ഒന്നു കുളിക്കാൻ ചെലവ് 3,60,000 രൂപ!

HIGHLIGHTS
  • റെഡ് കാർപറ്റ് ഹെയർസ്റ്റൈലുകളുടെ രാജാവാണ് ടെഡ് ഗിബ്സൺ
  • കിം കർദാഷിയാൻ ആണ് വാംപെയർ ഫേഷ്യലിനെ പോപ്പുലറാക്കിയത്
expensive-beauty-treatments-in-the-world
Representative Image ∙ Credits : Poznyakov / Shutterstock.com
SHARE

റെഡ് കാർപറ്റ് ലുക്കിനായി ലക്ഷങ്ങൾ ചെലവഴിക്കുന്നവരാണ് ഹോളിവുഡ് സെലിബ്രിറ്റികൾ. ഹോളിവുഡിനു പ്രിയപ്പെട്ട ചില ചെലവേറിയ ബ്യൂട്ടി ട്രീറ്റ്മെന്റുകൾ...

ടെഡ് ഗിബ്സൺ ഹെയർ കട്ട് (86,000 രൂപ)

ഹോളിവുഡിലെ റെഡ് കാർപറ്റ് ഹെയർസ്റ്റൈലുകളുടെ രാജാവാണ് ടെഡ് ഗിബ്സൺ. ആഞ്ജലീന ജോളി ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങളുടെ മുടി രഹസ്യം ഈ അമേരിക്കക്കാരനാണ്. 86,000 രൂപ മുടക്കിയാൽ ഗിബ്സൺ തന്നെ മുടി കഴുകി, വെട്ടി, ഉണക്കി, സ്റ്റൈൽ ചെയ്തുതരും. 

വാംപെയർ ഫേഷ്യൽ (ഒരു ലക്ഷം രൂപ)

പേരു സൂചിപ്പിക്കും പോലെ മനുഷ്യരക്തം ഉപയോഗിച്ചുള്ള ഫേഷ്യലാണിത്. അമേരിക്കൻ സൂപ്പർ സെലിബ്രിറ്റി കിം കർദാഷിയാൻ ആണ് വാംപെയർ ഫേഷ്യലിനെ പോപ്പുലറാക്കിയത്. ഫേഷ്യൽ ചെയ്യേണ്ട ആളുടെ തന്നെ രക്തമെടുത്ത് മുഖത്തേക്ക് കുത്തിവയ്ക്കും. ചർമത്തിന്റെ യുവത്വം നിലനിർത്തുന്ന ഈ ഫേഷ്യലിന് ഏകദേശം ഒരു ലക്ഷം രൂപയാണ് ചെലവ്. 

എവിയൻ വാട്ടർ ബാത്ത് (3,60,000 രൂപ)

ഒന്നു കുളിക്കാൻ 3,60,000 രൂപ! ഫ്രഞ്ച് പർവതനിരകളിൽനിന്ന് ശേഖരിക്കുന്ന വിലയേറിയ എവിയൻ വാട്ടർ ഉപയോഗിച്ചുള്ള കുളിയാണ് ഇത്രയും ചെലവേറിയത്. മയാമിയിലെ വിക്ടർ ഹോട്ടലിൽ മാത്രമേ ഈ ലക്ഷ്വറി കുളിക്കുള്ള സൗകര്യമുള്ളൂ. 

എച്ച്ഡി ഡയമണ്ട് ആൻഡ് റൂബി ഫേഷ്യൽ (5 ലക്ഷം രൂപ)

അഞ്ചു ലക്ഷം രൂപ ചെലവാക്കാൻ തയാറാണെങ്കിൽ സെലിബ്രിറ്റി ബ്യൂട്ടി പ്രഫഷനലായ സ്കോട്ട് വിൻസന്റ് ബോർബയുടെ എച്ച്ഡി ഡയമണ്ട് ആൻഡ് റൂബി ഫേഷ്യൽ ചെയ്യാം. പൊടിച്ചെടുത്ത ഡയമണ്ടും റൂബിയും മുഖത്ത് സ്ക്രബ് ചെയ്യുന്നതാണ് ഫേഷ്യലിന്റെ പ്രത്യേകത. സിൽക്ക് ഫൈബർ മാസ്ക്കും ഇതോടൊപ്പമുണ്ട്. ഹോളിവുഡ് നടി മില കുനിസ് ഉൾപ്പെടെയുള്ള പ്രമുഖർ ഇതിന്റെ ആരാധകരാണ്. 

English Summary : Most expensive beauty treatments

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിത്യജ്വാലയായ് ചെന്താരകം

MORE VIDEOS
FROM ONMANORAMA