള ശരീരത്തിലെ കാണപ്പെടുകയുള്ളൂ. അതിനാൽ കൃത്യമായ പോഷണം ശരീരത്തിനു നൽകണം. ആരോഗ്യം പരിചരിച്ച് ശരീരത്തെ വിഷമുക്ത മാക്കുന്നത് മുടിയുടെ തിളക്കം പുനഃസ്ഥാപിക്കും. ശരീരത്തിലെ ജലാംശം നഷ്ടപ്പെടാതിരിക്കാൻ ആവശ്യത്തിന് വെള്ളം കുടിക്കണം. ഇവയെല്ലാം നല്ല മുടി വളർച്ചയ്ക്കും മുടിയുടെ ആരോഗ്യത്തിനും സുപ്രധാനമാണ്. 

marketing-feature-parachute-advansed-ayurvedic-hair-oil-ayurvedic-ingredients-to-prevent-dandruff-bottle-image

മുടിയിൽ എണ്ണ വയ്ക്കണം 

നമ്മുടെ അമ്മമാരും മുത്തശ്ശിമാരും സുഹൃത്തുക്കളും, എന്തിന് അപരിചിതർ പോലും ഇതിനോടകം മുടിയിൽ എണ്ണ വയ്ക്കുന്നത് സംബന്ധിച്ച് ഉപദേശം നൽകി കാണും. മുടിയിൽ എണ്ണ തേച്ചു കുളിക്കുന്നത് നമ്മുടെ ഭാരതീയ പൈതൃകത്തിന്റെ തന്നെ ഭാഗമാണ്. ജീവിതത്തിലെ ഏതു സമ്മർദ്ധ സാഹചര്യത്തെയും അതിജീവിക്കാനുള്ള  ഒറ്റമൂലിയെന്ന വണ്ണം നാം  പിന്തുടരാറുള്ളത് തലയിൽ എണ്ണ തേച്ചുള്ള മസാജ് ആണ്. നമ്മുടെ വീടുകളിൽ തന്നെ ചെയ്യുന്ന വെളിച്ചെണ്ണ തേച്ചുള്ള ഓയിൽ മസാജ് ആണ് കൂട്ടത്തിലേറ്റവും ബെസ്റ്റ്. മുടിയിൽ അല്ല മറിച്ച് ശിരോചർമത്തിലാണ് എണ്ണ തേച്ചുപിടിപ്പിക്കേണ്ടത്. മുടിയിൽ അമിതമായി എണ്ണ ഇട്ടാൽ പിന്നെ അത് കഴുകിക്കളയാൻ വീണ്ടും ഷാംപൂ ഉപയോഗിക്കേണ്ടിവരും. ഇത് വീണ്ടും മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കും. 

marketing-feature-parachute-advansed-ayurvedic-hair-oil-ayurvedic-ingredients-to-prevent-seven-benefits

ഇതിനെല്ലാം ഒരു എളുപ്പ മാർഗം 

തിരക്കുപിടിച്ച ഈ ലോകത്ത് പാരമ്പര്യ മാർഗ്ഗങ്ങളിലൂടെയുള്ള കേശ പരിചരണത്തെക്കുറിച്ചൊക്കെ പറഞ്ഞു തരാൻ ആർക്കും നേരം ഉണ്ടായെന്നു വരില്ല. പഴയ മട്ടിൽ ഇതിനെക്കുറിച്ചെല്ലാം പറഞ്ഞു തരാൻ അറിയുന്ന അമ്മമാരും മുത്തശ്ശിമാരും തന്നെ കുറവാണ്.  എന്നാൽ ഭാഗ്യത്തിന് വിശ്വസ്തരായ ചില ബ്രാൻഡുകൾ ഈ കുറവ് നികത്തുന്നു.  നിരവധി ദശകങ്ങളായി Parachute Advanced Ayurvedic Hair Oil ഈ കർമ്മമാണ് നിറവേറ്റി കൊണ്ടിരിക്കുന്നത്. നൂറുശതമാനവും വിശ്വസിക്കാവുന്ന ഈ വെളിച്ചെണ്ണയിൽ 25 ആയുർവേദ മരുന്നുകളും അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ മുടിക്ക് ഏറ്റവും ഫലപ്രദമായ ഒരു അത്ഭുത കൂട്ടാണ്. 

വിവാഹം പോലുള്ള പ്രത്യേക സന്ദർഭങ്ങൾക്കും യോജിച്ച ഒരു റെഡിമെയ്ഡ് പരിഹാരമാണ് Parachute Advanced Ayurvedic Hair Oil ഒരുക്കുന്നത്. ആയുര്‍വേദ ചേരുവകളെല്ലാം കൃത്യമായ അളവില്‍ എണ്ണയിലിട്ട് ചൂടാക്കിയെടുക്കുന്ന പരമ്പരാഗത തൈല പാക വിധി അനുസരിച്ചാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. അകാലനര, മുടികൊഴിച്ചില്‍, താരന്‍ എന്നിങ്ങനെ മുടിയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമാണ് Parachute Advansed Ayurvedic Hair Oil. ആയുര്‍വേദ ഔഷധങ്ങളുടെ സത്ത് വിധി പ്രകാരം ഉള്‍ചേര്‍ന്നിരിക്കുന്നത് ഇതിന്റെ ഗുണമേന്മ വര്‍ദ്ധിപ്പിക്കുന്നു. 

ഈ എണ്ണയിലെ ചേരുവകള്‍ ശിരോചര്‍മ്മത്തിലെ ചൊറിച്ചില്‍ മാറ്റി അവയെ ആരോഗ്യ പ്രദമാക്കി വയ്ക്കുമെന്നും തലയിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിച്ച് തലവേദനയ്ക്ക് ആശ്വാസമേകുമെന്നും ആയുര്‍വേദ ഗ്രന്ഥങ്ങളും ഭാവപ്രകാശ നിഘണ്ടുവും അടിവരയിടുന്നു. ഇന്ത്യയിലെമ്പാടുമുള്ള ലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ മുടിയുടെ പരിചരണം വിശ്വസിച്ചേല്‍പ്പിച്ചിരിക്കുന്ന  അദ്ഭുത ചേരുവയാണ് Parachute Advansed Ayurvedic Hair Oil.  

എന്നാൽ പലതവണ തെളിയിക്കപ്പെട്ടത് പോലെ ഈ എണ്ണയുടെ മികച്ച ഫലങ്ങൾ ലഭിക്കാൻ ഇത് എത്ര നേരത്തെ ഉപയോഗിച്ച് തുടങ്ങുന്നോ അത്രയും നല്ലതാണ്. അതിനാൽ കൗമാരപ്രായത്തിൽ പെട്ടവർക്ക് ഇപ്പോൾ തന്നെ ഈ  എണ്ണ ഉപയോഗിച്ച് തുടങ്ങാം. അങ്ങനെയെങ്കിൽ വിവാഹം പോലുള്ള പ്രത്യേക അവസരങ്ങൾ പിൽക്കാലത്ത് വരുമ്പോൾ മുടിയെപ്പറ്റി ആലോചിച്ച് ടെൻഷൻ അടിക്കേണ്ടി വരില്ല. 

English Summary : Marketing Feature : Parachute Advansed Ayurvedic Hair Oil - Hair Care on Wedding Day

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്റെ എസ്ബി; കലാലയ ഓർമകളിലൂടെ കുഞ്ചാക്കോ ബോബൻ

MORE VIDEOS
FROM ONMANORAMA